top of page

ഓർത്തോപീഡിക് വിഭാഗം

Doctors
ortho_edited_edited.png

ഓർത്തോപീഡിക്സിൽ ഞങ്ങൾക്ക് വൈദഗ്ദ്ധ്യം ഉണ്ട്

എല്ലുകൾ, പേശികൾ, സന്ധികൾ, ചലന ഞരമ്പുകൾ, അസ്ഥികൾ എന്നിവയെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കണ്ടെത്തുന്നതിനും അതിനു വേണ്ട ചികിത്സകൾ  ചെയ്യുന്നതിനും ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാർ നിങ്ങളെ സഹായിക്കുന്നു.  ദുർബലവും വേദനാജനകവുമായ നിങ്ങളുടെ അസ്ഥികളുടെയും പേശികളുടെയും അവസ്ഥയിൽ നിന്നും, നിങ്ങളുടെ പരിക്കുകൾ അത്  എത്ര തന്നെ  ചെറുതും സങ്കീർണവും ആയാലും അതിൽ നിന്നും മുക്തി നേടുന്നതിന് ആവശ്യമായ എല്ലാ ആധുനിക  ചികിത്സാരീതികളും ഞങ്ങൾ വിഭാവനം ചെയ്യുന്നതാണ്. 

ഓരോരുത്തരുടെയും ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സാരീതികളും മാറുന്നു. നിങ്ങളുടെ ശാരീരിക വേദനകൾ കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. 

ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ചികിത്സകളിൽ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് മികച്ച സേവനം നല്കാൻ ഞങ്ങൾക്ക് കഴിയുന്നു.

 

ഓൺലൈനിൽ ഷെഡ്യൂൾ ചെയ്യുക. ഇത് എളുപ്പവും വേഗതയേറിയതും സുരക്ഷിതവുമാണ്.

bottom of page