top of page

അസ്ഥികളുടെ വിവിധ തരത്തിലുള്ള ഒടിവുകൾ അഥവാ പൊട്ടലുകൾ

Updated: Feb 14, 2022




എന്താണ് ഒടിവ്?

എല്ലിന്റെ അവസ്ഥ തകരാറിലായ ഒരു മെഡിക്കൽ അവസ്ഥയെ ഒരു ഒടിവ് എന്ന് വിളിക്കാം.


വിവിധ തരത്തിലുള്ള അസ്ഥി ഒടിവുകൾ

ഒടിവുകൾ പലതായി തരം തിരിച്ചിരിക്കുന്നു:


ഒടിവിന്റെ ഘടന അടിസ്ഥാനമാക്കിയുള്ളത്

ട്രോമാറ്റിക് ഫ്രാക്ചർ : ഒരു ആഘാതത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒടിവുകൾ. ഉദാഹരണത്തിന് , ഇത് ഒരു വീഴ്ചയുടെ ഫലമോ അടിപിടി മൂലമോ റോഡപകടം മൂലമോ ആകാം.


പാത്തോളജിക്കൽ ഫ്രാക്ചർ - അസ്ഥികൾ ദുർബലമാകുന്ന ചില മെഡിക്കൽ അവസ്ഥകൾ കാരണം ഉണ്ടാകുന്ന ഒടിവുകൾ. ഉദാഹരണത്തിന്, ഓസ്റ്റിയോപൊറോസിസ്, അല്ലെങ്കിൽ ചിലതരം അർബുദങ്ങൾ, അല്ലെങ്കിൽ ഓസ്റ്റിയോജനിസിസ് ഇംപെർഫെക്റ്റ - അസ്ഥികൾ എളുപ്പത്തിൽ പൊട്ടുന്ന അസ്ഥി രോഗം എന്ന് വിളിക്കപ്പെടുന്ന അവസ്ഥ.


പെരിപ്രോസ്റ്റെറ്റിക് ഫ്രാക്ചർ - കൃത്രിമമായി ശരീരത്തിൽ ഘടിപ്പിക്കുന്ന വസ്തുക്കൾ മൂലം ചില ഘട്ടത്തിൽ സംഭവിക്കുന്ന ഒരു ഒടിവ്. ഉദാഹരണത്തിന്, കാൽമുട്ട് മാറ്റിസ്ഥാപിച്ചതിന് ശേഷം ഒരു കൃത്രിമ സന്ധിക്ക് ചുറ്റും ഉണ്ടാകാവുന്ന ഒടിവ്.


കോശഘടകങ്ങളുടെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയുള്ളത്

ലളിതമായ ഒടിവ് - പുറമെയുള്ള ചർമ്മത്തെ ബാധിക്കാത്ത തരത്തിലുള്ള ഒടിവ്.


ഓപ്പൺ അല്ലെങ്കിൽ കോമ്പൗണ്ട് ഒടിവ് - മുറിവിനു കാരണമാകുന്ന ഒടിവുകൾ, അസ്ഥി പുറത്തുവരിക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നു . അത്തരം പരിക്കുകൾ അണുബാധ ഉണ്ടാകാൻ ഉള്ള അപകടസാധ്യത വർധിപ്പിക്കുന്നു.


മുറിഞ്ഞ ഭാഗങ്ങളുടെ സ്ഥാനചലനം അടിസ്ഥാനമാക്കിയുള്ളത്

സ്ഥാനചലനം സംഭവിക്കാത്ത രീതിയിൽ ഉള്ള ഒടിവ് - അസ്ഥികൾ ഒടിഞ്ഞെങ്കിലും അവയ്ക്ക് സ്ഥാനചലനം സംഭവിച്ചിട്ടില്ലായെങ്കിൽ അവ ഈ ഗണത്തിൽ പെടുന്നു.


സ്ഥാനഭ്രംശം സംഭവിക്കുന്ന രീതിയിൽ ഉള്ള ഒടിവ് - അസ്ഥി സ്ഥാനചലനത്തിന് കാരണമാകുന്ന ഒടിവ്, സ്ഥാനചലനത്തിന്റെ തരം അടിസ്ഥാനമാക്കി അവയെ കൂടുതൽ തരം തിരിച്ചിരിക്കുന്നു

  • ട്രാൻസ്ലേറ്റഡ് - വിഘടിച്ച ഭാഗം പരസ്‌പരം അകന്നതിന്റെ ഫലമായി ഒരു വിടവ് ഉണ്ടാകുന്നു.

  • അംഗുലേറ്റഡ് ഫ്രാക്ചർ - അസ്ഥിയുടെ സാധാരണ അച്ചുതണ്ടിന്റെ സ്ഥാനചലനത്തിനു കാരണമാകുന്ന ഒടിവ് .

  • റൊട്ടേറ്റഡ് - അടുത്തിരിക്കുന്ന അസ്ഥികൾക്ക് സ്ഥാനചലനമുണ്ടായി ദൂരത്തേക്ക് മാറിപ്പോകുന്ന അവസ്ഥ.

  • ഷോർട്ടൻഡ്‌ : സ്ഥാനചലനം സംഭവിച്ച ഒടിവ് ഉള്ള ഭാഗങ്ങൾ ഒന്നിനുമുകളിൽ മറ്റൊന്ന് വ്യാപിച്ചു കിടക്കുന്നതിനാൽ അസ്ഥികളുടെ ആകെയുള്ള നീളം കുറയുന്നു.


ഒടിവിന്റെ രീതിയെ അടിസ്ഥാനമാക്കിയുള്ളത്

ലീനിയർ ഫ്രാക്ചർ - എല്ലിന്റെ അച്ചുതണ്ടിന് സമാന്തരമായി ഉണ്ടാകുന്ന ഒടിവ്.


ട്രാൻസ്‍വേർസ് ഫ്രാക്ചർ - അസ്ഥിയുടെ അച്ചുതണ്ടിന് വലത് കോണിലുള്ള ഒരു ഒടിവ്.


ഒബ്ലിക്‌ ഫ്രാക്ചർ - ബോണിന്റെ അച്ചുതണ്ടിന് (30 ഡിഗ്രിയിൽ കൂടുതലുള്ള) ഒരു വിള്ളൽ.


സ്പൈറൽ ഫ്രാക്ചർ - എല്ലിന്റെ ഒരു ഭാഗമെങ്കിലും വളഞ്ഞൊടിയുന്ന ഒരു ഒടിവ്.


കംപ്രഷൻ ഫ്രാക്ചർ - സാധാരണയായി കശേരുക്കളിൽ കാണപ്പെടുന്ന ഒടിവ്.


ഇമ്പാക്റ്റഡ് ഫ്രാക്ചർ - അസ്ഥിയുടെ തകർന്ന അറ്റങ്ങൾ പരിക്കിന്റെ ബലത്താൽ ഒരുമിച്ച് കുടുങ്ങുമ്പോൾ സംഭവിക്കുന്ന ആഘാതം.


അവൽ‌ഷൻ ഫ്രാക്ചർ - അസ്ഥിയുടെ ഒരു ഭാഗം പ്രധാന ഭാഗത്തു നിന്ന് വേർപെടുത്തുന്ന ഒരു ഒടിവ്.


മുറിഞ്ഞ അസ്ഥി ശകലങ്ങളുടെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളത്

അപൂർണ്ണമായ ഒടിവ് - അസ്ഥി ശകലങ്ങൾ ഭാഗികമായി ചേരുന്നുണ്ടെകിലും അതിൽ തുടരുന്ന ഒടിവ്.


പൂർണ്ണമായ ഒടിവ് - അസ്ഥി ശകലങ്ങൾ പരസ്പരം പൂർണ്ണമായും വേർതിരിക്കുന്ന ഒടിവ്.


കമ്മ്യൂണേറ്റഡ് ഫ്രാക്ചർ - അസ്ഥി ഒന്നിലധികം കഷണങ്ങളായി വിഘടിച്ച ഒടിവ്.

Comments


bottom of page