അകാല മുടി കൊഴിച്ചിൽ നിങ്ങളെ ആശങ്കപ്പെടുത്തുന്നു എങ്കിൽ , പ്ലേറ്റ്‌ലെറ്റ് അടങ്ങിയ പ്ലാസ്മ (പിആർപി) തെറാപ്പി നിങ്ങൾക്ക് പരിഗണിക്കാം. പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ തെറാപ്പിക്ക് നിങ്ങളുടെ മുടിയുടെ കനം വർദ്ധിപ്പിക്കാനും പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും കഴിയും. ഈ നടപടിക്രമം നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ മൂലകാരണം കണ്ടുപിടിച്ച് സമീപ കോശങ്ങളെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നു. കാലക്രമേണ തുടർച്ചയായി മെച്ചപ്പെടുന്ന ദീർഘകാല ഫലങ്ങൾ നൽകുന്നു.
1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ അംഗീകൃത സ്പെഷ്യലിസ്റ്റ് ഡോ. നീതു രാകേഷ്, ഈ നൂതന പി ആർ പി ചികിത്സ നിങ്ങളെ സഹായിക്കുമോ എന്ന് നിർണ്ണയിക്കാൻ നിങ്ങളെ സഹായിക്കുന്നു.
എന്തുകൊണ്ടാണ് നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് ?
മുടിയുടെ കട്ടി കുറയുന്നതിനും മുടി കൊഴിച്ചിലിനും നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ തലയോട്ടിയെ അല്ലെങ്കിൽ നിങ്ങളുടെ മുഴുവൻ ശരീരത്തെയും ബാധിക്കുന്ന വാർദ്ധക്യം അല്ലെങ്കിൽ പാരമ്പര്യ കാരണങ്ങളാൽ ഇത് സംഭവിക്കാം. നിങ്ങളുടെ മുടിയുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന മറ്റ് ചില ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ചില മരുന്നുകളുടെ ഉപയോഗം
ഹോർമോൺ മാറ്റങ്ങൾ
ചില രോഗാവസ്ഥകൾ
മുടി കൊഴിച്ചിൽ അധികമായി കഷണ്ടി ബാധിച്ചാൽ പലരും അത് മറയ്ക്കുന്നതിനു വേണ്ടി വിഗ്ഗ് ഉപയോഗിക്കാറുണ്ട്. എന്നാൽ മുടി കൊഴിച്ചിലിന്റെ മൂലകാരണം കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിആർപി തെറാപ്പിയ്ക്ക് ഇന്നത്തെ കാലത്ത് ഏറെ സ്വീകാര്യതയുണ്ട്.
പിആർപി തെറാപ്പി എങ്ങനെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു?
പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ നിങ്ങളുടെ രക്തത്തിൽ സ്വാഭാവികമായും ഉണ്ട്. കേടായ പഴയ കോശങ്ങൾക്ക് പകരം ആരോഗ്യമുള്ളതും പുതിയതുമായ കോശങ്ങളെ വളർത്താൻ സഹായിക്കുന്ന 17 വ്യത്യസ്ത വളർച്ചാ ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുടികൊഴിച്ചിൽ ചികിത്സകളിൽ ഒന്നായ പിആർപി തെറാപ്പിയിൽ ഇവ ഉപയോഗിക്കുമ്പോൾ നിർജ്ജീവമായ മുടി കോശങ്ങളെ ഉത്തേജിപ്പിക്കുന്നു . അവയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ പുതിയ മുടിയുടെ വളർച്ച സാധ്യമാകുന്നു. 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ, നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലങ്ങൾ നൽകുന്നതിന് നിങ്ങളുടെ തലയോട്ടിയിലെ പ്രത്യേക ഭാഗങ്ങളിൽ പി ആർ പി കുത്തിവയ്ക്കുന്നതിനുള്ള ഒരു ചികിത്സാ പദ്ധതി തയ്യാറാക്കുന്നു.
പിആർപി യിൽ എങ്ങനെയാണ് പ്ലാസ്മ വേർതിരിച്ചെടുക്കുകയും കുത്തിവയ്ക്കുകയും ചെയ്യുന്നത് ?
നിങ്ങളുടെ മുടി പുനഃസ്ഥാപിക്കുന്ന ചികിത്സകളിൽ ഉപയോഗിക്കുന്ന പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ നിങ്ങളുടെ സ്വന്തം രക്തത്തിൽ നിന്നാണ് എടുക്കുന്നത് . വളർച്ചാ ഘടകങ്ങളെ സജീവമാക്കാൻ സഹായിക്കുന്ന ഒരു ചേരുവ അടങ്ങിയ പ്രത്യേക ട്യൂബിലേക്ക് ഞങ്ങളുടെ വിദഗ്ധർ നിങ്ങളുടെ രക്തം വലിച്ചെടുക്കും. പിന്നീട്, നിങ്ങളുടെ തലയോട്ടിയിൽ കുത്തിവയ്ക്കുന്നതിന് മുമ്പ്, ഉപയോഗപ്രദമായ പ്ലേറ്റ്ലെറ്റുകൾ ഒരു സെൻട്രിഫ്യൂജിന്റെ സഹായത്തോടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്നു. വളർച്ചാ ഘടകങ്ങളുടെ ഉയർന്ന സാന്ദ്രത അടങ്ങിയ പിആർപി പിന്നീട് നിങ്ങളുടെ തലയോട്ടിയിലെ കേന്ദ്രീകരിച്ച ഭാഗങ്ങളിൽ കുത്തിവയ്ക്കുന്നു. ഈ കുത്തിവയ്പ്പുകളുടെ ആശ്വാസത്തിനായി സിമ്മർ ചില്ലർ ഉപയോഗിച്ച് തണുത്ത വായു തലയോട്ടിയിലേക്ക് കടത്തി വിടുന്നു.
ചികിത്സകൾ സംയോജിപ്പിക്കുന്നതിൽ നിന്നുള്ള പ്രയോജനങ്ങൾ
മുടിയുടെ വളർച്ചയും കനവും വർദ്ധിപ്പിക്കുന്നതിന് പിആർപി കുത്തിവയ്പ്പുകൾക്ക് പുറമേ പ്രാദേശികമായ മരുന്നുകളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം നേടാം. ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ ഫലങ്ങൾ മെച്ചപ്പെടുത്താൻ തേർഡോം® ലേസർ ഹെയർ റെസ്റ്റോറേഷൻ സിസ്റ്റം ഉപയോഗിക്കും. അത് വീട്ടിലും ഉപയോഗിക്കാവുന്നതാണ് . തേർഡോം സിസ്റ്റം ലേസർ ലൈറ്റ് ഉപയോഗിച്ച് നിങ്ങളുടെ രോമകൂപങ്ങളുടെ മൂലകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് ചുറ്റുമുള്ള കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ നിങ്ങളുടെ തലയോട്ടിയിലെ കോശങ്ങളിലേക്ക് തുളഞ്ഞ് കയറുന്നു. പിആർപി കുത്തിവയ്പ്പുകളും തേർഡോം ഹെൽമെറ്റും മികച്ച ഫലങ്ങൾ നൽകുന്നതിനാൽ ഈ രണ്ട് ചികിത്സകളും സംയോജിപ്പിക്കുന്ന ഒരു ചികിത്സാരീതിയാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത് .
ചികിത്സ ആരംഭിച്ച് 6 മാസത്തിനുശേഷം സാധാരണയായി പുരോഗതി വിലയിരുത്തുന്നു. രോഗിയും സ്പെഷ്യലിസ്റ്റും ഫലങ്ങളിൽ സന്തുഷ്ടരാണെങ്കിൽ, അധിക പിആർപി കുത്തിവയ്പ്പുകൾ ആവശ്യമാണോ എന്ന് നിരീക്ഷിക്കാൻ ഞങ്ങൾ ഓരോ 3 മാസത്തിലും പ്രൊഫഷണൽ ഫോട്ടോഗ്രാഫി ഉപകരണങ്ങൾ ഉപയോഗിക്കും. പിആർപി തെറാപ്പി, മരുന്നുകൾ, ലേസർ ചികിത്സകൾ എന്നിവയുടെ സംയോജനം നിങ്ങൾക്ക് ആരോഗ്യമുള്ളതും കട്ടിയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ മുടി നൽകുന്നു.
നിങ്ങളുടെ മുടിയുടെ രൂപവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, പിആർപി തെറാപ്പിയുടെ നിരവധി ഗുണങ്ങൾ പരിഗണിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് മറ്റ് മുടി പുനരുദ്ധാരണ ചികിത്സകളുമായി പിആർപി തെറാപ്പി സംയോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ ശ്രദ്ധേയമാണ്.
ഞങ്ങളുടെ വിദഗ്‌ധരുമായി സംസാരിക്കുന്നതിനോ അവരിൽ നിന്ന് കൂടുതലറിയാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്‌ത് നിങ്ങളുടെ തലമുടി വളർച്ച ത്വരിതപ്പെടുത്താം.
Comments