ഈ അടുത്തകാലത്ത് ആളുകൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ചർമ്മസംരക്ഷണം. ദിനംപ്രതി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലേക്ക് ഇത് നയിച്ചു. നിങ്ങളുടെ ചർമ്മം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന കെമിക്കൽ പീൽ മുതൽ ടോപ്പിക്കൽ ക്രീമുകൾ വരെയുള്ള വിവിധ ഉൽപ്പന്നങ്ങൾ ഞങ്ങളുടെ പക്കലുണ്ട്, എന്നാൽ ലേസർ ചികിത്സകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? മുഖവും ചർമ്മവും കൂടുതൽ മനോഹരമാക്കാനും ചർമ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ചു പിടിക്കുന്നതിനും സഹായിക്കുന്ന ലേസർ ചികിത്സകളുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ലേഖനം സഹായിക്കുന്നു.
എങ്ങനെയാണ് ലേസർ ചർമ്മത്തിന്റെ നിറവ്യത്യാസം മാറ്റുന്നത്?
ലേസർ എന്ന പദത്തിന്റെ പൂർണരൂപം "ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ" എന്നാണ്. പ്രത്യേക രീതിയിലുള്ള ഒരു സാന്ദ്രീകൃത പ്രകാശകിരണം ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ കറുത്തപാടുകൾ ക്രോമോഫോറസ് എന്നാണ് അറിയപ്പെടുന്നത്. ഇതിൽ പിഗ്മെന്റ് മെലാനിൻ അടങ്ങിയിരിക്കുന്നു. ഇവയെ നീക്കം ചെയ്യാനാണ് പ്രധാനമായി ലേസർ ഉപയോഗിക്കുന്നത്. കൂടുതൽ കൃത്യമായ പിഗ്മെന്റിനായി പൾസ് ദൈർഘ്യം കുറയ്ക്കുകയും ഉൽപ്പാദിപ്പിക്കുന്ന താപത്തിന്റെ അളവ് ചുരുക്കുകയും ചെയ്യുന്നു. ഇത് അടുത്തുള്ള കോശങ്ങളിലും കോശഘടനകളിലും സ്വാധീനം ചെലുത്തും.
ഏത് തരം ലേസറുകളാണ് ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന ചികിത്സകൾക്കായി ഉപയോഗിക്കുന്നത്?
ചർമ്മത്തിലെ ഇരുണ്ട പാടുകൾ നീക്കം ചെയ്യുന്നതിന് വിവിധ തരത്തിലുള്ള ലേസറുകൾ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്ത അളവിലുള്ള ഫലപ്രാപ്തിയുണ്ട്. ഏറ്റവും ഫലപ്രദമായ ഒന്നായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നില്ല. ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു:
1. ഫ്രാക്ഷണൽ നോൺ-അബ്ലേറ്റീവ് ലേസറുകൾ (1550/1540mm)
മെലാസ്മയ്ക്ക് അംഗീകാരം ലഭിച്ചതിനു പുറമേ, ഈ ലേസർ ചികിത്സകൾ സാമാന്യം നല്ല ഫലങ്ങൾ നൽകുന്നതായി അറിയപ്പെടുന്നു. എന്നിരുന്നാലും, പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ (PIH) ഉണ്ടാകാനുള്ള ചെറിയ സാധ്യതകളുണ്ട്. വർദ്ധിച്ച പിഗ്മെന്റേഷൻ, ചികിത്സയ്ക്ക് ശേഷമുള്ള എപ്പിഡെർമൽ പൊള്ളൽ, പിഗ്മെന്റേഷൻ വീണ്ടും ഉണ്ടാകാൻ ഉള്ള സാദ്ധ്യതകൾ എന്നിവയുടെ ഉയർന്ന സങ്കീർണതകൾ കാരണം, ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് ഫ്രാക്ഷണൽ നോൺ-അബ്ലേറ്റീവ് ലേസറുകൾ അഭികാമ്യമല്ല.
2. ലോ -ഫ്ലുവൻസ് ക്യു -സ്വിച്ചഡ് എൻ ഡി - യാഗ് ലേസർ
മെലാസ്മ ചികിത്സയ്ക്കായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ലേസർ ഇതാണെങ്കിലും ഇതിനു അംഗീകാരം ലഭിച്ചിട്ടില്ല . മറ്റ് ലൈറ്റ് അധിഷ്ഠിത ചികിത്സകൾ അല്ലെങ്കിൽ പ്രാദേശിക ചികിത്സകൾ എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ അതിന്റെ ഫലപ്രാപ്തി വർദ്ധിക്കുന്നു. ഈ ലേസർ ഇരുണ്ട ചർമ്മം ഉള്ള ആളുകൾക്കും ഉപയോഗിക്കാൻ സുരക്ഷിതമാണ്.
3. ഇന്റെൻസ് പൾസ്‌ഡ് ലൈറ്റ് (ഐ പി എൽ )
സാങ്കേതികമായി ഇതൊരു അംഗീകരിച്ച ലേസർ അല്ലെങ്കിലും, മെലാനിൻ പോലെയുള്ള ചർമ്മത്തിലെ നിർദ്ദിഷ്ട ക്രോമോഫോറുകളെ കേന്ദ്രീകരിക്കാൻ ഇന്റെൻസ് പൾസ്‌ഡ് ലൈറ്റ് ഉയർന്ന തീവ്രതയുള്ള പ്രകാശം ഉപയോഗിക്കുന്നു. ഈ തെറാപ്പി മറ്റ് ചികിത്സകളുമായി സംയോജിച്ച് ഉപയോഗിക്കുമ്പോൾ മെലാസ്മ മെച്ചപ്പെടുത്തുന്നു. എന്നിരുന്നാലും, ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് ഐപിഎൽ ശുപാർശ ചെയ്യുന്നില്ല, കാരണം അതിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിലൊന്ന് പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ ആണ്.
4. അബ്‌ലറ്റിവ് ലാസേർസ് (CO2 & ഇ ആർ -യാഗ് )
ഫ്ലാറ്റ് സെബോറിക് കെരാറ്റോസുകളും സൺസ്‌പോട്ടുകളും പോലുള്ള ചില സ്കിൻ ഹൈപ്പർപിഗ്മെന്റേഷൻ നീക്കം ചെയ്യുന്നതിന് അബ്‌ലറ്റിവ് ലേസറുകൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, പി ഐ എച് അല്ലെങ്കിൽ മെലാസ്മ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കണം, കാരണം അവയ്ക്ക് ഹൈപ്പർപിഗ്മെന്റേഷൻ വർദ്ധിപ്പിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്.
5. മറ്റ് തരത്തിലുള്ള ലേസർ
അലക്സാണ്ട്രൈറ്റ് ലേസർ വ്യത്യസ്ത അളവിലുള്ള ഫലപ്രാപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ക്യു-സ്വിച്ച്ഡ് റൂബി ലേസർ ഒരു വേറിട്ട ചികിത്സയാണ്. പഠനങ്ങളിൽ പരസ്പരവിരുദ്ധമായ കണ്ടെത്തലുകൾ ഉണ്ട്. ഇതിന്റെ മികച്ച പ്രയോഗങ്ങളും ഉപയോഗങ്ങളും മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമായതിനാൽ ഈ ചികിത്സ നിർദ്ദേശിക്കപ്പെടുന്നില്ല.
ഇന്ന് ലഭ്യമായവയിൽ ഏറ്റവും മികച്ച ഫേസ് ലേസർ ചികിത്സകൾ ഏതൊക്കെയാണ്?
ഇന്ന് ലഭ്യമായ ഏറ്റവും മികച്ച മുഖ ലേസർ ചികിത്സകളിൽ ചിലത് താഴെ ചേർക്കുന്നു:
ഫ്രാക്ഷണൽ CO2
ലേസർ ജെനസിസ്
ഫ്രാക്സൽ ലേസർ
പൾസ്ഡ് ഡൈ ലേസർ
ഈ ചികിത്സകളിൽ ഓരോന്നിനും അതിന്റേതായ വ്യത്യസ്ത ഗുണങ്ങളുണ്ട്, ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു വിദഗ്ധ ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ചെയ്യാവൂ.
ഫേസ് ലേസർ ചികിത്സയ്ക്ക് ശേഷം നിങ്ങളുടെ ചർമ്മം മെച്ചപ്പെടുമോ?
ചർമ്മത്തിലെ കൊളാജിന്റെ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചർമ്മത്തിന് ആരോഗ്യകരവും സ്വാഭാവികവുമായ തിളക്കവും മിനുസതയും നൽകുകയും ചെയ്യുന്നതിനാൽ ചർമ്മത്തെ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ചികിത്സകളിലൊന്നായി ലേസർ ജെനസിസ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലേസർ ജെനെസിസിന്റെ മറ്റൊരു ഗുണം കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടുന്ന കൂടുതൽ ഫലപ്രാപ്തിയാണ് .
മുഖക്കുരു പാടുകൾ നീക്കം ചെയ്യാൻ ഫേസ് ലേസർ സഹായിക്കുമോ?
അതെ, ഒരു ഫ്രാക്ഷണൽ CO2 ലേസർ ഉപയോഗിച്ച് ഫലപ്രദമായി മറയ്ക്കാൻ പ്രയാസമുള്ളതും ആഴത്തിലുള്ളതുമായ മുഖക്കുരു പാടുകളിൽ നിന്ന് കേടായ ചർമ്മ കോശങ്ങൾ നീക്കം ചെയ്യാവുന്നതാണ്. കൊളാജൻ വളർച്ച വർദ്ധിപ്പിച്ച് മുഖക്കുരു പാടുകൾ മൂലം നഷ്ടപ്പെട്ട കോശഭാഗങ്ങളിലും ഇതിന്റെ ഫലപ്രാപ്തി ഉണ്ടാകുന്നു.
കേടുപാടുകൾ സംഭവിച്ച രക്തക്കുഴലുകൾ നീക്കം ചെയ്യാൻ ഫെയ്സ് ലേസർ ചികിത്സ സഹായിക്കുമോ?
തകർന്ന രക്തക്കുഴലുകളിൽ നിന്ന് മുക്തി നേടുന്നത് നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, പൾസ്ഡ് ഡൈ ലേസറുകൾ തീർച്ചയായും നിങ്ങളെ അതിനു സഹായിക്കും. ചർമ്മത്തിന്റെ ബാക്കി ഭാഗങ്ങളെ ബാധിക്കാതെ ലേസർ രശ്മികൾ ഉപയോഗിച്ച് ചർമ്മത്തെ മൃദുവായി ചൂടാക്കാനും തകർന്ന രക്തക്കുഴലുകളെ നശിപ്പിക്കാനും കഴിയുന്നു. അവയ്ക്ക് വേദനയ്ക്കുള്ള മരുന്നോ പ്രവർത്തനരഹിതമായ സമയമോ ആവശ്യമില്ല.
ഫേസ് ലേസർ ചികിത്സ സൂര്യാഘാതം മൂലം ഉണ്ടാകുന്ന പാടുകളും മറ്റ് ചുളിവുകളും നീക്കം ചെയ്യുമോ?
മുഖത്തിന്റെ നിറം പുനരുജ്ജീവിപ്പിക്കുന്നതിൽ ഏറ്റവും മികച്ചത് തീർച്ചയായും ഫ്രാക്സൽ ലേസർ ആണ്. ഒരുപക്ഷേ സെലിബ്രിറ്റികൾക്കിടയിലും ഏറ്റവും പ്രചാരമുള്ളത് ഇതിനാണ്. ചർമ്മത്തിന്റെ മൊത്തത്തിലുള്ള പുനരുജ്ജീവനത്തിനും, ചുളിവുകൾ കുറയ്ക്കുന്നതിനും, സൂര്യാഘാതം നീക്കം ചെയ്യുന്നതിനും ഇത് ഉത്തമമാണ്. ഫലപ്രാപ്തി കിട്ടുന്നതിന് കുറച്ച ദിവസങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണെങ്കിലും ഫലങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ കിട്ടുന്നതാണ്.
ലേസർ ചികിത്സകൾക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടോ?
ഹൈപ്പർപിഗ്മെന്റേഷനും മെലാസ്മയും കുറയ്ക്കുന്നതിനോ അല്ലെങ്കിൽ മുക്തി നേടുന്നതിനോ മറ്റ് ചികിത്സകളുമായി സംയോജിച്ച് ലേസർ ഉപയോഗിക്കുമ്പോൾ ഗുണം ചെയ്യും. എന്നിരുന്നാലും, ലേസർ മാത്രം ഉപയോഗിക്കുന്നത് താൽക്കാലികവും പ്രവചനാതീതവുമായ ഫലങ്ങൾ നൽകുന്നു. എന്നിരുന്നാലും, ചിലപ്പോൾ ഇത് കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട് .
രത്നച്ചുരുക്കം
നിങ്ങൾ ബാംഗ്ലൂരിൽ ലേസർ സ്കിൻ ചികിത്സ തേടുകയാണെങ്കിൽ, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധ ഡെർമറ്റോളജിസ്റ്റുകളെ ബന്ധപ്പെടുക. അല്ലെങ്കിൽ നിങ്ങൾക്ക് ചർമ്മവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒരു പാച്ച് ടെസ്റ്റ് നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളുമായി ഒരു അപ്പോയിന്റ്മെന്റ് എടുക്കുക. ചർമ്മത്തിന് തിളക്കം നൽകുന്ന ലേസർ ചികിത്സകൾ, മുഖത്തെ ലേസർ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്നങ്ങൾക്ക്, ദയവായി വിളിക്കുക (+91 9562090606), സഹായിക്കാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്.
Comments