തുമ്മലും ചുമയും നിങ്ങൾ അനുഭവിക്കുന്നുണ്ടോ, കൂടാതെ പേശികൾ ചലിപ്പിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നുണ്ടോ? ഇതിനോടൊപ്പം നിങ്ങൾക്ക് ശരീരമാസകലം വേദന തോന്നുന്നുണ്ടോ? നിങ്ങൾക്ക് ജലദോഷം പിടിപെട്ടതിന്റെ ലക്ഷണങ്ങളാണ് ഇവ. അതോ ഫ്ലൂ ആയിരിക്കുമോ? വ്യത്യാസം എങ്ങനെ അറിയാം?
ജലദോഷവും ഫ്ലൂ ഉം തമ്മിലുള്ള വ്യത്യാസം ചില സമയങ്ങളിൽ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഫ്ലൂമായി താരതമ്യപ്പെടുത്തുമ്പോൾ ജലദോഷം ശ്വാസകോശ സംബന്ധമായ അസുഖമായി കാണപ്പെടുന്നു. ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറച്ച് ദിവസത്തേക്ക് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം, പക്ഷേ ഫ്ലൂ മൂലം ഉണ്ടാകുന്ന പനി, തൊണ്ടവേദന, ചുമ, ശരീരവേദന എന്നിവ കുറെയേറെ ദിവസത്തേക്ക് നിങ്ങളെ രോഗിയാക്കും, ഏതാനും ആഴ്ചകളിലേക്കും ഇത് നീണ്ടുപോയേക്കാം. ഇത്തരം പനി നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം; ചിലപ്പോൾ ന്യുമോണിയ വരാനും സാധ്യതയുണ്ട്.
വ്യത്യാസം അറിയുക
ശരീരോഷ്മാവ് പരിശോധിക്കുക എന്നത് പൊതുവായ നിർദേശമാണ്. മൂക്കടപ്പ്, വേദന, ചുമ മുതലായ ജലദോഷത്തിന്റെ ലക്ഷണങ്ങളും ഫ്ലൂ ന്റെ രോഗലക്ഷണങ്ങളും ഒരുപോലെയാണെങ്കിലും, ജലദോഷത്തിന് 101℉ ന് മുകളിലുള്ള പനി ഉണ്ടാകാറില്ല. ആദ്യ ദിവസങ്ങളിൽ പനി ബാധിച്ച് തുടർന്ന് വരുന്ന ദിവസങ്ങളിൽ ഫ്ലൂ ന്റെ ലക്ഷണങ്ങളുണ്ടാകും, നിങ്ങളുടെ ശരീരം കൂടുതൽ ദയനീയാവസ്ഥയിലേക്ക് പോകുന്നു. പേശിവേദനയും ശരീരവേദനയും സാധാരണയായി ഫ്ലൂമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസം മനസിലാക്കാൻ താഴെപ്പറയുന്ന പട്ടിക നിങ്ങളെ സഹായിക്കും:
Comentarios