കൈയുടെ ശരീരഘടന
കൈകൾ പലതരം ലിഗമെന്റുകൾ, എല്ലുകൾ, പേശികൾ എന്നിവയാൽ നിർമ്മിതമാണ്. കൈയുടെ സുഗമമായ ചലനത്തിനും വഴക്കത്തിന് ഇവ സഹായിക്കുന്നു. പ്രധാനപ്പെട്ട 3 തരം അസ്ഥികൾ കൈയിൽ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഫലാഞ്ചസ്: കൈകളുടെയും കാലുകളുടെയും വിരലുകളിൽ കാണപ്പെടുന്ന 14 അസ്ഥികളാണിവ. ഓരോ വിരലും 3 ഫലാഞ്ചുകൾ (പ്രോക്സിമൽ, മിഡിൽ, ഡിസ്റ്റൽ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തള്ളവിരൽ മാത്രമാണ് 2 ഫലാഞ്ചുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
കാർപൽ അസ്ഥികൾ: ഈ 8 അസ്ഥികൾ ചേർന്നതാണ് കൈത്തണ്ട. കാർപൽ അസ്ഥികൾ കൈയിലെ 2 അസ്ഥികളോട് ചേർന്നിരിക്കുന്നു. റേഡിയസ് ബോൺ, അൾനാർ ബോൺ എന്നിവയാണ് അവ.
മെറ്റാകാർപൽ അസ്ഥികൾ: കൈയുടെ മധ്യഭാഗം നിർമ്മിക്കുന്ന 5 അസ്ഥികളാണ് ഇവ.
കൈയ്യിൽ ധാരാളം അറകളും പേശികളും ലിഗമെന്റുകളും ഉണ്ട്. വിരലുകളുടെ ചുറ്റും കുഴലിന്റെ ആകൃതിയിലാണ് അറകൾ സ്ഥിതി ചെയ്യുന്നത്. കൈകളിലെ അസ്ഥികളുടെ ചലനം സാധ്യമാക്കാനും ചുരുങ്ങാനും കഴിയുന്ന ഘടനയാണ് പേശികൾക്കുള്ളത്. കൈയ്യിൽ സന്ധികളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന നാരുകളുള്ള കോശങ്ങൾ ആണ് ലിഗമെന്റുകൾ.
സാധാരണയായി കൈകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ദൈനംദിന ജീവിതത്തിൽ (എ.ഡി.എൽ.) കൈകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പലതരം പൊതുവായ പ്രശ്നങ്ങൾ ഉണ്ട്. ഇതിൽ ഉൾപ്പെടുന്നവ :
ആർത്രൈറ്റിസ് അഥവാ സന്ധിവാതം
സന്ധിവാതം എന്നത് തരുണാസ്ഥി സന്ധികളുടെ ക്ഷയത്തെ സൂചിപ്പിക്കുന്നു, പലപ്പോഴും വീക്കം, കാഠിന്യം, വേദന എന്നിവ ഉണ്ടാകുന്നു. കൈത്തണ്ടയുടെയും കൈയുടെയും പല ഭാഗങ്ങളിലും ഇത് സംഭവിക്കാം. കൈകളിലെ സന്ധിവാതം വളരെ വേദനാജനകമാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസ്
കൈകളിൽ സാധാരണയായി കണ്ടുവരുന്ന സന്ധിവാതങ്ങളിൽ ഒന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. ഒരു പരിക്കിന് ശേഷം ഇത് വികസിച്ചിരിക്കാം, അല്ലെങ്കിൽ ഇത് കൈയുടെ ദൈനംദിന ഉപയോഗത്തിന്റെ ഫലമായും ഉണ്ടാകാം. ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി ഇനിപ്പറയുന്ന 3 ഭാഗങ്ങളിൽ ഒന്നിൽ വികസിക്കുന്നു: വിരൽത്തുമ്പിനോട് ഏറ്റവും അടുത്തുള്ള അവസാന സന്ധി , തള്ളവിരലിന്റെ അടിഭാഗത്ത് അല്ലെങ്കിൽ ഒരു വിരലിന്റെ നടുവിലെ സന്ധി .
ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
വേദനയും വീക്കവും
കാഠിന്യം അഥവാ പിരിമുറുക്കം
വിരലിന്റെ അറ്റത്തോ മധ്യഭാഗത്തോ ഉണ്ടാകുന്ന വീക്കം
കൈയുടെയും വിരലുകളുടെയും സ്വാധീനക്കുറവ്
തള്ളവിരലിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന വേദനയും വീക്കവും
ഓസ്റ്റിയോ ആർത്രൈറ്റിസ് ചികിത്സയിൽ ഇവ ഉൾപ്പെടുന്നു:
വീക്കം കുറയ്ക്കാൻ ഐസിന്റെ ഉപയോഗം
രാത്രിയിൽ കിടക്കുമ്പോൾ വിരലുകൾ നിവർന്ന് ഇരിക്കാൻ സഹായിക്കുന്ന സ്പ്ലിന്റ് ധരിക്കുക
വേദന സംഹാരികളുടെ ഉപയോഗം
സാധ്യമായ കോർട്ടിസോൺ കുത്തിവയ്പ്പുകൾ
വേദന കുറയ്ക്കാൻ ചൂട് ഉപയോഗിക്കുക
കൈകൾക്ക് വിശ്രമം കൊടുക്കുക
മറ്റ് ചികിത്സകളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ മാത്രം ശസ്ത്രക്രിയ
ഗാംഗ്ലിയൻ സിസ്റ്റുകൾ
വ്യക്തമായ കാരണമൊന്നും കൂടാതെ കൈയുടെ പുറകിലോ മുൻവശത്തോ ദ്രാവകം നിറഞ്ഞ മൃദുവായ മുഴകൾ വികസിക്കാൻ തുടങ്ങും. ഗാംഗ്ലിയൻ സിസ്റ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കൈത്തണ്ടയിലും കൈകളിലും ഉണ്ടാകുന്ന മൃദുവായ കോശങ്ങളുടെ ക്യാൻസർ അല്ലാത്ത ചെറിയ മുഴകൾ ആണ് ഇവ.
ഗാംഗ്ലിയൻ സിസ്റ്റുകളുടെ പൊതുവായ ചില ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
കൈത്തണ്ട കൂടുതലായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന.
കൈത്തണ്ടയിൽ ചില ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്രമേണ ഉണ്ടാകുന്ന നീരും വേദനയും കൈയുടെ ബലഹീനതയും
ഉറച്ചതോ മിനുസമാർന്നതോ മൃദുവായതോ ഉരുണ്ടതോ ആയി പ്രത്യക്ഷമായ മുഴകൾ.
ഗാംഗ്ലിയൻ സിസ്റ്റുകളുടെ ലക്ഷണങ്ങൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ആയും തോന്നാം. ശരിയായ രോഗനിർണയത്തിനായി എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക.
തുടക്കത്തിൽ, ഗാംഗ്ലിയൻ സിസ്റ്റ് വേദനയില്ലാത്തതും ചെറുതും ആയിരിക്കുമ്പോൾ, ചികിത്സ സാധാരണയായി ആവശ്യമില്ല. സിസ്റ്റ് വളരുകയും കൈയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമ്പോൾ മാത്രമേ ചികിത്സ പൊതുവെ ആവശ്യമായി വരികയുള്ളൂ. ചികിത്സയിൽ ഉൾപ്പെടുന്നവ താഴെ ചേർക്കുന്നു:
ശസ്ത്രക്രിയ
വിശ്രമം
രാത്രിയിൽ കിടക്കുമ്പോൾ വിരലുകൾ നിവർന്ന് ഇരിക്കാൻ സഹായിക്കുന്ന സ്പ്ലിന്റിന്റെ ഉപയോഗം
നോൺസ്റ്റീറോയിടൽ ആന്റി -ഇൻഫ്ളമേറ്ററി മരുന്നുകൾ (NSAIDs)
ഉപകരണങ്ങളുടെ സഹായത്തോടെ മുഴയിലെ വെള്ളം പുറത്തേയ്ക്ക് വലിച്ചെടുക്കുക
കോർട്ടിസോൺ കുത്തിവയ്പ്പുകൾ
കാർപൽ ടണൽ സിൻഡ്രോം
ഇടുങ്ങിയതും പരിമിതവുമായ ഇടമാണ് കാർപൽ ടണൽ. കാർപൽ ടണൽ സിൻഡ്രോം അവസ്ഥയിൽ കാർപൽ ടണലിലൂടെ കൈത്തണ്ടയിലേക്ക് പോകുന്ന മീഡിയൻ നാഡി ഞെരുക്കപ്പെടുന്നു. മീഡിയൻ നാഡി 3 നടുവിരലുകൾക്കൊപ്പം നിന്ന് തള്ളവിരലിന് ചലനശക്തി, ഇന്ദ്രിയാനുഭൂതി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. അതിനാൽ കാർപൽ ടണൽ സിൻഡ്രോം ബാധിക്കുന്ന ഓരോ വ്യക്തിയുടെയും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. രോഗലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം:
കൈകൊണ്ട് വസ്തുക്കൾ മുറുക്കി പിടിക്കാൻ കഴിയാതെ വരിക
കൈയിലെ മരവിപ്പ് അല്ലെങ്കിൽ വേദന
വിരലുകളിൽ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും
വിരലുകളിൽ ഉണ്ടാകുന്ന നീര്
നടുവിരൽ, ചൂണ്ടുവിരൽ, തള്ളവിരൽ എന്നിവയിൽ ഉണ്ടാകുന്ന പുകച്ചിൽ
കാർപൽ ടണൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ടെൻഡോണൈറ്റിസ് അല്ലെങ്കിൽ ബർസിറ്റിസ് പോലുള്ള മറ്റ് അവസ്ഥകൾക്ക് സമാനമായി കാണപ്പെടാം. രോഗനിർണയത്തിനായി എല്ലായ്പ്പോഴും ഒരു ഓർത്തോപീഡിസ്റ്റുമായി ബന്ധപ്പെടുക.
ചികിത്സയിൽ ഉൾപ്പെടുന്ന മാർഗ്ഗങ്ങൾ :
വീക്കം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ: ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ കുത്തിവയ്ക്കുകയോ വായിലൂടെ കഴിക്കുകയോ ചെയ്യാം .
കൈകളിൽ സ്പ്ളിന്റുകൾ ഉപയോഗിക്കുക : ഞരമ്പുകളുടെ ഞെരുക്കം കുറയ്ക്കുന്നതിനും കൈത്തണ്ട ചലനം തടയുന്നതിനുമാണ് ഇത് ചെയ്യുന്നത്.
ജോലിയിൽ വരുത്തുന്ന മാറ്റങ്ങൾ: കമ്പ്യൂട്ടർ കീബോർഡിന്റെ സ്ഥാനം മാറ്റുന്നത് പോലെ നിങ്ങളുടെ ജോലി പരിതസ്ഥിതിയിൽ പുതിയതും മെച്ചപ്പെട്ടതുമായ മാറ്റങ്ങൾ വരുത്തുന്നു.
ശസ്ത്രക്രിയ: കാർപൽ ടണൽ മേഖലയിലെ ഞരമ്പുകളിലെ കംപ്രഷൻ കുറയ്ക്കുന്നതിനാണ് ഇത് ചെയ്യുന്നത്.
ചലനഞരമ്പിന്റെ പ്രശ്നങ്ങൾ
പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നത് ചലനഞരമ്പുകൾ ആണ്. ടെനോസിനോവിറ്റിസ്, ടെൻഡോണൈറ്റിസ് എന്നിവയാണ് ചലനഞരമ്പുകളുമായി ബന്ധപ്പെട്ട രണ്ട് നിർണായക പ്രശ്നങ്ങൾ. ടെൻഡോണൈറ്റിസ് ചലനഞരമ്പിന്റെ വീക്കം സൂചിപ്പിക്കുന്നു. ഇത് ചലനഞരമ്പിനെ വേണമെങ്കിലും ബാധിച്ചേക്കാം. എന്നാൽ ഇത് സാധാരണയായി വിരലുകളിലും കൈത്തണ്ടയിലുമാണ് കാണപ്പെടുന്നത്. ചലനഞരമ്പുകൾ അസ്വസ്ഥമാകുമ്പോൾ വേദന, അസ്വസ്ഥത, വീക്കം എന്നിവ സംഭവിക്കും.
ചലനഞരമ്പുകളെ പൊതിഞ്ഞ ടെൻഡോൺ ഷീറ്റുകളുടെ പാളിയിലെ വീക്കം ആണ് ടെനോസിനോവിറ്റിസ്. ചലഞ്ചരമ്പുകളുടെ കവചം സാധാരണയായി വീക്കം സംഭവിക്കുന്ന സ്ഥലമാണ്. എന്നാൽ ചലഞ്ചരമ്പിനും കവചത്തിനും ഒരേ സമയം വീക്കം സംഭവിക്കാം. ടെനോസിനോവിറ്റിസിന്റെ കാരണം പൊതുവെ അജ്ഞാതമാണ്. എന്നാൽ സാധാരണയായി അമിതമായ ഉപയോഗം, ആയാസം, അമിതമായ വ്യായാമം അല്ലെങ്കിൽ പരിക്കുകൾ എന്നിവ ഇതിനു കാരണമാകാറുണ്ട്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അല്ലെങ്കിൽ പ്രമേഹം പോലുള്ള രോഗങ്ങളുമായി ടെൻഡോണൈറ്റിസ് ബന്ധപ്പെട്ടിരിക്കാം.
സാധാരണയായി ഉണ്ടാകുന്ന ചലനഞരമ്പിന്റെ പ്രശ്നങ്ങൾ താഴെ ചേർക്കുന്നു :
റൊട്ടേറ്റർ കഫ് ടെൻഡോണൈറ്റിസ് : ഷോൾഡർ ക്യാപ്‌സ്യൂളിന്റെയും മറ്റ് അനുബന്ധ ചലനഞരമ്പുകളുടെയും വീക്കം ഉൾപ്പെടുന്ന തോളിന്റെ പ്രശ്നങ്ങൾ.
ടെന്നീസ് എൽബോ : കൈത്തണ്ടയുടെയും കൈമുട്ടിന്റെയും പുറമെ വേദന ഉണ്ടാകുന്നു. കൈ ശരീരത്തോട് ചേർന്നിരിക്കുമ്പോൾ തള്ളവിരലിന്റെ വശത്താണ് വേദന ഉണ്ടാകുന്നത് . കൈത്തണ്ടയെ പിന്നിലേക്ക് വളയ്ക്കാൻ സഹായിക്കുന്ന ചലനഞരമ്പുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ മൂലമാണ് സാധാരണയായി വേദന ഉണ്ടാകുന്നത്.
ബേസ്ബോൾ അല്ലെങ്കിൽ ഗോൾഫെർസ് എൽബോ : വേദന കൈമുട്ടിന്റെ അകവശത്തുനിന്ന് കൈത്തണ്ടയിലേക്ക് നീങ്ങുന്നു. കൈത്തണ്ടയെ കൈത്തണ്ടയുടെ ദിശയിലേക്ക് വളയ്ക്കുന്ന ചലനഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമായാണ് വേദന സാധാരണയായി ഉണ്ടാകുന്നത്.
മടക്കി നിവർത്താൻ ബുദ്ധിമുട്ടുള്ള കൈവിരലുകൾ : ടെനോസിനോവിറ്റിസ് അവസ്ഥയിൽ ചലഞ്ചരമ്പ് കവചം കട്ടിയാകാനും വീർക്കാനും തുടങ്ങുന്നു. ഇത് തള്ളവിരലോ മാറ്റ് വിരലുകളോ മടക്കാനും നിവർത്താനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഡി ഖുർവൈൻസ് റെനോസിനോവിറ്റിസ് : ഇത് ഏറ്റവും സാധാരണയായി കാണുന്ന ടെനോസിനോവിറ്റിസ് ഡിസോർഡർ ആണ്. തള്ളവിരലിന്റെ ചലഞ്ചരമ്പുകൾക്കിടയിലെ കവചത്തിന് ഉണ്ടാകുന്ന വീക്കം ആണിത് .
ചലനഞരബുകളുടെ പ്രശ്നങ്ങൾക്കുമുള്ള ചികിത്സയിൽ ഇവ ഉൾപ്പെടുന്നു :
നോൺസ്റ്റിറോയിടൽ ആന്റി -ഇൻഫ്ളമേറ്ററി മരുന്നുകൾ (NSAIDs)
ഐസ്
സ്‌പിന്റുകളുടെ ഉപയോഗം
സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ
വിശ്രമം
ശസ്ത്രക്രിയ
നിങ്ങളുടെ കൈവേദന പരിഹരിക്കാൻ ഒരു മാർഗ്ഗം തേടുകയാണോ? ബാംഗ്ലൂരിൽ മികച്ച രോഗനിർണയവും ചികിത്സയും ലഭിക്കുന്നതിന് 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിസ്റ്റുകളെയും ഡോക്ടർമാരെയും ബന്ധപ്പെടുക!
Comments