നടുവേദന കുറയാൻ സമയമെടുക്കും. ഇത് സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ വരികയും അല്ലെങ്കിൽ കുറച്ച് മാസങ്ങൾ വരെ നീണ്ടുനിൽക്കുകയോ ചെയ്യാറുണ്ട്. അതിനിടയിൽ നിങ്ങളുടെ വേദന കുറയ്ക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് കൈവരിക്കാവുന്ന നിരവധി ലളിതമായ പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. നടുവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ലളിതമായ ചില പ്രതിവിധികൾ താഴെ ചേർക്കുന്നു. അവയിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും നന്നായി യോജിക്കുന്ന ഒന്ന് കണ്ടെത്താനാകും!
1. നന്നായിട്ട് ഉറങ്ങുക
നടുവേദനയെ നേരിടുമ്പോൾ ഉറക്കം ബുദ്ധിമുട്ടായിരിക്കും. ഇത് ഒരു വിഷമകരമായ ഘട്ടമായി മാറിയേക്കാം . നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ നടുവേദന കൂടുതൽ വഷളായേക്കാം. നടുവേദന വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം ശരിയായ രീതിയിൽ കിടക്കാത്തതാണ്. കിടക്കുമ്പോൾ ഇപ്പോഴും നിങ്ങളുടെ ഒരു വശം ചെരിഞ്ഞു കിടക്കാൻ ശ്രമിക്കുക, നിങ്ങളുടെ നട്ടെല്ല് നിഷ്പക്ഷസ്ഥാനത്ത് നിലനിർത്താൻ, നിങ്ങളുടെ കാൽമുട്ടുകൾക്കിടയിൽ ഒരു തലയിണ വയ്ക്കാം. ഇത് നിങ്ങളുടെ നടുവിന്റെ ആയാസവും ഒഴിവാക്കും. മലർന്ന് കിടന്ന് ഉറങ്ങണമെങ്കിൽ കാൽമുട്ടിന് താഴെ തലയിണ വെയ്ക്കുക . സുഖപ്രദമായ ഉറപ്പുള്ള മെത്തയിൽ കിടന്ന് ഉറങ്ങാൻ ശ്രദ്ധിക്കുക.
2. ശരിയായ രീതിയിൽ ഇരിക്കുക
പണ്ടുള്ളവർ പറഞ്ഞത് എത്ര ശരിയാണ്! കൂനിക്കൂടി ഇരിക്കുന്നത് നിങ്ങളുടെ നടുവിന് നല്ലതല്ല. നിങ്ങൾ ദീർഘനേരം ഇരിക്കുകയാണെങ്കിൽ, മോശം രീതിയിലുള്ള ഇരിപ്പ് നടുവേദന കൂടുതൽ വഷളാക്കും. നിങ്ങളുടെ ശരീരം നിങ്ങളുടെ കസേരയുടെ പുറകിൽ ചാരി നേരെ ഇരിക്കുകയും നിങ്ങളുടെ തോളുകൾ അയഞ്ഞിരിക്കുകയും ചെയ്യണം. നിങ്ങൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളലാണെങ്കിൽ നിങ്ങളുടെ കീബോർഡിന് മുകളിലേക്ക് ചെരിയാതെ കസേരയിൽ നിവർന്നു ഇരിക്കുക.
നിങ്ങളുടെ താഴത്തെ മുതുകിനും ഇരിപ്പിടത്തിനും ഇടയിൽ ഉരുട്ടിയ തൂവാലയോ തലയിണയോ ഇടാൻ ശ്രമിക്കുക. നിങ്ങളുടെ പാദങ്ങൾ തറയിൽ ഉറപ്പിച്ചു വയ്ക്കാനും ശ്രമിക്കുക.
3. ഫിസിക്കൽ തെറാപ്പി
നിങ്ങളുടെ നടുവിന്റെ ആയാസം കുറയ്ക്കാനും നട്ടെല്ലിനെ ശരിയായ വിന്യാസത്തിൽ നിലനിർത്തുകയും ചെയ്യുന്ന വിധത്തിൽ നിൽക്കാനും ഇരിക്കാനും ചലിക്കാനും ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് നിങ്ങളെ പഠിപ്പിക്കാൻ കഴിയും.
നിങ്ങളുടെ പിൻഭാഗത്തെ പിന്തുണയ്ക്കുന്ന അന്തർഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ള വ്യായാമങ്ങളും അവർക്ക് നിങ്ങളെ പഠിപ്പിക്കാൻ കഴിയും. ഭാവിയിൽ കൂടുതൽ നടുവേദന തടയാനുള്ള ഏറ്റവും നല്ല മാർഗം ശക്തമായ ഒരു അന്തർഭാഗം വികസിപ്പിക്കുക എന്നതാണ് പഠനങ്ങൾ കാണിക്കുന്നത്, കുറച്ച് സമയമെടുത്തേക്കാമെങ്കിലും, നിങ്ങളുടെ മെയ്വഴക്കവും ശക്തിയും വർദ്ധിപ്പിക്കുമ്പോൾ നടുവേദനയ്ക്ക് ആശ്വാസം ലഭിക്കും.
4. പരിപൂർണ്ണ വിശ്രമം എടുക്കരുത്
മുൻകാലങ്ങളിൽ നടുവേദനയ്ക്ക് ഡോക്ടർമാർ പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് നടന്ന പഠനങ്ങൾ അനുസരിച്ച് അങ്ങനെ ചെയ്യുന്നത് നടുവേദന കൂടാൻ ഇടയാക്കുന്നു. ഇത് മറ്റ് സങ്കീർണതകളിലേക്ക് നയിക്കുകയും നടുവേദന കൂടുതൽ വഷളാക്കുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ വിശ്രമിക്കുന്നത് ഒഴിവാക്കുക, എഴുന്നേറ്റ് പതുക്കെ വീണ്ടും നടക്കാൻ ശ്രമിക്കുക എന്നത് നിർണായകമാണ്.
നടുവേദന ശമിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വ്യായാമങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നടുവേദന കുറയുന്നത് വേഗത്തിലാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ദിനചര്യയിൽ നീന്തൽ, നടത്തം അല്ലെങ്കിൽ യോഗ പോലുള്ള പ്രവർത്തനങ്ങൾ ചേർക്കാൻ ശ്രമിക്കുക.
5. ചൂട് അല്ലെങ്കിൽ ഐസ് വെയ്ക്കുക
മുറിവിൽ നിന്നുള്ള വീക്കം അല്ലെങ്കിൽ വേദന കുറയ്ക്കാൻ സഹായിക്കുന്നതിന് സാധാരണയായി നമ്മൾ ഐസ് ഉപയോഗിക്കാറുണ്ട്. അതുപോലെ നിങ്ങളുടെ നടുവിന്റെ വേദനയുള്ള സ്ഥലങ്ങളിൽ പതിവായി ഐസ് വെയ്ക്കുന്നത് നല്ലതാണ്. ദിവസത്തിൽ 20 മിനിറ്റ് വരെ ഇത് ചെയ്യാൻ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ, നിങ്ങൾ ഐസ് പായ്ക്ക് ഒരു നേർത്ത തൂവാലയിൽ പൊതിയുന്നത് ഉറപ്പാക്കേണ്ടതുണ്ട്.
കുറച്ച് ദിവസത്തെ ഐസ് ചികിത്സയ്ക്ക് ശേഷം, ചൂടിലേക്ക് മാറുക. ബാധിത പ്രദേശത്തേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് ഒരു ചൂടുള്ള പാക്ക് അല്ലെങ്കിൽ ഹീറ്റിംഗ് പാഡ് പ്രയോഗിക്കുക. ഇത് നിങ്ങളുടെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. വിശ്രമത്തിനായി ചൂട് വെള്ളം ഉപയോഗിച്ച് കുളിക്കുക. കോശങ്ങളുടെ കേടുപാടുകളും പൊള്ളലും ഒഴിവാക്കാൻ ഒരിക്കലും ഹീറ്റിംഗ് പാഡിൽ ഉറങ്ങരുത്.
6. മസാജ് തെറാപ്പി
നടുവേദന കുറയ്ക്കാൻ മസാജ് ചെയ്യുന്നത് ശരിക്കും സഹായിക്കുമോ? അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, 10 ആഴ്ച കാലയളവിൽ ആഴ്ചയിൽ ഒരു മസാജ് ചെയ്യുന്നത് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിട്ടുമാറാത്ത നടുവേദനയുള്ള ആളുകൾക്ക് വേദന കുറയ്ക്കുന്നതിനും സഹായകരമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ഗുണങ്ങൾ ഏകദേശം ആറുമാസത്തോളം നീണ്ടുനിന്നെങ്കിലും ഒരു വർഷത്തിനുശേഷം കുറഞ്ഞു വരുന്നതായാണ് കണ്ടത്. പരിചയസമ്പന്നനായ ഒരു സ്പെഷ്യലിസ്റ്റ് നിർവ്വഹിക്കുന്ന മറ്റൊരു സമീപനമാണ് നട്ടെല്ല് കൃത്രിമത്വം. നട്ടെല്ലിന്റെ ഘടനാപരമായ പ്രശ്നങ്ങൾ ഒഴിവാക്കി നഷ്ടപ്പെട്ട ചലനശേഷി വീണ്ടെടുക്കാൻ ഈ ചികിത്സ സഹായിക്കും.
7. നാഡിയെ ഉത്തേജിപ്പിക്കുക
വിട്ടുമാറാത്ത നടുവേദന ശമിപ്പിക്കാൻ നാഡികളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ചില ചികിത്സകൾ ഈ ദിവസങ്ങളിൽ ഗവേഷണം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പരമ്പരാഗതമായ പരിചരണത്തിലൂടെ നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ചികിത്സാ പദ്ധതിയിൽ അക്യുപങ്ചർ ചേർക്കുന്നത് നിങ്ങളുടെ ഡോക്ടർ പരിഗണിച്ചേക്കാം. നാഡികളിലേക്ക് എത്തിക്കുന്ന നേരിയ വൈദ്യുത സ്ഫുരണങ്ങൾ ഉപയോഗിച്ച് വേദന ഉണ്ടാകുന്നത് തടയുന്നതിന് നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാവുന്ന മറ്റൊരു രീതിയാണ് ട്രാൻസ്‌ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ (TENS).
8. ബയോഫീഡ്ബാക്ക്
വേദനയോടുള്ള നിങ്ങളുടെ പ്രതികരണം നിയന്ത്രിക്കാൻ നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക യന്ത്രം "ബയോഫീഡ്ബാക്ക്" ഉപയോഗിക്കുന്നു. നിങ്ങളുടെ പേശികളുടെ പിരിമുറുക്കം, ശ്വസനം, രക്തയോട്ടം, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കാനും നിങ്ങൾക്ക് പഠിക്കാം. നടുവേദന കുറയ്ക്കുന്നതിനും വേദനയുടെ തീവ്രത 30% കുറയ്ക്കുന്നതിനും ഇത് മരുന്നിനേക്കാൾ മികച്ചതാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന് പാർശ്വഫലങ്ങളൊന്നുമില്ല എന്നതാണ് ഏറ്റവും നല്ല വശം.
മേൽപ്പറഞ്ഞ നുറുങ്ങു വഴികൾ പിന്തുടരുന്നത് നിങ്ങളുടെ നടുവേദനയെ ഒരു തരത്തിലും കുറയ്ക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു വിദഗ്ധ ഡോക്ടറെ അനുവദിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ വേദനയിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല പരിഹാരം ഞങ്ങളുടെ വിദഗ്ദ്ധ ഓർത്തോപീഡിസ്റ്റ് നിർദ്ദേശിക്കുന്നതിന് നിങ്ങൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഞങ്ങളുമായി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
Comments