top of page

ശിശുരോഗവിദഗ്ദ്ധന്റെ ചികിത്സ വേണ്ടി വരുന്നതും കുട്ടികളിൽ ഉണ്ടാകാവുന്നതുമായ 5 രോഗങ്ങൾ

Updated: Feb 14, 2022



1. തൊണ്ടവേദന

ഇത് കുട്ടികൾക്കിടയിൽ സാധാരണയായി കണ്ടുവരുന്നതും വേദനാജനകവുമായ ഒരു അസുഖമാണ്. വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലം തൊണ്ടവേദന ഉണ്ടാകാം. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ തൊണ്ടവേദനയ്ക്ക് കാരണമാകുന്നു. തൊണ്ടയിലെ സ്രവം എടുത്ത് നടത്തുന്ന ഒരു ലാബ് പരിശോധനയിലൂടെ തൊണ്ടവേദന നിർണ്ണയിക്കപ്പെടുന്നു. പിഞ്ചുകുട്ടികളിലും കുഞ്ഞുങ്ങളിലും ഇത് വളരെ അപൂർവമാണെങ്കിലും, സാധാരണയായി ഒരു പ്ലേ സ്കൂളിൽ, രോഗബാധിതനായ കുട്ടി കളിച്ച കളിപ്പാട്ടത്തിൽ സ്പർശിക്കുമ്പോൾ അവ രോഗബാധിതരാകാം. ഇത് പ്രധാനമായും ചുമ അല്ലെങ്കിൽ തുമ്മൽ വഴി പടരുന്നു.


2. ചെവി വേദന

ഇത് കുട്ടികൾക്കിടയിൽ വളരെ സാധാരണമാണ്, കൂടാതെ നിരവധി കാരണങ്ങളാൽ ഇത് സംഭവിക്കാം. ഇത് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ഒരു ചെവി അണുബാധയോ, സ്വിമ്മേർ'സ് ഇയർ എന്നറിയപ്പെടുന്ന ചെവി കനാലിനുള്ളിലെ ചർമ്മത്തിന്റെ അണുബാധയോ ആകാം, അല്ലെങ്കിൽ ഇത് ഒരു ജലദോഷമോ സൈനസ് അണുബാധയോ ആകാം, അല്ലെങ്കിൽ പല്ലുവേദന മൂലം താടിയെല്ലിൽ നിന്ന് ചെവിയിലേക്ക് പുറപ്പെടുന്ന വേദനയോ ആകാം. ചെവി വേദനയുടെ ഉറവിടം നിർണ്ണയിക്കാൻ ഒരു ശിശുരോഗവിദഗ്ദ്ധൻ കുട്ടിയുടെ ചെവി പരിശോധിക്കേണ്ടതുണ്ട്. വൈറസുകൾ മൂലവും ചെവി വേദന ഉണ്ടാകാം.


3. മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ അല്ലെങ്കിൽ യുടിഐ ഒരു മൂത്രസഞ്ചി അണുബാധ എന്നും അറിയപ്പെടുന്നു, ഇത് മൂത്രനാളിയിലെ ബാക്ടീരിയകൾ മൂലമാണ് ഉണ്ടാകുന്നത്. പ്രായഭേദമന്യേ എല്ലാ കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന ഒരു അസുഖമാണിത്. ഇത് ശിശുക്കളെയും പിഞ്ചുകുട്ടികളെയും കൗമാരക്കാരെയും ബാധിക്കുന്നു. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അല്ലെങ്കിൽ പുകച്ചിൽ , ഇടവിടാതെ മൂത്രം ഒഴിക്കുക, കുട്ടിയുടെ ആകസ്മിക മൂത്രമൊഴിക്കൽ, അടിവയറ്റിലെ വേദന, ശരീരത്തിന്റെ വശങ്ങളിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ നടുവേദന എന്നിവയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങൾ.


4. ചർമ്മത്തിലെ അണുബാധ

കുട്ടികളിൽ ചർമ്മത്തിൽ അഥവാ ത്വക്കിൽ അണുബാധ ഉണ്ടാകുമ്പോൾ കൃത്യമായ ചികിത്സാരീതി നിർണ്ണയിക്കുന്നതിനായി ആദ്യം രക്തപരിശോധനയോ ശ്രവ പരിശോധനയോ നടത്തേണ്ടതുണ്ട്. കുട്ടിക്ക് മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഉൾപ്പെടെയുള്ള ഏതെങ്കിലും വിധത്തിൽ ബാക്ടീരിയകൾ ബാധിച്ചിട്ടുണ്ടോ, അല്ലെങ്കിൽ പാരമ്പര്യമായി ത്വക്ക്‌രോഗം ഉണ്ടോ എന്ന് ഡോക്ടർ അറിയേണ്ടതുണ്ട്.


5. ബ്രോങ്കിയോളിറ്റിസ്

ജലദോഷവും പനിയുമുള്ള കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണിത്. ശ്വസിക്കുമ്പോൾ കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടാകും. വൈറസാണ് ബ്രോങ്കിയോളിറ്റിസിന് കാരണം. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കുറ്റിയിലുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. കുട്ടിയെ വ്യക്തിപരമായി നിരീക്ഷിച്ചതിന് ശേഷം ഒരു ശിശുരോഗവിദഗ്ദ്ധൻ ചികിത്സയുടെ രീതി തീരുമാനിക്കും.

Comments


bottom of page