top of page

7 കാരണങ്ങൾ കൊണ്ട് ശരീരവേദന ഉണ്ടാകാം. എന്തുകൊണ്ട് ഇത് നിസ്സാരമായി കാണരുത് ?

Updated: Feb 14, 2022


ശരീരവേദന പലതരം രോഗാവസ്ഥകളുടെ സാധാരണ ലക്ഷണങ്ങളാണ്. ശരീരവേദനയ്ക്ക് കാരണമായേക്കാവുന്ന സർവ്വസാധാരണമായ അവസ്ഥകളിലൊന്നാണ് പകർച്ചപ്പനി അഥവാ പനി. നിങ്ങളുടെ ദൈനംദിന പ്രവർത്തികൾ മൂലവും ശരീരവേദന ഉണ്ടാകാം, പ്രത്യേകിച്ചും നിങ്ങൾ ദീർഘനേരം നടക്കുകയോ നിൽക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്താൽ.

നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ചികിത്സകളും വിശ്രമവും വഴി നിങ്ങളുടെ ശരീരവേദനകളിൽ നിന്ന് മോചനം നേടാൻ നിങ്ങൾക്ക് കഴിയും. എന്നാൽ ചിലപ്പോൾ വേദനകൾ പ്രത്യേകിച്ച് വളരെക്കാലം നീണ്ടുനിൽക്കുന്നവ ആണെങ്കിൽ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന മറ്റ് രോഗാവസ്ഥകളുടെ സൂചനയായിരിക്കാം ഇത്. അത്തരം സന്ദർഭങ്ങളിൽ, രോഗനിർണയത്തിനായി നിങ്ങൾ ഡോക്ടറെ കാണേണ്ടതുണ്ട്. നിങ്ങളുടെ വേദനകളും മറ്റ് അനുബന്ധ ലക്ഷണങ്ങളും ഒഴിവാക്കുന്നതിന് ഒരു ദീർഘകാല ചികിത്സാ പദ്ധതി തയ്യാറാക്കാൻ അവ സഹായിക്കും.

നിങ്ങളുടെ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ വായന തുടരുക.


1. മാനസിക പിരിമുറുക്കം


നിങ്ങൾ പിരിമുറുക്കത്തിലായിരിക്കുമ്പോൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് അതിന്റെ പ്രതികരണം നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. തൽഫലമായി, നിങ്ങളുടെ ശരീരത്തിന് രോഗങ്ങളെയോ അണുബാധകളെയോ നേരിടാൻ കഴിയാതെ വരുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ അണുബാധയ്ക്കും വീക്കത്തിനും കൂടുതൽ സാധ്യതയുണ്ടാക്കുകയും ഇത് ശരീരവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

മാനസിക സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും മറ്റ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക , ഉദാഹരണത്തിന്:

  • പെട്ടെന്ന് വിയർക്കുക

  • അസാധാരണമായി ഉയർന്ന ഹൃദയമിടിപ്പ്

  • ദ്രുതഗതിയിൽ ശ്വാസം എടുക്കുക

  • വർദ്ധിച്ച രക്തസമ്മർദ്ദം

  • ചെന്നിക്കുത്ത്‌ അല്ലെങ്കിൽ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്ന തലവേദന

  • അസാധാരണമായ ശാരീരിക വിറയൽ

സമ്മർദ്ദം നിങ്ങളുടെ ശരീരത്തെ വേദനിപ്പിക്കാൻ കാരണമാകുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, കഴിയുന്നത്ര സമ്മർദ്ദം കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുക. താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കുക:

  • എല്ലാ ദിവസവും കുറച്ച് സമയം ധ്യാനിക്കുക. നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന സംഭവങ്ങളിൽ നിന്നോ ആളുകളെക്കുറിച്ചോ ചിന്തിക്കുന്നതിനു പകരം നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

  • സമ്മർദ്ദപൂരിതമായ അന്തരീക്ഷം കഴിവതും ഉപേക്ഷിക്കുക അല്ലെങ്കിൽ കുറച്ച് സമയം നടക്കുക.

  • നിങ്ങളുടെ പിരിമുറുക്കത്തിന്റെ കാരണം വ്യക്തമാക്കുന്നതിൽ സഹായിക്കുന്നതിന്, നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരാളുമായി സംസാരിക്കുക

  • സമ്മർദ്ദം മൂലം ഉറക്കം നഷ്‌ടപ്പെടുകയാണെങ്കിൽ, ചെറിയ ഇടവേളകളിൽ ഉറങ്ങാൻ ശ്രമിക്കുക അല്ലെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് വിശ്രമ വിനോദങ്ങൾ പരീക്ഷിക്കുക.

2. നിർജ്ജലീകരണം


നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ ഘടകമാണ് വെള്ളം. അതിന്റെ അഭാവത്തിൽ, ദഹനവും ശ്വസനവും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പല പ്രക്രിയകളും ശരിയായി നിർവഹിക്കാൻ നിങ്ങളുടെ ശരീരത്തിന് ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് നിർജ്ജലീകരണം ആകുമ്പോൾ മറ്റ് പ്രക്രിയകൾ ശരിയായി പ്രവർത്തിക്കാത്തതിന്റെ ഫലമായി ശാരീരിക വേദന അനുഭവപ്പെടാം.


നിർജ്ജലീകരണത്തിന്റെ മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം:

  • കടുത്ത ദാഹം

  • തലകറക്കം

  • കടുത്ത മഞ്ഞ നിറമുള്ള മൂത്രം

  • ക്ഷീണം

നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, പ്രത്യേകിച്ച് വരണ്ടതോ ചൂടുള്ളതോ ആയ ദിവസങ്ങളിൽ, നിങ്ങൾക്ക് പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാം. നിങ്ങൾ ഓരോ ദിവസവും കുറഞ്ഞത് എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. എന്നാൽ കൂടുതൽ വിയർക്കുകയോ ശാരീരികമായി കഠിനാധ്വാനം ചെയ്യുകയോ ചെയ്യുന്ന ആളാണെങ്കിൽ അതിൽ കൂടുതൽ വെള്ളം കുടിക്കണം.


നിങ്ങൾക്ക് വയറിളക്കം പോലുള്ള ഒരു അവസ്ഥയുണ്ടെങ്കിൽ നിർജ്ജലീകരണം മാറുന്നത് വരെ ധാരാളം വെള്ളം കുടിക്കുക . അധിക ഇലക്ട്രോലൈറ്റുകളുള്ള പാനീയങ്ങളോ വെള്ളമോ കുടിക്കുന്നത് നിങ്ങളിൽ ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ വയറിളക്കം മൂലം നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പുനഃസ്ഥാപിക്കുന്നതിനും ഇത് സഹായിക്കുന്നു.


നിങ്ങൾക്ക് സ്വന്തമായി നിർജ്ജലീകരണം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. നിങ്ങൾക്ക് ഒട്ടും തന്നെ നിർജ്ജലീകരണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തിര വൈദ്യസഹായം തേടുക.


3. ഉറക്കക്കുറവ്


ആവശ്യമായ ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. REM (ദ്രുത നേത്ര ചലനം) ഉറക്കം ഉൾപ്പെടെ ഓരോ രാത്രിയിലും നിങ്ങൾക്ക് കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെയും കോശജാലങ്ങളുടെയും ആരോഗ്യം നിലനിർത്തുന്നതിന് ശരിയായ ഉറക്കം ആവശ്യമാണ്. ഉറക്കം നിങ്ങളുടെ തലച്ചോറിന് ഉണർവും ഉന്മേഷവും നൽകുന്നു. ഉറങ്ങുമ്പോൾ ശരീരം ചില പ്രവർത്തനങ്ങൾക്കും പ്രക്രിയകൾക്കും വിശ്രമം നൽകുന്നു. ഉറക്ക ഇല്ലാതെ വന്നാൽ ഇത് ചെയ്യാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത് പലപ്പോഴും ശരീരവേദനയ്ക്ക് കാരണമാകും.

ഉറക്കമില്ലായ്മയുടെ മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം:

  • മനോവിഭ്രമം

  • മറ്റുള്ളവ കേൾക്കുമ്പോഴോ വായിക്കുമ്പോഴോ മനസ്സിലാക്കുന്നതിൽ പ്രശ്‌നം

  • അറിയാതെ പകൽ ഉറങ്ങി പോകുക

  • കാര്യങ്ങൾ ഓർത്തെടുക്കുന്നതിൽ ബുദ്ധിമുട്ട്

  • ശരിയായി സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട്

എല്ലാ ദിവസവും ഉറങ്ങാൻ ഒരു നിശ്ചിത സമയം തിട്ടപ്പെടുത്തുക. ആരോഗ്യം നിലനിർത്താൻ നിങ്ങളുടെ ശരീരം ഒരു ജൈവഘടികാരം പോലെ അല്ലെങ്കിൽ ദൈനംദിന താളം പിന്തുടരാൻ ആവശ്യപ്പെടുന്നു.


ഉറങ്ങാൻ പോകുന്നതിനു മുമ്പ് മനസിനെ ശാന്തമാക്കുന്ന ചില സാങ്കേതിക വിദ്യകൾ പരീക്ഷിക്കുക:

  • ധ്യാനിക്കുക

  • ചൂടുള്ള ചായയോ മറ്റേതെങ്കിലും ചൂടുള്ള പാനീയമോ കുടിക്കുക

  • താളാത്മകമായ സംഗീതം ആസ്വദിക്കുക

4. ജലദോഷം അല്ലെങ്കിൽ പനി


പനിയും ജലദോഷവും ഒരു വൈറൽ അണുബാധയാണ്, ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കാം. ഈ അണുബാധകൾ നിങ്ങളുടെ ശരീരത്തെ ആക്രമിക്കാൻ തുടങ്ങുന്നു. അപ്പോൾ നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം അവയെ ചെറുക്കാൻ ശ്രമിക്കുന്നു. വീക്കം ഉണ്ടാകുന്നത് പ്രത്യേകിച്ച് നിങ്ങളുടെ നെഞ്ച്, തൊണ്ട, ശ്വാസകോശം എന്നിവയിൽ ആണെകിൽ അത് വളരെ വേദനാജനകമാണ്. അണുബാധയ്‌ക്കെതിരെ പോരാടാൻ നിങ്ങളുടെ ശരീരം കഠിനാധ്വാനം ചെയ്യുമ്പോൾ, നിങ്ങളുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും വേദനിച്ചേക്കാം.


പനി അല്ലെങ്കിൽ ജലദോഷത്തിന്റെ മറ്റ് സാധാരണ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ചുമ അല്ലെങ്കിൽ തുമ്മൽ

  • ശബ്ദത്തിൽ ഉണ്ടാകുന്ന വ്യത്യാസം

  • തൊണ്ടവേദന

  • ചെവി വേദന അല്ലെങ്കിൽ തലവേദന

  • മൂക്കടപ്പ്

ധാരാളം വെള്ളം കുടിക്കുക, ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുക, തൊണ്ടവേദന കുറയ്ക്കാൻ വിശ്രമിക്കുക എന്നിവ നിങ്ങളുടെ ശരീരത്തെ പനിയിൽ നിന്നോ ജലദോഷത്തിൽ നിന്നോ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കും. എല്ലായ്‌പ്പോഴും ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണെങ്കിലും സാധാരണയായി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ നിങ്ങളുടെ വേദനകളും ലക്ഷണങ്ങളും ഒഴിവാക്കാൻ സഹായിക്കും.


ഏതാനും ആഴ്‌ചകളായി നിങ്ങൾക്ക് പനിയോ ജലദോഷമോ ഉണ്ടെങ്കിൽ , അഥവാ നിങ്ങൾക്ക് ശരിയായി ശ്വസിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ കഴിയുന്നില്ലെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ കാണുക. നിങ്ങളുടെ അണുബാധ ചികിത്സിക്കാൻ ഡോക്ടർക്ക് കഴിയും.


5. വിളര്‍ച്ച


നിങ്ങളുടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ വിളർച്ച സംഭവിക്കുന്നു. തന്മൂലം നിങ്ങളുടെ ശരീര കോശങ്ങളിലേക്ക് ആവശ്യമായ ഓക്സിജൻ വിതരണം ചെയ്യപ്പെടുന്നില്ല. വിളർച്ച മൂലം നിങ്ങളുടെ ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ശരിയായി പ്രവർത്തിക്കാനോ ആരോഗ്യം നിലനിർത്താനോ ആവശ്യമായ ഓക്സിജൻ എത്തിക്കാനോ കഴിയാതെ വരുന്നു. അതുകൊണ്ട് ക്ഷീണം അനുഭവപ്പെടാം.

വിളർച്ചയുടെ മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • തലകറക്കം

  • ക്ഷീണം

  • അസാധാരണമായ ഹൃദയമിടിപ്പ്

  • തണുത്ത കൈകളോ കാലുകളോ

  • വിളറിയ ത്വക്ക്

  • നെഞ്ചുവേദന അല്ലെങ്കിൽ തലവേദന

വിളർച്ചക്ക് പല കാരണങ്ങളുണ്ടാകാം. നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ബി-12, ഇരുമ്പ് അല്ലെങ്കിൽ ഫോളേറ്റ് എന്നിവയുടെ കുറവുണ്ടെങ്കിൽ അത് നികത്തുന്നതിന് വേണ്ടി ഒരു സപ്ലിമെന്റ് മരുന്നുകൾ കഴിക്കുന്നത് നിങ്ങളുടെ വിളർച്ചയെ കുറയ്ക്കാൻ സഹായിച്ചേക്കാം.

സപ്ലിമെന്റുകൾ നിങ്ങളെ മെച്ചപ്പെടാൻ സഹായിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, വിശദമായ രോഗനിർണയത്തിനും പരിശോധനയ്ക്കും നിങ്ങളുടെ ഡോക്ടറെ കാണുക.


6. വിറ്റാമിൻ ഡി യുടെ കുറവ്


നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലെങ്കിൽ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുകയോ ഹൈപ്പോകാൽസെമിയ എന്ന അവസ്ഥ ഉണ്ടാകുകയോ ചെയ്യാം. നിങ്ങളുടെ പേശികളും വൃക്കകളും പോലുള്ള നിങ്ങളുടെ ശരീരത്തിലെ പല പ്രധാന അവയവങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാൻ കാൽസ്യത്തെ ആശ്രയിക്കുന്നു. നിങ്ങളുടെ അസ്ഥികൾക്ക് ആരോഗ്യം നിലനിർത്താനും കാൽസ്യം ആവശ്യമാണ്. കാൽസ്യം ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഡി ഇല്ലെങ്കിൽ, നിങ്ങളുടെ അസ്ഥികളിലും ഈ അവയവങ്ങളിലും നിങ്ങൾക്ക് വേദന അനുഭവപ്പെടാം.


മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • മനോവിഭ്രമം അല്ലെങ്കിൽ തലകറക്കം

  • മലബന്ധം അല്ലെങ്കിൽ പേശി വലിവ്

  • ശരീരവേദന

  • കോച്ചിപ്പിടുത്തം

  • മരവിപ്പ്

7. സന്ധിവാതം


നിങ്ങളുടെ സന്ധികളിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് സന്ധിവാതം ഇതിന്റെ ഫലമായി ഉണ്ടാകാം:

  • സന്ധിയിൽ ഉണ്ടാകുന്ന അണുബാധ

  • റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള രോഗാവസ്ഥ . സ്വയം ഉണ്ടാകുന്ന രോഗപ്രതിരോധ അവസ്ഥകൾ മൂലം നിങ്ങളുടെ സന്ധികൾക്ക് ചുറ്റുമുള്ള ആവരണത്തിനു സംഭവിക്കുന്ന തേയ്മാനം

  • ഓസ്റ്റിയോ ആർത്രൈറ്റിസ് പോലെ നിങ്ങളുടെ സന്ധികൾക്ക് ചുറ്റുമുള്ള തരുണാസ്ഥിക്ക് കേടുപാടുപാടുകൾ സംഭവിക്കുന്ന അവസ്ഥ

ഇവയെല്ലാം നിങ്ങളുടെ സന്ധികളിൽ വേദനയുണ്ടാക്കുകയും നിങ്ങൾക്ക് ചലിക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

സന്ധിവാതത്തിന്റെ മറ്റ് ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • നിങ്ങളുടെ സന്ധിബന്ധങ്ങൾ മുഴുവൻ ചലിപ്പിക്കാൻ കഴിയാതെ വരിക

  • നിങ്ങളുടെ സന്ധികളിൽ കാഠിന്യം അനുഭവപ്പെടുക

  • സന്ധികൾക്ക് ചുറ്റുമുള്ള ഭാഗത്ത് ചൂട്, വീക്കം അല്ലെങ്കിൽ ചുവപ്പ് നിറം എന്നിവ ഉണ്ടാകുന്നു.

എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്


ഇനിപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ മൂലം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അടിയന്തിര ചികിത്സ ആവശ്യമായി വന്നേക്കാം:

  • ശ്വാസതടസ്സം

  • കോച്ചിപ്പിടുത്തം

  • കടുത്ത ക്ഷീണം

  • ഭക്ഷണം കഴിക്കാനോ കുടിക്കാനോ ഉള്ള ബുദ്ധിമുട്ട്

  • ദിവസങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറാത്ത ചുമ

മറ്റ് നേരിയ ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെകിൽ , നിങ്ങൾ ഡോക്ടറെ കാണേണ്ടതാണ്. 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ, ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിസ്റ്റിനു നിങ്ങളുടെ സാധ്യമായ മറ്റ് അടിസ്ഥാന രോഗസാഹചര്യങ്ങളും പരിശോധിക്കാൻ കഴിയും. നിങ്ങളുടെ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ചികിത്സാ പദ്ധതി ഓർത്തോപീഡിസ്റ്റ് നിങ്ങൾക്ക് നൽകും. അങ്ങനെ ചികിത്സയിലൂടെ വേദന കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ശരീരവേദനയോ അറ്റ് ശാരീരിക അസ്വസ്ഥതകളോ ഒഴിവാക്കാൻ ഇന്നുതന്നെ വിളിക്കുക അല്ലെങ്കിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.



0 comments

Comments


bottom of page