1. ഉപ്പ് അടങ്ങിയ ലഘുഭക്ഷണം
ഒരാൾ എത്രമാത്രം ഉപ്പ് കഴിക്കുന്നുവോ അത്രത്തോളം കാൽസ്യം ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നു . മിതമായ അളവിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നാം മനസിലാക്കണം. ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ഉപ്പിന്റെ ഉപയോഗം മിതമായ അളവിൽ നിലനിർത്തുക എന്നതാണ് ലക്ഷ്യം. ഒരു ദിവസം 2300 മില്ലിഗ്രാം സോഡിയം മാത്രമേ ശരീരത്തിന് ആവശ്യമായുള്ളു.
2. ശാരീരിക വ്യായാമത്തിന്റെ കുറവ്
നിങ്ങളുടെ സോഫയിൽ ദീർഘനേരം കിടക്കുന്നതും ടെലിവിഷൻ കാണുന്നതിനു വേണ്ടി എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിക്കുന്നതും നിങ്ങളുടെ അസ്ഥികൾക്ക് ഹാനികരമാകും. അതുപോലെ, നിങ്ങളുടെ ജോലിയുടെ ഭാഗമായി കമ്പ്യൂട്ടറിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും സമാനമായ അവസ്ഥയാണ് ഉള്ളത് . വ്യായാമം നിങ്ങളുടെ എല്ലുകളെ ശക്തമാക്കുന്നു; പേശിബലവും ശരീരബലവും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള വ്യായാമമുറകൾ നിങ്ങളുടെ നിത്യേനയുള്ള വ്യായാമത്തിൽ ഉൾപ്പെടുത്തുക.
3. സൈക്കിള്‍ സവാരി
നിങ്ങൾ ഒരു സൈക്കിള്‍ സവാരി പ്രേമിയാണെങ്കിൽ, ജോലിക്ക് വേണ്ടി യാത്ര ചെയ്യാൻ സൈക്കിള്‍ സവാരി നല്ലതാണ്. സൈക്കിൾ ചവിട്ടുന്നത് നിങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും നല്ലതാണ്. പക്ഷേ, നിങ്ങളുടെ എല്ലുകൾ ഒരു തരത്തിലും ശക്തിപ്പെടാൻ ഇത് സഹായിക്കില്ല. നടത്തവും ഓട്ടവും പോലെ നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സൈക്കിള്‍ സവാരി സഹായിക്കില്ല. നിങ്ങൾക്ക് സൈക്കിള്‍ സവാരി ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ടെന്നീസ്, ബാഡ്മിന്റൺ, നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ മറക്കരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ എല്ലുകൾക്ക് വളരെയധികം ഗുണം ചെയ്യും!
4. ധാരാളം സമയം വീടിനകത്ത് ചിലവഴിക്കുന്നത്
കൂടുതൽ നേരം വീടിനുള്ളിൽ കഴിയുകയും ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ അസ്ഥികൾക്ക് ദോഷകരമായി മാറും. ഗണ്യമായ സമയം സൂര്യപ്രകാശം ഏൽക്കുമ്പോൾ മാത്രമേ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അമിതമായ സൂര്യപ്രകാശം തീർച്ചയായും മോശമാണ്. പക്ഷേ, ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത് എപ്പോഴും ദോഷകരമാണ്. നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ഡി ഉൽപാദനത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ ആണ് നിങ്ങളുടെ ചർമ്മത്തിന്റെ നിറം, നിങ്ങളുടെ പ്രായം, കാലാവസ്ഥ, നിങ്ങൾ താമസിക്കുന്ന സ്ഥലം മുതലായവയാണ് . നിങ്ങളുടെ സൺസ്ക്രീൻ ഉപയോഗവും വിറ്റാമിൻ ഡി ഉൽപാദനത്തെ ദോഷകരമായി ബാധിക്കുന്നു.
5. അമിതമായി മദ്യം കഴിക്കുന്നത്
അധിക അളവിൽ മദ്യം കഴിക്കുന്നത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുക മാത്രമാണ് അസ്ഥികളുടെ ക്ഷതം നിയന്ത്രിക്കാനുള്ള ഏക മാർഗം. ശരീരം കാൽസ്യം ആഗിരണം ചെയ്യുന്നതിൽ മദ്യം പ്രതിബന്ധം ഉണ്ടാക്കുന്നു.
6. കോളയുടെ ഉപയോഗം
കോളയുടെ രുചിയുള്ള സോഡ അമിതമായി കഴിക്കുന്നത് നിങ്ങളുടെ എല്ലുകൾക്ക് ദോഷകരമാണ്. അടുത്തകാലത്തെ പഠനങ്ങൾ അനുസരിച്ച് , പാനീയങ്ങളിലെ ഫോസ്ഫറസ്, കഫീൻ എന്നിവ അസ്ഥിക്ഷയത്തിനു കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രധാന കാര്യം, കാൽസ്യം അടങ്ങിയ പാൽ ഉപേക്ഷിച്ച് സോഡകളും മറ്റ് പാനീയങ്ങളും ഉപയോഗിക്കുവാൻ ഒരാൾ താൽപ്പര്യപ്പെടുമ്പോൾ അസ്ഥി ക്ഷതം വർദ്ധിക്കുന്നു എന്നതാണ്. അതുപോലെ, അമിതമായ ചായയുടെയും കാപ്പിയുടെയും ഉപയോഗം നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണ്.
7. പുകവലി
അമിതമായ പുകവലി നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ അസ്ഥി കോശങ്ങൾ ഉത്പാദിപ്പിക്കുന്നത് തടയുന്നു. നിങ്ങൾ പതിവായി പുകവലിക്കുന്നയാളാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. പുകവലിക്കുന്നവരിൽ അസ്ഥി ഒടിവുകൾക്ക് സാധ്യതയുണ്ട്, ഇത് സുഖപ്പെടാൻ കൂടുതൽ സമയമെടുക്കും. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ എല്ലുകളുടെ ഈ അപകടസാധ്യതകൾ കുറയ്ക്കുകയും നിങ്ങളുടെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, വീണ്ടെടുക്കൽ കാലയളവ് വർഷങ്ങളോളം നീണ്ടുനിന്നേക്കാം .
8. മരുന്നുകളുടെ ഉപയോഗം
നിങ്ങൾ ദീർഘകാലമായി കഴിക്കുന്ന ചില മരുന്നുകൾ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, അപസ്മാരത്തിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ആസ്ത്മ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ മെഡിക്കൽ അവസ്ഥകളുമായി ബന്ധപ്പെട്ട മരുന്നുകൾ അസ്ഥി സൗഹൃദമല്ല. എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്താൻ നിങ്ങളുടെ ഓർത്തോപീഡിസ്റ്റുമായി പതിവായി ബന്ധപ്പെടുക.
9. കുറഞ്ഞ ശരീരഭാരം
നിങ്ങളുടെ ബിഎംഐ 18.5 ഓ അതിലും കുറവോ ആണെങ്കിൽ, അത് ഭാരക്കുറവിന്റെ ലക്ഷണമാണ്. ശരീരഭാരം കുറവുള്ളവർക്ക് അസ്ഥി ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, എല്ലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഭാരം കുറവാണെങ്കിൽ, നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കാൻ ഒരു ഓർത്തോപീഡിസ്റ്റുമായി കൂടിയാലോചിക്കുന്നതാണ് നല്ലത്.
10. പ്രായമായവരിൽ ഉണ്ടാകുന്ന വീഴ്ച
ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ, നിങ്ങൾ എന്തിലെങ്കിലും തെന്നി വീണാൽ , ഒരു ചെറിയ കാലയളവ് കൊണ്ട് തന്നെ നിങ്ങൾക്ക് പൂർവസ്ഥിതിയിൽ എതാൻ കഴിയും . പക്ഷേ, നിങ്ങൾക്ക് പ്രായമേറുമ്പോൾ വീഴ്ച സംഭവിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ഒടിവ് യുവത്വമുള്ള വ്യക്തിയെ അപേക്ഷിച്ച് ഭേദമാകാൻ കൂടുതൽ സമയമെടുക്കും. വീഴ്ചയുടെ പരിക്ക് ചിലപ്പോൾ വീണ്ടെടുക്കാൻ ശരിക്കും ബുദ്ധിമുട്ടുള്ള ഒരു തകർച്ചയുടെ തുടക്കമായി ഇത്തരം വീഴ്ചകൾ മാറിയേക്കാം. പ്രായമാകുന്തോറും, നിങ്ങൾ മോശകരമായ ഒരു അപകടത്തിലും പെടുന്നില്ലെന്ന് ഉറപ്പാക്കുക.
Comments