എന്താണ് ഒരു ഡെന്റൽ ക്രൗൺ?
സ്വാഭാവിക പല്ലിന്റെ ഘടനയെ ബാധിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. ദന്തക്ഷയം മൂലമോ, ഇത് വളരെക്കാലം അവഗണിക്കപ്പെട്ടതു മൂലമോ കാരണം പല്ലിന്റെ ഘടന ശിഥിലമാകാം, അല്ലെങ്കിൽ ആഘാതം കാരണം ഘടന പൊട്ടിപോകുകയോ അല്ലെങ്കിൽ ചിന്നിച്ചിരിക്കുകയോ ചെയ്യാം. അത്തരം എല്ലാ സന്ദർഭങ്ങളിലും, കേടുപാട് ബാധിച്ച പല്ലിന്റെ ഘടനയെ കൂടുതൽ ശിഥിലീകരണത്തിൽ നിന്നും പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷിക്കുന്നതിന് ഒരു കൃത്രിമ ആവരണം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കൃത്രിമമായി സൃഷ്ടിച്ച ഈ എൻക്യാപ്സുലേഷൻ, അല്ലെങ്കിൽ തൊപ്പി അല്ലെങ്കിൽ കവചം, അത് കേട് വന്ന പല്ലിനെ സംരക്ഷിക്കുന്നു , കൂടാതെ നിലവിലുള്ള പല്ലിന്റെ ഘടനയ്ക്ക് അനുയോജ്യമായ ഇത്തരം കവചത്തെ ഡെന്റൽ ക്രൗൺസ് എന്ന് വിളിക്കുന്നു.
ഒരു ഡെന്റൽ ക്രൗൺ ആവശ്യമായി വരുന്ന സന്ദർഭങ്ങൾ
1. ദന്തക്ഷയമോ പല്ലിലെ ദ്വാരങ്ങളോ വളരെ വലുതായിരിക്കുമ്പോൾ, ഒരു ഫില്ലിംഗ് കൊണ്ട് മാത്രം ഇത് നിയന്ത്രിക്കാനാകില്ല, സ്വാഭാവിക പല്ലിന്റെ ഘടനയിൽ പൂരിഭാഗവും നശിച്ചിട്ടുണ്ടാകാം.
2. പല്ലുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ടെകിൽ, വിടവ് നികത്താൻ ഒരു ഡെന്റൽ ബ്രിഡ്ജ് ഒരു ആവശ്യമായി മാറുന്നു.
3. ഒരു ഡെന്റൽ ക്രൗൺ സ്ഥാപിക്കുന്നതിലൂടെ ഡെന്റൽ ഇംപ്ലാന്റ് പൂർത്തിയാകുന്നു.
4. പല്ലിനു തേയ്മാനം വരികയോ, ദുർബലമാവുകയോ അല്ലെങ്കിൽ സമ്മർദം മൂലം പൊട്ടുകയോ ചെയ്യുമ്പോൾ.
5. ഡെന്റൽ ക്രൗൺ സ്ഥാപിക്കുന്നതിലൂടെ റൂട്ട് കനാൽ ചികിത്സ അവസാനിക്കുന്നു.
6. മോശമായി രൂപംകൊണ്ട പല്ലിന്റെ സാന്നിധ്യം, അല്ലെങ്കിൽ നിറം നഷ്ട്ടപ്പെട്ട പല്ലുകൾ തുടങ്ങിയവ മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ
7. പീഡിയാട്രിക് ഡെന്റിസ്ട്രിയിൽ, കുട്ടികളുടെ പാൽ പല്ല് വളരെ നേരത്തെ നശിച്ചാൽ ഡെന്റൽ ക്രൗൺ സ്ഥാപിക്കാം.
എന്ത് തരം വസ്തുക്കൾ കൊണ്ടാണ് ഡെന്റൽ ക്രൗൺസ് നിർമ്മിച്ചിരിക്കുന്നത്? അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രത്യേകതകൾ എന്തെല്ലാം?
എല്ലാ തരം പല്ലുകൾക്കും ഡെന്റൽ ക്രൗൺ ലഭ്യമാണ്. അതിനാൽ, ഡെന്റൽ ക്രൗൺസ് ഒരിക്കലും പല്ലിന്റെ ആകൃതിയിൽ പരിമിതപ്പെടുന്നില്ല. ഏത് വസ്തുക്കൾ ഉപയോഗിച്ചാണ് ക്രൗൺസ് നിർമ്മിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന ഘടകമാണ് അതിന്റെ ചെലവ്. ക്രൗൺസ് നിർമ്മിക്കുന്നത് വ്യത്യസ്ത വസ്തുക്കളിൽ നിന്നാണ്, പക്ഷേ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അനുസൃതമായി വിലയിലും വ്യത്യാസം ഉണ്ടാകുന്നു. വിലയുടെ അടിസ്ഥാനത്തിൽ ക്രൗൺസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിവിധ തരം വസ്തുക്കൾ താഴെ ചേർക്കുന്നു:
സ്റ്റെയിൻലെസ്സ് സ്റ്റീൽ
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിക്കുന്ന ക്രൗൺസ് ആണ് ഏറ്റവും വില കുറഞ്ഞവ. അവ ശക്തവും സ്വാഭാവിക പല്ലുകളുടെ പ്രവർത്തനത്തെ അനുകരിക്കുന്നതുമാണ്, എന്നാൽ പ്രധാന പോരായ്മ അവ നിറത്തിലും രൂപത്തിലും സ്വാഭാവിക പല്ലിനോട് സാമ്യമുള്ളതല്ല, കൂടാതെ കാണാനുള്ള മനോഹാരിത ഇവയ്ക്കുണ്ടാവില്ല . നിങ്ങൾ ഒരു ഡെന്റൽ ക്രൗൺസ് ഉപയോഗിക്കുന്നുവെന്ന വസ്തുത മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാവുന്നു.
ലോഹങ്ങൾ
ലോഹങ്ങൾ ഉപയോഗിച്ചുള്ള ക്രൗൺസ് പ്രത്യേകിച്ച് സ്വർണ്ണത്തിന്റെയോ പ്ലാറ്റിനത്തിന്റെയോ ഉയർന്ന ഉള്ളടക്കമുള്ള ലോഹസങ്കരങ്ങളാൽ നിർമ്മിക്കുന്നവയാണ്. അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിലയേറിയ ലോഹത്തിന്റെ അളവ് പോലെ ഇത് ചെലവേറിയതാണ്. അവ ലോഹമായതിനാൽ അവ മോടിയുള്ളവയാണ്, ഭക്ഷണം കടിക്കുന്നതിന്റെയും ചവയ്ക്കുന്നതിന്റെയും തേയ്മാനത്തെ പ്രതിരോധിക്കും. സ്വാഭാവിക പല്ലുകളുടെ നിറം ഇല്ലാത്തതിന്റെ ദോഷം ഇവയ്ക്കും ഉണ്ട്. പക്ഷേ, ചിലർ സ്വർണ്ണത്തിൽ സ്ഥാപിച്ചിട്ടുള്ള പല്ലുകൾ ഉപയോഗിക്കാൻ ഇഷ്ട്ടപ്പെടുന്നു.
പോർസലൈൻ ലോഹത്തിലേക്ക് ലയിപ്പിച്ച് ഉണ്ടാക്കുന്നവ
ഈ ലോഹ ക്രൗൺസ് പല്ലുകൾ തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നു, കൂടാതെ ഇവയ്ക്ക് സ്വാഭാവിക പല്ലുകളുടെ നിറവുമുണ്ട് . ഈ ക്രൗൺസ് സാധാരണ സ്റ്റെയിൻലെസ് സ്റ്റീൽ ക്രൗൺസ്നേക്കാൾ വിലയേറിയതാണ്. ഈ ക്രൗൺസിന് നിറത്തിന്റെ കാര്യത്തിൽ സ്വാഭാവിക പല്ലുകളോട് സാമ്യമുണ്ടെകിലും , ക്രൗണിന്റെ അറ്റത്ത് മോണയോട് ചേർന്ന് ഒരു ഇരുണ്ട ലോഹ രേഖ കാണപ്പെടുന്നു. ഒരു ഡെന്റൽ ക്രൗൺസ് ഉപയോഗത്തിലുണ്ടെന്ന വസ്തുത വെളിവാകുന്നു.
ഓൾ റെസിൻ
ഈ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രൗൺസ് പോർസലൈൻ-ഫ്യൂസ്ഡ്-മെറ്റൽ ക്രൗൺസണെക്കാൾ താരതമ്യേന ചെലവേറിയതാണ്. അവ സ്വാഭാവിക പല്ലുകൾ പോലെ കാണപ്പെടുന്നു, പക്ഷേ അവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ പൊട്ടൽ അല്ലെങ്കിൽ നശിക്കാനുള്ള പ്രവണതയുണ്ട്, അതിനാൽ പോർസലൈൻ-ഫ്യൂസ്-ടു-മെറ്റൽ ക്രൗൺസ് പോലെ ഉറപ്പുള്ളതല്ല.
ഓൾ സെറാമിക് അല്ലെങ്കിൽ ഓൾ പോർസലൈൻ
നിങ്ങൾക്ക് സൗന്ദര്യവും ചെലവും സന്തുലിതമാക്കേണ്ടിവരുമ്പോൾ ഇത് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. നിറത്തിലും രൂപത്തിലും അവ സ്വാഭാവിക പല്ലുകളോട് സാമ്യമുള്ളതാണ്. ഒരാൾക്ക് ഒരിക്കലും സ്വാഭാവിക പല്ലുകളും ഓൾ സെറാമിക് അല്ലെങ്കിൽ ഓൾ പോർസലൈൻ ക്രൗണും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. ലോഹങ്ങളോട് അലർജിയുള്ള ആളുകൾക്കും ഇത് അനുയോജ്യമാണ്. അവ ലോഹ ക്രൗൺസ് പോലെ ശക്തമല്ല, പക്ഷേ ശരിയായ രീതിയിൽ പരിപാലിച്ചാൽ അവ ദീർഘകാലം നിലനിൽക്കും.
സിർക്കോണിയ
ഡെന്റൽ ക്രൗൺസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും വെച്ച് ഏറ്റവും ചെലവേറിയതാണ് ഇവ . ഇത് വളരെ പുതിയ ഒരു കണ്ടുപിടുത്തമാണ്. സിർക്കോണിയ അതിന്റെ ശക്തി, ഈട്, മനോഹാരിത എന്നിവയ്ക്ക് പേരുകേട്ടതാണ്. വസ്തുവിന്റെ അർദ്ധസുതാര്യ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സിർക്കോണിയ കൊണ്ട് നിർമ്മിച്ച ക്രൗൺസ് സ്വാഭാവിക പല്ലുകളോട് ഏറ്റവും അടുത്ത നിൽക്കുന്നു. സിർക്കോണിയ കൊണ്ട് നിർമ്മിച്ച ക്രൗൺസ് സ്വാഭാവിക പല്ലുകൾ പോലെ നല്ലതാണ്, അവ സ്വാഭാവികമായവയിൽ നിന്ന് ഏതാണ്ട് വേർതിരിച്ചറിയാൻ കഴിയില്ല.
നഷ്ട്ടപ്പെട്ട പല്ലിന് പകരമാണ് ഡെന്റൽ ക്രൗൺസ്, ഒരു വ്യക്തിയുടെ സ്വാഭാവിക പല്ല് വഹിക്കുന്ന എല്ലാ കാര്യങ്ങളും ഡെന്റൽ ക്രൗൺസും കൃത്യമായി ചെയ്യുന്നു. നിങ്ങളുടെ പല്ലിന്റെ ക്രൗൺസ് നിർമ്മിക്കുന്ന വസ്തു തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗദർശി നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധൻ. ക്രൗൺസ് ഒരിക്കലും വേണ്ടെന്ന് വെയ്ക്കരുത് ; പല്ലുകൾ നഷ്ടപ്പെടുന്നത് നിങ്ങളുടെ ദഹനത്തെ സാരമായി ബാധിക്കും, കൂടാതെ ദഹനപ്രശ്നം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം , ഇന്ന് നിങ്ങളുടെ ഡെന്റൽ ക്രൗൺസ് സ്വീകരിക്കുക !
Comments