ഒരു ആന്റിബോഡി പരിശോധന വഴി നിങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയും
എന്താണ് ആന്റിജനുകൾ?
കൊറോണ വൈറസിന്റെ പുറമെയുള്ള ഷെല്ലിൽ അഥവാ ആവരണത്തിൽ നിലനിൽക്കുന്ന പ്രോട്ടീനുകളാണ് ആന്റിജനുകൾ.
എന്താണ് ആന്റിബോഡികൾ?
കൊറോണ വൈറസിന്റെ നിർദ്ദിഷ്ട ആന്റിജനുകളെ പ്രതിരോധിക്കാൻ മനുഷ്യ ശരീരം ഉല്പാദിപ്പിക്കുന്നതാണ് ആന്റിബോഡികൾ .
ആന്റിബോഡി പരിശോധനയിലൂടെ എന്താണ് വെളിപ്പെടുന്നത്?
നിങ്ങളുടെ ശരീരത്തിലെ ഈ ആന്റിബോഡികൾ കണ്ടെത്തുന്നത് വഴി നിങ്ങൾക്ക് മുമ്പ് കൊറോണ അണുബാധയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു.
ഞാൻ എന്തിന് ഒരു ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം?
ആന്റിബോഡി പരിശോധന നടത്തുന്നത് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു.
ഫലം പോസിറ്റീവ് ആണെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി മികച്ചരീതിയിൽ ആണെന്ന് ഉറപ്പാക്കുക; നിങ്ങൾ കോവിഡ് അണുബാധയെ അതിജീവിച്ചു. ഫലം നെഗറ്റീവ് ആണെങ്കിൽ, ശരിയായ ഭക്ഷണവും മരുന്നും ഉപയോഗിച്ച് നിങ്ങളുടെ രോഗപ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുക.
പോസിറ്റീവ് ഫലം സൂചിപ്പിക്കുന്നത് നിങ്ങൾ കോവിഡ് ബാധിതനായപ്പോൾ നിങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നാണ്. ഇനിയും അണുബാധ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക. ഫലം നെഗറ്റീവ് ആണെങ്കിൽ, ജാഗ്രത പാലിക്കുക, സ്വയം പരിരക്ഷിക്കുക; കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുക.
ഫലം പോസിറ്റീവ് ആണെങ്കിൽ, കുറഞ്ഞത് 3 മാസം കഴിഞ്ഞു പ്രതിരോധ കുത്തിവയ്പ്പ് നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഫലം നെഗറ്റീവ് ആണെങ്കിൽ, കൂടുതൽ കാലതാമസമില്ലാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.
നിങ്ങൾക്ക് മുമ്പ് കോവിഡ് അണുബാധയുണ്ടായോ എന്ന് അറിയാൻ ആന്റിബോഡി പരിശോധനയ്ക്ക് വിധേയമാകുക.
പരിശോധനകൾ തിരഞ്ഞെടുക്കുക:
ക്വാളിറ്റേറ്റിവ് ടെസ്റ്റ്: 500 രൂപ
മുമ്പ് അണുബാധ ഉണ്ടായോ എന്ന് സ്ഥിരീകരിക്കുന്നു.
ക്വാണ്ടിറ്റേറ്റീവ് ടെസ്റ്റ്: 999 രൂപ
മുമ്പ് അണുബാധ ഉണ്ടായിട്ടുണ്ടെകിൽ അതുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളും കൃത്യമായി വിശകലനം ചെയ്യുന്നു.
ഇപ്പോൾ തന്നെ ഒരു ടെസ്റ്റ് ബുക്ക് ചെയ്യുക, വിളിക്കുക 9880950950
Comments