നിങ്ങളുടെ ചർമ്മത്തിലെ ചുളിവുകൾക്കും നേർത്ത വരകൾക്കും പരിഹാരം തേടുകയാണോ? നിങ്ങളുടെ യൗവനം വീണ്ടെടുക്കാൻ ഫലപ്രദവും സുരക്ഷിതവുമായ മാർഗം നിങ്ങൾക്ക് വേണോ? മികച്ച ഫലങ്ങളുള്ള ഏറ്റവും പുതിയ സൗന്ദര്യവർദ്ധക രീതികൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ് - കെമിക്കൽ പീൽസ്. കെമിക്കൽ പീലുകൾ വാഗ്ദാനം ചെയ്ത ഫലങ്ങൾ നൽകുകയും അവ ഏറ്റവും പുതിയ സൗന്ദര്യവർദ്ധക പ്രവണതയുമാണ്. കെമിക്കൽ പീലുകൾ പ്രസിദ്ധമാണെങ്കിലും അവയുടെ സുരക്ഷയെക്കുറിച്ചോ അല്ലെങ്കിൽ അവയിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ചോ നിങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ഉണ്ടാകാം. ഇവിടെ 1 ഹെൽത്തിൽ , എല്ലാ ചികിത്സയ്‌ക്കും ഏറ്റവും മികച്ച ചേരുവകൾ മാത്രം ഉപയോഗിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധിക്കുന്നു, നിങ്ങളുടെ ചർമ്മത്തിൽ എന്താണ് ഉപയോഗിക്കുന്നത് എന്ന് അറിയാനുള്ള നിങ്ങളുടെ ആഗ്രഹം ഞങ്ങൾ മനസ്സിലാക്കുന്നു.
കെമിക്കൽ പീൽസ് എങ്ങനെ പ്രവർത്തിക്കുന്നു?
കെമിക്കൽ പീൽസ് എന്നത് ആസിഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിഹാരമാർഗങ്ങൾ ആണ് . ഇത് സൂര്യതാപം മൂലവും പ്രായാധിക്യം മൂലവും ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ, ചുളിവുകൾ, ചർമ്മം തൂങ്ങുന്നത് എന്നിവ കുറയ്ക്കാൻ ഉപയോഗിക്കുന്നു. ഡെർമറ്റോളജിസ്റ്റ് ആദ്യം നിങ്ങളുടെ ചർമ്മം വൃത്തിയാക്കുകയും കെമിക്കൽ പീൽസ് ഉപയോഗിക്കുന്നതിനു തയ്യാറാക്കുകയും ചെയ്യും. പിന്നീട്, തുടർന്നുള്ള ചർമ്മ പാളികളിൽ രാസ സംയുക്തം പ്രയോഗിക്കുന്നു. ചികിത്സ തുടരുമ്പോൾ നിങ്ങൾക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെടാം, പക്ഷേ രാസവസ്തുക്കൾ നിർവീര്യമാകുമ്പോൾ ഈ അസ്വസ്ഥതകൾ നീങ്ങുന്നു.
നിങ്ങളുടെ ചർമ്മത്തിന്റെ ഏറ്റവും പുറം പാളികൾ അടുത്ത ഏതാനും ദിവസങ്ങളിൽ അടർന്നു വീഴാൻ തുടങ്ങുന്നു. ഇത് ചർമ്മത്തിന്റെ പുതിയപാളികൾ പുറത്തേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുന്നു. തുടക്കത്തിൽ, നിങ്ങൾക്ക് നേരിയ സൂര്യതാപം നിൽക്കുന്നതിനു സമാനമായ ചുവപ്പ് നിറം കണ്ടേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ചർമ്മം സുഖപ്പെടാൻ തുടങ്ങുമ്പോൾ, ചുളിവുകൾ,മറ്റു പാടുകൾ, നിറവ്യത്യാസം തുടങ്ങിയ കുറഞ്ഞു ശ്രദ്ധേയമായ ഫലങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്നു.
കെമിക്കൽ പീൽ ചേരുവകൾ
നിങ്ങൾ ഉപയോഗിക്കുന്ന ലോഷനുകളിലും സെറാമിലും അടങ്ങിയിരിക്കുന്ന ചേരുവകകളിൽ മിക്കതും കെമിക്കൽ പീൽ നിർമാണത്തിന് ഉപയോഗിക്കുന്നവയാണ്. സ്റ്റാൻഡേർഡ് സ്കിൻ കെയർ റെജിമൻസും കെമിക്കൽ പീൽസും തമ്മിലുള്ള പ്രധാന വ്യത്യാസം ഘടകങ്ങളുടെ സാന്ദ്രതയാണ്. ചില കെമിക്കൽ പീൽ ചേരുവകൾ ഉൾപ്പെടുന്നു:
സാലിസിലിക് ആസിഡ്
മാൻഡലിക് ആസിഡ്
റിസോർസിനോൾ
ഗ്ലൈക്കോളിക് ആസിഡ്
ലാക്റ്റിക് ആസിഡ്
ട്രൈക്ലോറോഅസെറ്റിക് ആസിഡ്
റെറ്റിനോയിക് ആസിഡ്
ഹൈഡ്രോക്വിനോൺ
നിങ്ങളുടെ കെമിക്കൽ പീൽ ഓപ്ഷനുകളിൽ ഉപയോഗിക്കുന്ന ചേരുവകളെ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ അവ ചോദിക്കാൻ മടിക്കേണ്ടതില്ല.
കെമിക്കൽ പീൽസ് സുരക്ഷിതമാണോ?
കെമിക്കൽ പീൽസ് ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരേയൊരു പരിഹാരമാണെന്ന് കരുതുന്നത് ശരിയല്ല. നിങ്ങളുടെ ആദ്യത്തെ ത്വക് പരിശോധനയിൽ , 1 ഹെൽത്ത് മെഡിക്കൽ സെന്റർ ഡെർമറ്റോളജിസ്റ്റ് നിങ്ങളുടെ ആരോഗ്യ ചരിത്രം ചർച്ച ചെയ്യും. ഇത് ഭാവിയിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. കെമിക്കൽ പീൽ നിങ്ങളുടെ ത്വക്കിന് ഇണങ്ങുന്നതല്ലെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റ് ചികിത്സകൾ നിർദ്ദേശിക്കും.
കെമിക്കൽ പീലുകൾ സാധാരണയായി മിക്ക ആളുകൾക്കും സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും നിങ്ങൾ വീട്ടിൽ ഇത് സ്വയം പരീക്ഷിക്കരുത്. ഉൽപ്പന്നത്തിന്റെ ചേരുവകൾ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നതിന്, സൗന്ദര്യശാസ്ത്ര വിദഗ്ധരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയ കെമിക്കൽ പീലുകൾ മാത്രം ഓർഡർ ചെയ്യുന്നു. നിങ്ങൾ ഒരു ഓൺലൈൻ ഷോപ്പിൽ നിന്ന് പീലുകൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഉൽപ്പന്നത്തിന്റെ ചേരുവകളുടെ ഗുണനിലവാരവും സാധുതയും നിർണ്ണയിക്കാൻ കഴിയില്ല.
നിങ്ങളെ ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുമ്പോൾ, ആളുകൾ ആദ്യം കാണുന്നത് നിങ്ങളുടെ മുഖമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഈ ഉൽപ്പന്നങ്ങൾ അത്യന്താപേക്ഷിതമാണ്. അതിനാൽ, അവയിൽ എന്തെല്ലാം ഉൾപ്പെടുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന വ്യവസ്ഥയുടെ ഭാഗമായി നിങ്ങൾ ഒരു കെമിക്കൽ പീൽ പരിഗണിക്കുകയാണെങ്കിൽ, ഒരു പ്രൊഫഷണലിനെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങളുടെ സ്കിൻ കൺസൾട്ടേഷൻ ഉറപ്പാക്കാൻ ഇന്ന് തന്നെ 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ വിളിക്കുക.
Comments