നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ് വ്യായാമം ചെയ്യുക എന്നുള്ളത്. ഇത് നിങ്ങളെ ശാരീരികമായി ഉറപ്പുള്ളതാകുന്നു. കൂടാതെ നിങ്ങളുടെ വൈകാരികവും മാനസികവുമായ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. നിങ്ങളുടെ വ്യായാമങ്ങൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് നിരവധി വ്യത്യസ്ത മാർഗങ്ങളുണ്ട്, മിക്കപ്പോഴും ഇത് നിങ്ങളുടെ ശാരീരിക അവസ്ഥയെയും നിങ്ങൾ നേടാൻ ഉദ്ദേശിക്കുന്ന ശാരീരിക ക്ഷമത ആവശ്യകതകളെയും ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഏത് വ്യായാമമാണ് തിരഞ്ഞെടുക്കുന്നത് എന്നത് പ്രശ്നമല്ല, വ്യായാമം മൂലമുള്ള പരിക്കുകൾ തടയുന്നതിന് പ്രത്യേക മുൻകരുതലുകൾ എടുക്കുന്നത് വളരെ പ്രധാനമാണ്.
ചെറുതോ വലുതോ എന്നൊന്നും പരിഗണിക്കാതെ, ഓരോ പരിക്കും വേദനാജനകമാണ്, അത് ഏതൊരു വ്യക്തിയെയും ഒന്ന് പിന്നിലേയ്ക്ക് ചിന്തിപ്പിച്ചേക്കാം. വ്യായാമത്തിലെ പരിക്കിന് പിന്നിലെ കാരണങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും, പ്രധാന കാര്യം, ഓരോ പരിക്കിനും ചികിത്സയും സമയബന്ധിതമായ പരിചരണവും നൽകണം എന്നതാണ്. ആരോഗ്യത്തോടും ശാരീരികക്ഷമതയോടും താൽപ്പര്യമുള്ള ഒരാൾക്ക്, ഒരു പരിക്ക് മൂലമുള്ള തിരിച്ചടി വളരെ നിരാശാജനകമാണ്. എന്നാൽ ശരിയായ ചികിത്സയിലൂടെ, മുറിവ് വേഗത്തിൽ സുഖപ്പെടുത്താൻ കഴിയും. ഇത് വ്യക്തിയെ അവരുടെ വ്യായാമ ദിനചര്യയിലേക്ക് എത്രയും വേഗം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.
വ്യായാമം ചെയ്യുമ്പോൾ ഒരാൾക്ക് നേരിടേണ്ടിവരുന്ന 7 തരം പരിക്കുകൾ ചുവടെ ചേർക്കുന്നു.
കാൽമുട്ടിന്റെ മുൻഭാഗത്ത് ഉണ്ടാകുന്ന വേദന
ഓട്ടക്കാർക്ക് ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട പരിക്കുകളിൽ ഒന്നാണിത്. കാൽമുട്ടിനു താഴെയുള്ള തരുണാസ്ഥിയുടെ പ്രകോപനം മൂലം 40% പരിക്കുകളും ഉണ്ടാകുന്നു. മുട്ടുചിരട്ട ശരിയായി വിന്യസിക്കാത്തപ്പോൾ കാൽമുട്ടിന്റെ മുൻഭാഗത്ത് വേദന ഉണ്ടാകുന്നു. കാലക്രമേണ, കാൽമുട്ടിനു താഴെയുള്ള തരുണാസ്ഥി തളർന്നുപോകുന്നു, ഇത് പടികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ കാൽമുട്ടുകൾ വളച്ച് ദീർഘനേരം ഇരിക്കുമ്പോഴോ വേദനയുണ്ടാക്കുന്നു. കാൽമുട്ടിനു താഴെ അനുഭവപ്പെടുന്ന വേദനയെ പാറ്റല്ലോഫെമോറൽ നി സിൻഡ്രോം എന്ന് വിളിക്കുന്നു, വേദനയുടെ തീവ്രത കൂടുന്നതിനനുസരിച്ച് വേദന കൂടുതൽ വഷളാകും.
പിൻതുടയിലെ ഉന്തിയ ഞരമ്പ് അഥവാ പുള്ള്ഡ് ഹാംസ്ട്രിങ്
അത്‌ലറ്റുകൾക്കും ഓട്ടക്കാർക്കും ഇടയിൽ ഇത് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പരിക്കാണ്. തുടയുടെ പിൻഭാഗത്ത് കാൽമുട്ടിലേക്ക് വളയാൻ അനുവദിക്കുന്ന നാല് പേശികളുടെ ഒരു ശേഖരമാണ് ഹാംസ്ട്രിംഗ്. ആ പേശികളിൽ ചിലത് കൂടുതൽ ആയാസപ്പെടുമ്പോൾ അത് ഹാംസ്ട്രിംഗ് സ്‌ട്രെയിന് കാരണമാകുന്നു, മാത്രമല്ല പേശികൾ കീറാനും സാധ്യതയുണ്ട്. ബുദ്ധിമുട്ട് കഠിനമല്ലെങ്കിൽ, വേദന സഹിക്കാവുന്നതേയുള്ളൂ. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ വേദന അസഹനീയമായിരിക്കും, നിൽക്കാൻ പോലും കഴിയാതെ വരുന്നു. വ്യായാമം ചെയ്യുമ്പോൾ വ്യക്തികൾക്ക് ചെറിയ ശബ്ദം അനുഭവപ്പെടാം. നടക്കുമ്പോഴോ കുനിയുമ്പോഴോ കാൽ നേരെയാക്കുമ്പോഴോ അവർക്ക് തുടയുടെ പിൻഭാഗത്തും താഴത്തെ നിതംബത്തിലും വേദന അനുഭവപ്പെടാം.
നടുവിന്റെ താഴെഭാഗത്ത് ഉണ്ടാകുന്ന വേദന
ദീർഘനേരം നീണ്ടുനിൽക്കുന്നതും ആവർത്തിച്ചുള്ളതുമായ സൈക്കിൾ സവാരിയാണ് നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണം. സൈക്കിൾ സവാരിക്കിടയിലെ വളഞ്ഞ പൊസിഷൻ മികച്ച എയറോഡൈനാമിക് പ്രകടനം നിലനിർത്താൻ സഹായിക്കുന്നു, ഇത് ചവിട്ടാനുള്ള ശക്തി സൃഷ്ടിക്കാൻ സഹായിക്കുന്നു. ഇത് സൈക്കിൾ യാത്രക്കാർക്ക് നടുവേദനയ്ക്ക് കാരണമാകാം. നട്ടെല്ലിന്റെ അരക്കെട്ട് ഭാഗത്ത് അമിതമായി വളയുന്നത് ഹെർണിയേറ്റഡ് ലംബർ ഡിസ്‌കുകൾ, സയാറ്റിക്ക, നെർവ് എൻട്രാപ്‌മെന്റ് എന്നിവയ്ക്ക് കാരണമാകും. പേശികൾ ദുര്ബലമാകുന്നതോടെ സുഷുമ്‌നാ നാഡീ പെൽവിക് എല്ലിലേക്ക് പ്രവേശിക്കുന്നു. തന്മൂലം സൈക്കിൾ സവാരി നടത്താൻ ആവശ്യമായ ശക്തി ഉത്പാദിപ്പിക്കുവാൻ കഴിയാതെ വരുന്നു.
ക്യൂബിറ്റൽ ടണൽ സിൻഡ്രോം
ഇതിനെ അൾനാർ ന്യൂറോപ്പതി എന്നും വിളിക്കുന്നു, ഇത് അൾനാർ നാഡിയിലെ അമിത സമ്മർദ്ദത്തിന്റെ ഫലമാണ് ഉണ്ടാകുന്നത്. ഈ സിൻഡ്രോം സാധാരണയായി ബേസ്ബോൾ കളിക്കാരിൽ കാണപ്പെടുന്നു. കാരണം കൈമുട്ടിലെ അതിലോലമായ ലിഗമെന്റുകൾക്ക് കേടുപാടുകൾ വരുത്തുന്ന ചലനങ്ങൾ ആണ് ബേസ്ബോൾ കളിക്കുമ്പോൾ ഉണ്ടാകുന്നത്. തുടർച്ചയായ കാലയളവുകളിൽ കൈമുട്ട് ആവർത്തിച്ച് വളയ്ക്കുകയോ കഠിനമായ പ്രതലങ്ങളിൽ കൈമുട്ടിൽ ചാരിനിൽക്കുകയോ ചെയ്യുന്നത് ഈ ലക്ഷണത്തിന് കാരണമാകുന്നു. ചില സന്ദർഭങ്ങളിൽ, കൈമുട്ട് ചലിപ്പിക്കുമ്പോൾ അൾനാർ നാഡി അങ്ങോട്ടും ഇങ്ങോട്ടും ഞൊടിക്കുന്നു. ഇത് നാഡിയെ പ്രകോപിപ്പിക്കും. ക്യുബിറ്റൽ ടണൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളിൽ കൈമുട്ടിന് മരവിപ്പും വേദനയും ഉൾപ്പെടുന്നു, ചെറുവിരൽ, മോതിരവിരൽ എന്നിവയിൽ ഉണ്ടാകുന്ന തരിപ്പ് , കൈവിരലുകൾ കൊണ്ട് മുറുക്കെ പിടിക്കാൻ കഴിയാതെ വരിക,കൈയിലെ പേശികൾ ക്ഷയിക്കുക എന്നിവയും ഇതിന്റെ ലക്ഷണങ്ങൾ ആണ്.
ടെന്നീസ്/ ഗോൾഫ് എൽബോ
കൈത്തണ്ടയുടെയും കൈമുട്ടിന്റെയും പേശികളുടെ പുറമെയുള്ള അസ്ഥി പ്രതലത്തിലെ ടെൻഡോണുകൾ അഥവാ ചലനഞരമ്പുകളുടെ വീക്കം ആണ് ടെന്നീസ് എൽബോ. അമിതമായ ഉപയോഗം മൂലം പേശികളിലും ടെൻഡോണുകളിലും വീക്കം സംഭവിക്കുന്നു. ഇത് വേദനയ്ക്ക് കാരണമാകുന്നു. ടെന്നീസ് ഗെയിമിനിടെ, തെറ്റായ ഫോമിലുള്ള ഒരു വൺ-ഹാൻഡഡ് ബാക്ക്‌ഹാൻഡ്, വൈകിയുള്ള ഫോർഹാൻഡ് സ്വിംഗ്, അല്ലെങ്കിൽ സെർവുകളിൽ കൂടുതൽ സ്‌പിന്നിനായി കൈത്തണ്ട ആവർത്തിച്ച് തിരിക്കുന്നത് എന്നിവ ടെന്നീസ് എൽബോ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ഗോൾഫ് കളിക്കാർ, സാധാരണയായി ടെന്നീസ് എൽബോ കൊണ്ട് കഷ്ടപ്പെടുന്നു. കാരണം സ്വിംഗിലൂടെ ക്ലബ് വലിക്കുന്നത് കൈമുട്ടിൽ സമ്മർദമുണ്ടാകുന്നു. ടെന്നീസ് കളിക്കാർ, ഗോൾഫ് കളിക്കാർ, ബേസ്ബോൾ കളിക്കാർ, ഭാരോദ്വഹനം നടത്തുന്നവർ എന്നിവരിൽ കൈമുട്ടിന്റെ ഉള്ളിൽ വേദനയുണ്ടാക്കുന്ന മീഡിയൽ എപികോണ്ടൈലൈറ്റിസ് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കഴുത്തിനുണ്ടാകുന്ന ബുദ്ധിമുട്ട്
നർത്തകർക്ക് കഴുത്തിലെ പേശികളിൽ ആയാസമുണ്ടാക്കുന്ന ധാരാളം ചലനങ്ങൾ ഉൾക്കൊള്ളുന്നു. കഴുത്തിന്റെ ഭാഗത്തെ നട്ടെല്ല് അഥവാ സെർവിക്കൽ സ്പൈൻ തലയ്ക്ക് പിന്തുണ നൽകുന്നു, ഇത് ഒരു പരിധിവരെ ചലനത്തിന് അനുവദിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് പരിക്ക് ഏൽക്കാനുള്ള സാധ്യതയും വർധിക്കുന്നു. കഴുത്തോ തലയോ വളയ്ക്കുമ്പോൾ നട്ടെല്ല് ശരിയായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടാൽ, അത് കഴുത്തിലെ പേശികളെ ആയാസപ്പെടുത്തും. മരവിപ്പ്, വേദന, തരിപ്പ് , വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ആർദ്രത എന്നിവ ഉണ്ടാകാൻ ഇടയാകുന്നു. വ്യക്തികൾക്ക് ചിലപ്പോൾ ശക്തമായ വേദന, ലിംഫ് നോഡുകളിൽ വീക്കം, തലകറക്കം എന്നിവ അനുഭവപ്പെടാം.
കണങ്കാൽ ഉളുക്ക്
സാധാരണ കാണാറുള്ള പരുക്കാണെങ്കിലും, ഒരു തരത്തിലും ഇത് ചെറിയ പരിക്കായി കണക്കാക്കാൻ കഴിയില്ല. ഫുട്ബോളിൽ അല്ലെങ്കിൽ നൃത്തത്തിൽ പോലും, കാലിന്റെ ദ്രുതഗതിയിലുള്ള ചലനം ഉളുക്കിന് കാരണമായേക്കാം. ഉളുക്കിൽ, കണങ്കാൽ പുറത്തേക്ക് ഉരുളാൻ തുടങ്ങുന്നു. അതേസമയം കാൽ അകത്തേക്ക് തിരിയാൻ തുടങ്ങുന്നു. ഇത് കണങ്കാലിന്റെ അസ്ഥിബന്ധങ്ങൾ നീട്ടുകയും ഒടുവിൽ കീറുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ കണങ്കാൽ അകത്തേക്ക് ഉരുളുകയും കാൽ പുറത്തേക്ക് ഉരുളുകയും കണങ്കാലിനുള്ളിലെ ലിഗമെന്റുകൾക്ക് കേടുവരുത്തുകയും ചെയ്യുന്നു. എത്ര ലിഗമെന്റുകൾക്ക് പരിക്കേറ്റു എന്നതിനെ ആശ്രയിച്ച്, നിങ്ങൾക്ക് വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടാം. വീക്കം, ആർദ്രത, വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വളരെ ഗുരുതരമായ ഉളുക്കുകളുടെ കാര്യത്തിൽ, ചിലപ്പോൾ പിളർപ്പ് ഉണ്ടായേക്കാം.
ഇത്തരം സ്‌പോർട്‌സ് പരിക്കുകൾ ഉടനടി പരിഹരിക്കുക
പരിക്ക് ഒരിക്കലും അവഗണിക്കരുത്. ചികിത്സിക്കാത്ത പരിക്ക് കാലക്രമേണ കൂടുതൽ വഷളാകുകയും ശസ്ത്രക്രിയയോ മറ്റ് തീവ്രമായ നടപടിക്രമങ്ങളോ ആവശ്യമായി വരികയും ചെയ്യും. പക്ഷേ, പരിക്ക് ഉടനടി ചികിത്സിക്കാൻ കഴിയുമെങ്കിൽ, അത് വളരെ വേഗത്തിൽ സുഖപ്പെടുത്തുകയും വ്യക്തിക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങാനും അല്ലെങ്കിൽ അവരുടെ വ്യായാമങ്ങൾ ആസ്വദിക്കാനും അനുവദിക്കുന്നു. കൂടാതെ ഭാവിയിൽ പരിക്ക് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും പാലിക്കുക.
അതിനാൽ, അടുത്ത തവണ നിങ്ങളുടെ വ്യായാമത്തിനിടയിലോ സ്പോർട്സിൽ ഏർപ്പെടുമ്പോഴോ എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുമ്പോൾ, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക് സർജനുമായി ബന്ധപ്പെടുക. ശരിയായ ചികിൽസാ പദ്ധതി തയ്യാറാക്കി പ്രശ്നം ഇല്ലാതാക്കാൻ ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് നിങ്ങളെ സഹായിക്കും. അതുവഴി നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരം നേടാനുള്ള നിങ്ങളുടെ വഴി തുടരാം.
Comments