നിങ്ങളുടെ ഇടുപ്പിൽ വേദനയുണ്ടാകാറുണ്ടോ ? മറ്റ് പല തരത്തിലുള്ള വിട്ടുമാറാത്ത വേദനകൾ പോലെ ഇടുപ്പ് വേദന പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ ഇടുപ്പ് വേദനയ്ക്ക് പിന്നിൽ വ്യത്യസ്ത കാരണങ്ങളുണ്ടാകാം. അതുകൊണ്ട് തന്നെ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭിക്കുവാൻ ഇടുപ്പ്‌വേദനയുടെ കാരണം കണ്ടെത്തുന്നത് നിർണ്ണായകമാണ്.
രോഗനിർണയം: നിങ്ങളുടെ ഇടുപ്പിനു തന്നെയാണോ വേദന?
ഇടുപ്പ് വേദനയുമായി നിങ്ങൾ ഫിസിക്കൽ തെറാപ്പിസ്റ്റിനെയോ ഡോക്ടറെയോ കാണുമ്പോൾ അവർ ആദ്യം ഉറപ്പാക്കുന്നത് നിങ്ങളുടെ ഇടുപ്പ് ഭഗത്ത് തന്നെയാണോ വേദന എന്നാണ്. ചില സ്ത്രീകൾ തങ്ങൾക്ക് ഇടുപ്പ് വേദനയുണ്ടെന്ന് പറഞ്ഞേക്കാം. എന്നാൽ അവർക്ക് നിതംബത്തിന്റെ മുകൾ ഭാഗത്തോ തുടയുടെ മുകൾ ഭാഗത്തോ അല്ലെങ്കിൽ നടുവേദന ഉണ്ടെങ്കിലോ അത് ഇടുപ്പ് വേദനയായി തോന്നാറുണ്ട്. ഇടുപ്പ് വേദന സാധാരണയായി ഹിപ് ജോയിന്റിന് മുകളിലായി (ബോൾ-ആൻഡ്-സോക്കറ്റ് ജോയിന്റ്) അല്ലെങ്കിൽ ഞരമ്പിന്റെ ഭാഗത്ത് ആണ് സ്ഥിതി ചെയ്യുന്നത് .
സ്ത്രീകളിലെ ഇടുപ്പ് വേദനയുടെ കാരണങ്ങൾ
ഇടുപ്പ് വേദനയുമായി ഒരു സ്ത്രീ 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ വരുമ്പോൾ, രോഗിയുടെ ശരീരഘടന, പ്രായം, പ്രവർത്തന നില എന്നിവ ഡോക്ടർ പരിഗണിക്കുന്നു. പ്രായത്തിനനുസരിച്ച് ഇടുപ്പ് വേദനയുടെ കാരണങ്ങളും മാറുന്നു. 20 വയസ്സുള്ള ചെറുപ്പക്കാരിൽ കാണുന്ന കാരണങ്ങൾ ആയിരിക്കില്ല 80 വയസ്സുള്ള മുത്തശ്ശിക്ക് ഉണ്ടായിരിക്കുക.
സ്ത്രീകളിൽ ഇടുപ്പ് വേദനയ്ക്കുള്ള ഏറ്റവും സാധാരണമായ ചില കാരണങ്ങൾ താഴെ ചേർക്കുന്നു:
1. ഇടുപ്പിൽ ഉണ്ടാകുന്ന ഒടിവുകൾ :
പ്രായമായ സ്ത്രീകളിൽ, പ്രത്യേകിച്ച് ഓസ്റ്റിയോപൊറോസിസ് ഉള്ളവരിൽ (അസ്ഥികളുടെ സാന്ദ്രത വലിയതോതിൽ കുറയുന്ന അവസ്ഥ) കാണപ്പെടുന്ന ഒന്നാണ് ഇടുപ്പിൽ ഉണ്ടാകുന്ന ഒടിവുകൾ. നിൽക്കുബോഴോ നിവരുമ്പോഴോ വേദന ഉണ്ടാകുന്നത് ഇടുപ്പിൽ ഉണ്ടായ ഒടിവിന്റെ ലക്ഷണമാവാം. കൂടാതെ, നിങ്ങളുടെ പരിക്കേറ്റ ഭാഗത്തെ കാൽവിരലുകൾ പുറത്തുവരാൻ തുടങ്ങും, ഇത് പ്രാഥമിക രോഗനിർണ്ണയത്തിന് നിങ്ങളുടെ ഡോക്ടറെ സഹായിക്കുന്നു.
2. സന്ധിവാതം:
സ്ത്രീകളിലെ വിട്ടുമാറാത്ത ഇടുപ്പ് വേദന സാധാരണയായി സന്ധിവാതം മൂലമാണ്,പ്രത്യേകിച്ച് ഓസ്റ്റിയോ ആർത്രൈറ്റിസ്. പ്രായമാകാൻ തുടങ്ങുമ്പോൾ പല വ്യക്തികളെയും ബാധിക്കുന്ന തേയ്മാനം ആണിത്. ബോൾ-ആൻഡ്-സോക്കറ്റ് ജോയിന്റിൽ തേയ്മാനം ഉണ്ടാകുന്നു. സന്ധിയിലെ വീക്കമോ പിരിമുറുക്കമോ കാരണം ഞരമ്പിലോ തുടയുടെ മുൻഭാഗത്തോ സന്ധിവേദന സാധാരണയായി അനുഭവപ്പെടുന്നു.
3. ഹെർണിയ:
ഫെമറൽ, ഗ്രോയിൻ ഏരിയ, ഇൻഗ്വിനൽ ഹെർണിയ (ചിലപ്പോൾ സ്പോർട്സ് ഹെർണിയ എന്നും ഇത് അറിയപ്പെടുന്നു) എന്നിവ സ്ത്രീകളിൽ മുൻഭാഗത്തെ ഇടുപ്പ് വേദനയ്ക്ക് കാരണമാകും. ഗർഭിണികളായ സ്ത്രീകൾക്ക് അവരുടെ വയറിന്റെ ഭിത്തികളിൽ സമ്മർദ്ദം കൂടുന്നതിന്റെ ഫലമായി ഇൻഗ്വിനൽ ഹെർണിയയ്ക്ക് ഇരയാകാം.
4. ടെൻഡിനിറ്റിസും ബർസിറ്റിസും:
ഇടുപ്പ് ഭാഗത്തെ പല ചലനഞരമ്പുകളും പേശികളെ സന്ധികളുമായി ബന്ധിപ്പിക്കുന്നു. നിങ്ങൾ അവ അമിതമായി ഉപയോഗിക്കുകയോ കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്‌താൽ ഈ ചലനഞരബുകൾക്ക് പെട്ടെന്ന് തന്നെ വീക്കം സംഭവിക്കാം. ഇടുപ്പെല്ലിലെ ടെൻഡിനൈറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ആണിത്. പ്രത്യേകിച്ച് ഓട്ടക്കാരിൽ ഉണ്ടാകുന്ന ഇത്തരം അസുഖത്തെ , ഇലിയോട്ടിബിയൽ ബാൻഡ് സിൻഡ്രോം എന്ന് വിളിക്കുന്നു. നിങ്ങളുടെ ഇടുപ്പെല്ലിന്റെ പുറം വരമ്പിൽ നിന്ന് കാൽമുട്ടിന് പുറത്തേക്ക് വരുന്ന കോശങ്ങളുടെ കട്ടിയുള്ള ഭാഗമാണ് ഇലിയോട്ടിബിയൽ ബാൻഡ്.
5. ഗൈനക്കോളജിക്കൽ പ്രശ്നങ്ങളും നടുവേദനയും :
ഗവേഷണമനുസരിച്ച്, സ്ത്രീകളിലെ ഇടുപ്പ് വേദനയ്ക്ക് ഗൈനക്കോളജിക്കൽ കാരണങ്ങളുണ്ടാകാം. ബർസിറ്റിസ്, ആർത്രൈറ്റിസ് അല്ലെങ്കിൽ ടെൻഡിനൈറ്റിസ് എന്നിവ മൂലമാകാം വേദന. നിങ്ങളുടെ പ്രായവും മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അടിസ്ഥാനമാക്കി, നിങ്ങളുടെ ഇടുപ്പിലെ വേദന മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാകാം.
എൻഡോമെട്രിയോസിസ് എന്നത് ഗർഭപാത്രത്തിന്റെ പാളിക്ക് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് ഇടുപ്പെല്ലിന്റെ ആർദ്രതയിലേക്ക് നയിച്ചേക്കാം. ഇത് ചില സ്ത്രീകൾ ഇടുപ്പ് വേദന ആയി കരുതുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, നട്ടെല്ലിൽ നിന്നും പുറകിൽ നിന്നുമുള്ള വേദന ഇടുപ്പിനും നിതംബത്തിനും ചുറ്റും അനുഭവപ്പെടാം. സിയാറ്റിക എന്നറിയപ്പെടുന്ന നാഡീ വേദന സാധാരണയായി ശരീരത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ഇത് ഇടത് അല്ലെങ്കിൽ വലത് ഇടുപ്പിന്റെ പിൻഭാഗത്ത് വേദന ഉണ്ടാക്കുന്നു. സിയാറ്റിക്കയിൽ നിന്നുള്ള വേദന നിങ്ങളുടെ പുറകിൽ താഴെഭാഗത്തു ആരംഭിക്കുകയും പിന്നീട് നിങ്ങളുടെ നിതംബത്തിലേക്കും കാലുകളിലേക്കും നീങ്ങുകയും ചെയ്യും.
ഇടുപ്പ് വേദനയ്ക്കുള്ള ചികിത്സാ മാർഗ്ഗങ്ങൾ
ഇടുപ്പ് വേദനയ്ക്കുള്ള ചികിത്സ സാധാരണയായി രോഗനിർണ്ണയത്തെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ സ്പോർട്സ് അല്ലെങ്കിൽ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന വേദന പലപ്പോഴും വിശ്രമം, ചൂട്, മറ്റ് ആൻറി-ഇൻഫ്ലമേറ്ററി ഓവർ-ദി-കൌണ്ടർ മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. പരിക്കുകൾ തടയുന്നതിന്, വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ശരീരത്തെ ഉണർത്തുന്ന വ്യായാമങ്ങൾ ചെയ്യുന്നത്, ഉചിതമായ വസ്ത്രങ്ങൾ ധരിക്കുന്നത്, പാകമായ ഷൂസുകൾ എന്നിവ പ്രധാനമാണ്.
പ്രത്യേക പ്രവർത്തനങ്ങൾ, അല്ലെങ്കിൽ അമിതമായ ഉപയോഗം എന്നിവ മൂലം ഇടുപ്പ് വേദന ഉണ്ടാക്കുകയാണെങ്കിൽ, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ ഡോക്ടറോട് സംസാരിക്കുക. അതിനിടയിൽ അസ്വസ്ഥത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിർത്തുക. അധിക ഭാരം ഇടുപ്പിലെ ജോയിന്റിൽ അധിക സമ്മർദ്ദം ചെലുത്തും, അതിനാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നത് ആശ്വാസം നൽകുകയും ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
അത്‌ലറ്റുകളിലെ സ്‌പോർട്‌സ് പരിക്കുകൾ, ഒടിവുകൾ, അല്ലെങ്കിൽ ഹെർണിയകൾ എന്നിവ പോലുള്ള ഇടുപ്പ് വേദനയുടെ മറ്റ് ചില കാരണങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ഇടുപ്പ് വേദന തുടരുകയാണെങ്കിൽ, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിക് സർജനുമായി സംസാരിക്കുക. സാധ്യമായ കാരണങ്ങളെക്കുറിച്ചും എളുപ്പത്തിൽ ലഭ്യമായ ചികിത്സകളെക്കുറിച്ചും കൂടുതലറിയുക.
നിങ്ങളുടെ അവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ചികിത്സാ പദ്ധതി ചർച്ച ചെയ്യുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും ഞങ്ങളുടെ വിദഗ്ധ ഫിസിക്കൽ തെറാപ്പിസ്റ്റുകളുമായി ബന്ധപ്പെടുക. നഗരത്തിലെ മികച്ച രോഗനിർണയവും ചികിത്സയും 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ നിന്ന് നേടാം ! ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ വിളിക്കുക (+91 9562090606).
Comments