ഡിസംബർ മാസത്തിലെ തണുപ്പ് എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ഈ തണുപ്പുള്ള ദിവസങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. അതുകൊണ്ട് തണുത്ത കാലാവസ്ഥ നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. താഴ്ന്ന അന്തരീക്ഷമർദ്ദം, മഞ്ഞുവീഴ്ചയുള്ള കാറ്റ്, തണുത്ത മഴ എന്നിവ നിങ്ങളുടെ ശരീരത്തിലെ ചൂട് കുറയാൻ ഇടയാക്കും. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഹൃദയപ്രവർത്തനത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. തണുത്ത കാലാവസ്ഥ നിങ്ങളുടെ ഹൃദയ സംബന്ധമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും ഈ അവധിക്കാലത്ത് നിങ്ങളെത്തന്നെ മികച്ച രീതിയിൽ സംരക്ഷിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്നും മനസ്സിലാക്കാൻ ഞങ്ങളുടെ വിദഗ്ദ്ധ കാർഡിയോളജിസ്റ്റ് നിങ്ങളെ സഹായിക്കാൻ തയ്യാറാണ്.
അന്തരീക്ഷത്തിലെ താപനില കുറയുന്നതിനനുസരിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കും
ശീതകാല കാലാവസ്ഥ നിങ്ങളുടെ ഹൃദയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്, പ്രത്യേകിച്ചും നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ. അന്തരീക്ഷത്തിലെ താപനില കുറയുന്നതിനനുസരിച്ച് നിങ്ങളുടെ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇടുങ്ങിയതായിത്തീരുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പേശികളിലേക്കും അവയവങ്ങളിലേക്കും ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യാൻ കഴിയുന്ന തരത്തിൽ കഠിനമായി പ്രവർത്തിക്കാൻ ഹൃദയത്തെ പ്രേരിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കട്ടിയുള്ള രക്തം എന്നിവയ്ക്കും ഇത് കാരണമാകും. ശൈത്യകാലത്ത് നിങ്ങളുടെ രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം വർദ്ധിക്കുകയും ശരീരത്തിലുടനീളം കൊണ്ടുപോകുന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ ഈ മാറ്റങ്ങൾ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ശൈത്യകാലത്തെ ആരോഗ്യത്തോടെ എങ്ങനെ മറികടക്കാം
കുറച്ച് ലളിതമായ രീതികൾ കൊണ്ട് ശൈത്യകാലത്ത് ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ നിങ്ങൾക്ക് കഴിയും. മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് ജാക്കറ്റുകൾ, കമ്പിളി സോക്സുകൾ, പുതപ്പുകൾ, സ്കാർഫുകൾ എന്നിവ പോലെ ചൂട് നൽകുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. നിങ്ങൾ കൂടുതൽ സമയം പുറത്ത് ചെലവഴിക്കുകയാണെങ്കിൽ വെള്ളം പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ശരീരത്തിനകത്ത് നിന്ന് താപനില ഉയർത്താൻ ഊഷ്മളമായ, ഹൃദയത്തിന്-ആരോഗ്യകരമായ പാനീയങ്ങളും ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ചില വ്യായാമങ്ങൾ ചെയ്യുന്നത് തണുപ്പുകാലത്ത് നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. കൂടാതെ വീടിനകത്തു ചെയ്യാൻ സാധിക്കുന്ന മറ്റ് വ്യായാമങ്ങളായ സ്ട്രെച്ചിംഗ്, യോഗ, ശാരീരീരിക ക്ഷമത വർധിപ്പിക്കുന്ന വ്യായാമങ്ങൾ എന്നിവ ചെയ്യാൻ ശ്രദ്ധിക്കുക.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്കായി, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ കാർഡിയോ വാസ്‌കുലർ സ്‌പെഷ്യലിസ്റ്റുമായി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ശൈത്യകാലത്ത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ആശങ്കകളുണ്ടെങ്കിൽ സ്പെഷ്യലിസ്റ്റുമായി സംസാരിച്ച് സംശയനിവാരണം നടത്താം.
ഞങ്ങളുടെ വിദഗ്ധരുടെ നിർദ്ദേശങ്ങൾ , തണുത്ത കാലാവസ്ഥ നിങ്ങളുടെ ഹൃദയ സിസ്റ്റത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും ആരോഗ്യമുള്ള ഹൃദയത്തിനായി ശൈത്യകാലത്ത് ചെയ്യേണ്ട കാര്യങ്ങൾ കണ്ടെത്താനും നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട് .
Comments