top of page

കോവാക്സിൻ, കോവിഷീൽഡ് ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്?

Updated: Feb 14, 2022



നിങ്ങൾ ഇതുവരെ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ, വാക്സിനേഷൻ സെന്ററിൽ ലഭ്യമായ അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കുക.


ഇന്നത്തെ ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കുന്നതിന് വാക്‌സിനുകൾ അനിവാര്യമാണ്. നിലവിൽ ഇത് കൊറോണ വൈറസിനെതിരെയുള്ള നിങ്ങളുടെ ഏക പരിരക്ഷയാണ്. കർശനമായ നിരവധി പരീക്ഷണങ്ങൾക്കും നിർദേശങ്ങൾക്കും ശേഷമാണ് ഒരു വാക്‌സിൻ മനുഷ്യനുപയോഗത്തിനു സുരക്ഷിതമാണെന്ന് അംഗീകാരം നൽകുന്നത്. അത്കൊണ്ട് ഈ രണ്ട് വാക്‌സിനുകളും സുരക്ഷിതവും ഉപയോഗിക്കാവുന്നതുമാണ്.


കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചതാണ്.


ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരനാണെങ്കിൽ, കോവാക്സിൻ നിങ്ങളുടെ അനുയോജ്യമായ തിരഞ്ഞെടുപ്പാണ്, അല്ലാത്തപക്ഷം രണ്ട് വാക്സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് മാത്രം ചിന്തിച്ച് വാക്‌സിൻ എടുക്കാവുന്നതാണ്.


ഒരിക്കൽ കോവിഡ് അണുബാധയേറ്റയാൾ രോഗമുക്തി നേടിയശേഷം ഏകദേശം 3 മാസത്തേക്ക് വാക്‌സിൻ എടുക്കേണ്ട ആവശ്യമില്ല.


കോവാക്സിൻ

  1. ഭാരത് ബയോടെക് ഇന്ത്യയിൽ നിർമ്മിക്കുകയും ഐസി‌എം‌ആർ, എൻ‌ഐ‌വി എന്നിവയുമായി സഹകരിച്ച് വികസിപ്പിക്കുകയും ചെയ്തു.

  2. ഇത് പ്രവർത്തനരഹിതമായ വൈറൽ അഥവാ രോഗാണു വാക്സിൻ ആണ്.

  3. ഹോൾ-വൈരിയോൺ നിർജ്ജീവമാക്കിയ വെറോ സെൽ-സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കുന്നു.

  4. ഈ വാക്‌സിനിൽ മനുഷ്യശരീരത്തെ ബാധിക്കാൻ കഴിവില്ലാത്ത നിർജീവമായ കോവിഡ് വൈറസുകൾ അടങ്ങിയിരിക്കുന്നു, എന്നാൽ കോവിഡിന് കാരണമാകുന്ന യഥാർത്ഥ വൈറസിനെതിരെ മനുഷ്യശരീരത്തിൽ ഒരു പ്രതിരോധ സംവിധാനം സൃഷ്ടിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഈ വാക്സിൻ പ്രാപ്തമാണ്.

  5. റാബിസ്, പോളിയോ, ജാപ്പനീസ് എൻ‌സെഫലൈറ്റിസ് മുതലായവയ്ക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഇതേ സാങ്കേതികവിദ്യ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

  6. ആദ്യ ഡോസ് സ്വീകരിച്ച് 4 - 6 ആഴ്ചകൾക്കുശേഷം രണ്ടാമത്തെ ഡോസ് നൽകുന്നു.

കോവിഷീൽഡ്

  1. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വികസിപ്പിച്ചതും ഇന്ത്യയിലെ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' നിർമ്മിച്ചതും ആണ് ഈ വാക്‌സിൻ.

  2. ഇത് ഒരു പുനസംയോജന വാക്സിൻ ആണ്.

  3. ഒരു വൈറൽ വെക്റ്റർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

  4. അനുയോജ്യമായ പരിഷ്കാരങ്ങളോടെ ഒരു ചിമ്പാൻസി അഡെനോവൈറസ് ChAdOx1 ഉപയോഗിച്ച് കോവിഡ് -19 സ്പൈക്ക് പ്രോട്ടീൻ വഹിക്കാൻ വാക്സിൻ പ്രാപ്തമാക്കുന്നു. വൈറസ് വാക്സിൻ സ്വീകരിക്കുന്നയാളെ ബാധിക്കുന്നില്ല, പക്ഷേ കോവിഡിന് കാരണമാകുന്ന യഥാർത്ഥ വൈറസിനെതിരെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു.

  5. എബോള മുതലായവയ്‌ക്കെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിനും ഇതേ സാങ്കേതികവിദ്യ ആണ് ഉപയോഗിച്ചത്.

  6. ആദ്യ ഡോസ് സ്വീകരിച്ച് 12 - 16 ആഴ്ചകൾക്കുശേഷം രണ്ടാമത്തെ ഡോസ് നൽകുന്നു.

Commentaires


bottom of page