മറ്റ് പല ജനിതക രോഗങ്ങളും പോലെ, ഹൃദയ സംബന്ധമായ രോഗങ്ങൾ കുടുംബത്തിൽ നിന്ന് പാരമ്പര്യമായി ലഭിക്കാം . അതിനാൽ ഹൃദ്രോഗവും പ്രമേഹവും നിങ്ങളുടെ കുടുംബാംഗങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും അത് വരാൻ ഉള്ള അപകടസാധ്യത കൂടുതലാണ് . എന്നാൽ നിങ്ങൾ പരിഭ്രാന്തരാവേണ്ട . മറിച്ച് 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ അവബോധം, ആരോഗ്യകരമായ ശീലങ്ങൾ, പതിവ് പരിശോധനകൾ എന്നിവ നടത്താം. നിങ്ങളുടെ ഭീതി ഒഴിവാക്കി ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിന് ചില വഴികൾ താഴെ ചേർക്കുന്നു.
പാരമ്പര്യ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ
നിങ്ങളുടെ കുടുബത്തിൽ ഉള്ളവരുടെ രോഗവിവരങ്ങൾ അറിയുന്നത് നിങ്ങളുടെ ആരോഗ്യകാര്യത്തിലും കൂടുതൽ നിർണായകമാണ്. നിങ്ങളുടെ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ ആർക്കെങ്കിലും ടൈപ്പ് 1 പ്രമേഹം ഉണ്ടെങ്കിൽ ടൈപ്പ് 1, ടൈപ്പ് 2, അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉണ്ടാകാനുള്ള നിങ്ങളുടെ സാധ്യത വളരെയധികം വർദ്ധിപ്പിക്കും. നമ്മുടെ ജീവിതരീതികളും പാരമ്പര്യരോഗം മൂലമുണ്ടാകുന്ന അപകടസാധ്യതയ്ക്ക് സമാനമായ അപകടസാധ്യത സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ഹൃദ്രോഗ പാരമ്പര്യം ഉള്ളവർക്ക് അത് വരാൻ ഉള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ജനിതകശാസ്ത്രം മാറ്റുന്നത് അസാധ്യമാണെങ്കിലും, ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ച് നിങ്ങൾക്ക് ഒരു പ്രതിരോധ പദ്ധതി സൃഷ്ടിക്കാൻ കഴിയും.
നിങ്ങളുടെ കുടുംബത്തിൽ അടുത്ത ബന്ധമുള്ള ആർക്കെങ്കിലും ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടായിരിക്കുന്നത് കൊണ്ടുമാത്രം നിങ്ങൾക്ക് ഇവ ബാധിച്ചേക്കാം എന്ന് നിർബന്ധം ഇല്ല. പാരമ്പര്യഘടകത്തിനൊപ്പം നിങ്ങളുടെ ജീവിതരീതിയുമായും രോഗം വരാൻ ഉള്ള സാധ്യത ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദ്രോഗം, പ്രമേഹം എന്നിവ പാരമ്പര്യ രോഗമാണെകിലും ഇത് തടയാൻ ഉള്ള പ്രതിരോധ നടപടികൾ നമുക്കു സ്വീകരിക്കാൻ കഴിയും. അത് രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.
ആരോഗ്യകരമായ ഒരു ഭാവിക്ക് വഴിയൊരുക്കു !
നിങ്ങളുടെ ഹൃദ്രോഗസാധ്യതയിലോ പ്രമേഹസാധ്യതയിലോ നിങ്ങളുടെ ജനിതകശാസ്ത്രം ഒരു പങ്കുവഹിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യം ഉണ്ടാകാൻ ശ്രദ്ധിക്കണം. ഉയർന്ന കൊളസ്ട്രോൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, പുകവലി, വ്യായാമക്കുറവ് എന്നിവ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ഇത്തരത്തിലുള്ള ജീവിതശൈലി പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ രോഗങ്ങളെ ചെറുക്കുന്നതിന്, നിങ്ങളുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ടർക്കി, ചിക്കൻ തുടങ്ങിയ കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനുകൾ അടങ്ങിയതുമായ ഭക്ഷണം, ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, ഇലക്കറികൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. കൂടാതെ, എല്ലാ ദിവസവും ഏകദേശം 1.5 ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
മെച്ചപ്പെട്ട ഭക്ഷണക്രമത്തിന് പുറമേ, നിങ്ങളുടെ ദിനചര്യയിൽ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളും ചേർക്കേണ്ടതുണ്ട്. നിങ്ങൾക്ക് നടത്തമോ ജിം വർക്കൗട്ടോ അല്ലെങ്കിൽ ഹോം വർക്കൗട്ടോ ഏതു തിരഞ്ഞെടുത്താലും, നിങ്ങളുടെ പേശികളെ ചലിപ്പിക്കുന്നതും ഹൃദയം പമ്പ് ചെയ്യുന്നതും നിങ്ങളുടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. നിങ്ങളുടെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവിലും നല്ല സ്വാധീനം ചെലുത്താൻ വ്യായാമങ്ങൾക്ക് കഴിയുന്നു. തുടക്കത്തിൽ, നിങ്ങൾ സാവധാനം ആരംഭിക്കാനും പിന്നീട് ആഴ്ചയിൽ ഏകദേശം 150-180 മിനിറ്റ് വരെ ഇത്തരത്തിൽ വ്യായാമം ചെയ്യാൻ നിർദ്ദേശിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപേക്ഷിക്കുന്നത് കൂടാതെ ആരോഗ്യകരമായ ഭക്ഷണ പദ്ധതിയുമായി മുമ്പോട്ട് പോകുമ്പോൾ നിങ്ങൾക്ക് ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും!
ഞങ്ങളുടെ സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ ഹൃദ്രോഗവും പ്രമേഹവും തടയാം
1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ, നിങ്ങളുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനവും ആരോഗ്യവും നിർണ്ണയിക്കാൻ ഞങ്ങൾ വൈവിധ്യമാർന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നു. നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധേയമായ ചില പ്രശ്‌നങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അല്ലെങ്കിൽ കുടുംബത്തിൽ ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടെങ്കിലോ ഞങ്ങൾക്ക് സഹായിക്കാനാകും. പൊതുവായ രക്തപരിശോധനകൾ , വ്യായാമം, സമ്മർദ്ദ പരിശോധനകൾ, സ്ക്രീനിംഗ് എന്നിവയും അതിലേറെയും ഉപയോഗിച്ച് നമുക്ക് വിവിധ അവസ്ഥകൾ കണ്ടുപിടിക്കാനും മരുന്ന് ആവശ്യമാണോ എന്ന് നിർണ്ണയിക്കാനും കഴിയും. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ധമനികൾ, ഹൃദയം, സിരകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും തടസ്സങ്ങൾ എന്നിവയിലെ രക്തപ്രവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് അൾട്രാസൗണ്ട്, ഇമേജിംഗ് എന്നിവ ഞങ്ങൾ ശുപാർശ ചെയ്തേക്കാം.
1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ വിദഗ്‌ദ്ധ ഹൃദ്രോഗ വിദഗ്ധരിൽ നിന്ന് അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഹൃദയ സംബന്ധമായ പരിചരണം ലഭിക്കുന്നതിന് നിങ്ങൾക്ക് ഞങ്ങളുമായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം! ഞങ്ങളുടെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ടീം ഞങ്ങളുടെ രോഗികളെ വിവിധ ഹൃദ്രോഗ സാധ്യതകളെക്കുറിച്ചും അവരുടെ പ്രതിരോധ രീതികളെക്കുറിച്ചും ബോധവൽക്കരിക്കാൻ താത്പര്യപ്പെടുന്നു. മുന്നറിയിപ്പ് സൂചനകൾ നേരത്തേ കണ്ടെത്താനും ആരോഗ്യകരമായ ഭാവി വാർത്തെടുക്കാനും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ് !
Comments