top of page

ടെന്നീസ് കളിച്ചതിനു ശേഷം നിങ്ങളുടെ കൈമുട്ടുകൾ ഇപ്പോഴും വേദനിക്കുന്നുണ്ടോ? ടെന്നീസ് എൽബോ ആവാം കാരണം!

Updated: Feb 14, 2022



എന്താണ് ടെന്നീസ് എൽബോ?

ടെന്നീസ് എൽബോ, ലാറ്ററൽ എപികോണ്ടിലൈറ്റിസ് എന്നും അറിയപ്പെടുന്നു, ഇത് ചലഞ്ചരമ്പുകളുടെ വീക്കമാണ്. നിങ്ങളുടെ കൈത്തണ്ടയെ കൈപ്പത്തിയിൽ നിന്ന് പിന്നിലേക്ക് വളയാൻ സഹായിക്കുന്നത് ഈ ചലഞ്ചരമ്പുകളാണ്.


പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന കോശത്തിന്റെ കഠിനമായ ചരടുകളെ ചലനഞരമ്പ് എന്ന് വിളിക്കുന്നു. ടെന്നീസ് എൽബോയിൽ ഏറ്റവുമധികം ഉൾപ്പെട്ടിരിക്കുന്നത് 'എസ്സ്റ്റീരിയർ കാർപ്പി റേഡിയാലിസ് ബ്രെവിസ്' ചലനഞരമ്പ് ആണ്. 30 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ടെന്നീസ് എൽബോ സാധാരണയായി ഉണ്ടാകാറുണ്ട്.


ടെന്നീസ് എൽബോയ്ക്ക് കാരണമാകുന്നത് എന്താണ്?


പേര് സൂചിപ്പിക്കുന്നത് പോലെ, ടെന്നീസ് എൽബോ സാധാരണയായി ടെന്നീസ് റാക്കറ്റിന്റെ ബാക്ക്ഹാൻഡ് പൊസിഷനിൽ പന്തുകൾ ശക്തിയായി തട്ടിയത് മൂലമാണ് ഉണ്ടാകുന്നത്. നിങ്ങളുടെ കൈത്തണ്ടയിലെ പേശികളിൽ അമിതമായ ആയാസം ഉണ്ടാകുന്നതു മൂലം നിങ്ങൾക്ക് വേദന അനുഭവപ്പെടാം. ടെന്നീസിൽ ബാക്ക്‌ഹാൻഡ് സ്ട്രോക്ക് ചെയ്യുമ്പോൾ നമ്മുടെ കൈമുട്ടിന്റെ അറ്റത്ത് ഉരുളുന്ന ചലഞ്ചരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കാം. ടെന്നീസ് എൽബോ ഇനിപ്പറയുന്നതിന്റെ ഫലമായും ഉണ്ടാകാം:


  • വളരെ ചെറുതോ വളരെ ദൃഡമായി കെട്ടിയിരിക്കുന്നതോ ആയ ഒരു ടെന്നീസ് റാക്കറ്റ് ഉപയോഗിക്കുന്നത്

  • തെറ്റായ രീതിയിലുള്ള ബാക്ക്ഹാൻഡ് സ്ട്രോക്ക്

  • ദുർബലമായ കൈത്തണ്ട, തോളിലെ പേശികൾ

  • റാക്കറ്റിന്റെ മധ്യഭാഗത്ത് നിന്ന് പന്ത് അടിക്കുക, അല്ലെങ്കിൽ നനഞ്ഞതും കനം കൂടിയതുമായ പന്തുകൾ അടിക്കുക

  • റാക്കറ്റ്ബോൾ അല്ലെങ്കിൽ സ്ക്വാഷ് പോലെയുള്ള മറ്റ് റാക്കറ്റ് സ്പോർട്സ്

എന്നിരുന്നാലും, ടെന്നീസ് കളിക്കുന്ന ആൾക്കാരെ മാത്രമല്ല ടെന്നീസ് എൽബോ ബാധിക്കുന്നത്. കൈ ഉപയോഗിച്ച് ആവർത്തിച്ചുള്ള ചലനത്തിൽ ഏർപ്പെടുന്നവർക്ക് ടെന്നീസ് എൽബോ ഉണ്ടാകുന്നു. ടെന്നീസ് എൽബോയുടെ മറ്റ് കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:


  • ഒരു റോളർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പെയിന്റിംഗ് ജോലി ചെയ്യുന്നത്

  • ‘ചെയിൻസോ’ ഉപയോഗിച്ച് ജോലി ചെയ്യുന്നത്

  • പതിവായി ഉപകരണങ്ങൾ കൈ കൊണ്ട് ഉപയോഗിക്കുന്നത്

  • സംഗീതജ്ഞർ, ദന്തഡോക്ടർമാർ, മരപ്പണിക്കാർ, കശാപ്പുകാർ, ഓട്ടോ തൊഴിലാളികൾ എന്നിങ്ങനെ വിവിധ തരം ജോലികളിൽ ആവർത്തിച്ചുള്ള കൈ ചലനങ്ങൾ ഉപയോഗിക്കുന്നത്

ടെന്നീസ് എൽബോയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ടെന്നീസ് എൽബോയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങൾ ഇവിടെ ചേർക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് ഇതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും അനുഭവപ്പെടാം.

തുടക്കത്തിൽ, നിങ്ങളുടെ കൈമുട്ടിന്റെയും കൈത്തണ്ടയുടെയും പുറംഭാഗത്ത് വേദനയോ പുകച്ചിലോ അനുഭവപ്പെടാം. വേദന കാലക്രമേണ വഷളാകുന്നു. നിങ്ങളുടെ അവസ്ഥയ്ക്ക് കാരണമായ പ്രവർത്തനം തുടരുകയാണെങ്കിൽ വേദന നിങ്ങളുടെ കൈത്തണ്ടയിലേക്ക് വ്യാപിച്ചേക്കാം. നിങ്ങളുടെ കൈ മേശപ്പുറത്ത് വയ്ക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടാം. തുടർന്ന് കൈ ഉയർത്താൻ ശ്രമിക്കുമ്പോൾ വീണ്ടും വേദന ഉണ്ടാവാം . ഒരു കോഫി കപ്പ് പോലെയുള്ള ചെറിയ വസ്തുക്കളെ ഉയർത്തി പിടിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് ചെറിയ വേദന അനുഭവപ്പെടാം. കൈ ഉപയോഗിച്ച് മുറുക്കെ പിടിക്കാൻ കഴിയാതെ വരുന്നത് ടെന്നീസ് എൽബോയുടെ മറ്റൊരു ലക്ഷണമായിരിക്കാം.


എങ്ങനെയാണ് ടെന്നീസ് എൽബോ രോഗനിർണയം നടത്തുന്നത്?


നിങ്ങളുടെ ഓർത്തോപീഡിസ്റ്റ് സാധാരണയായി ശാരീരിക പരിശോധനയുടെ സഹായത്തോടെ നിങ്ങളുടെ ടെന്നീസ് എൽബോ രോഗനിർണയം നടത്തുന്നു. ചില സന്ദർഭങ്ങളിൽ, നിങ്ങൾക്ക് മറ്റ് ചില പരിശോധനകൾ വേണ്ടി വന്നേക്കാം. അവ താഴെ ചേർക്കുന്നു:


  • എംആർഐ - ഈ പരിശോധന നിങ്ങളുടെ ചലഞ്ചരബുകളും അവയ്ക്ക് സംഭവിച്ച ക്ഷതവും കാണിച്ചു തരുന്നു. നിങ്ങളുടെ കഴുത്തിലോ നട്ടെല്ലിലോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം ആണെങ്കിൽ, നിങ്ങളുടെ കഴുത്തിന്റെയോ ഡിസ്കിന്റെയോ എംആർഐ അതിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്തും.


  • എക്സ്-റേ - നിങ്ങളുടെ കൈമുട്ടിന്റെ അസ്ഥികൾ പരിശോധിക്കാൻ ഇത് സഹായിക്കും. നിങ്ങൾക്ക് സന്ധിവാതം ഉണ്ടോ അല്ലെങ്കിൽ കൈമുട്ടിന് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വിലയിരുത്താൻ കഴിയുന്നു.


  • ഇലക്‌ട്രോമിയോഗ്രാഫി (EMG) - നിങ്ങളുടെ കൈമുട്ടിന്റെ ഇലക്‌ട്രോമിയോഗ്രാഫി (EMG) നിങ്ങൾക്ക് വേദനയ്ക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും തരത്തിലുള്ള നാഡി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കാണിക്കാൻ കഴിയും.

ടെന്നീസ് എൽബോ എങ്ങനെ ചികിത്സിക്കാം?


ആദ്യമായി നിങ്ങളുടെ പരിക്കിന് കാരണമായ ചലനം ഒഴിവാക്കേണ്ടത് പ്രധാനമാണ്. ചില ചികിത്സാരീതികൾ താഴെ ചേർക്കുന്നു:


  • പ്രത്യേകമായി ചില വ്യായാമമുറകൾ ശീലമാക്കുക

  • രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനം നിർത്തുക

  • നിങ്ങളുടെ കൈമുട്ട് ഒരു കംപ്രഷൻ ബാൻഡേജ് ഉപയോഗിച്ച് പൊതിയുക

  • വീക്കം കുറയ്ക്കാൻ ഐസ് പായ്ക്കുകൾ ഉപയോഗിക്കുക

  • ആന്റി -ഇൻഫ്ളമേറ്ററി മരുന്നുകൾ ഉപയോഗിക്കുക

മുകളിൽ പറഞ്ഞ ചികിത്സകൾ കൊണ്ട് ഫലം കണ്ടില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ നിങ്ങളുടെ ഓർത്തോപീഡിക് ഡോക്ടർ നിർദേശിച്ചേക്കാം :

  • ഏതാനും ആഴ്‌ചകൾ കൈ നിശ്ചലമായി സൂക്ഷിക്കാൻ ബ്രേസ് ഉപയോഗിക്കുക

  • വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുക

  • ഒരു പ്രത്യേക തരം അൾട്രാസൗണ്ട് കടത്തി വിടുന്നതിലൂടെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും മോശമായ കോശങ്ങളെ നശിപ്പിക്കാനും കഴിക്കുന്നതിലൂടെ രോഗമുക്തി വേഗത്തിലാക്കാൻ കഴിയുന്നു.

  • ശസ്ത്രക്രിയ വളരെ അപൂർവമായി മാത്രമേ ആവശ്യമുള്ളൂ

ടെന്നീസ് എൽബോ എങ്ങനെ തടയാം?

  • നിങ്ങളുടെ കൈകൾ ശക്തവും വഴക്കമുള്ളതുമായി സൂക്ഷിക്കുക.

  • ആവർത്തിച്ചുള്ള ചലനങ്ങൾ കഴിവതും ഒഴിവാക്കുക.

  • സ്പോർട്സിനോ വ്യായാമത്തിനോ മറ്റ് ആവർത്തിച്ചുള്ള ചലനങ്ങൾക്കോ ​​വേണ്ടി കൈകൾ ഉപയോഗിക്കുന്നതിന് മുമ്പ് ചെറുവ്യായാമങ്ങൾ ചെയ്ത് ശരീരം ചൂടാക്കുക.

  • നിങ്ങൾ റാക്കറ്റ് സ്പോർട്സ് കളിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉപകരണങ്ങൾ നിങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക.

ഞാൻ എപ്പോഴാണ് ഒരു ഡോക്ടറെ വിളിക്കേണ്ടത്?


നിങ്ങൾക്ക് ഇനിപ്പറയുന്നവയിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ

എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക:

  • നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ ചലിക്കാൻ കഴിയാതെ വരിക

  • വേദന കൂടുതൽ വഷളാവുക

  • നിങ്ങളുടെ കൈയിൽ ഒരു മുഴയോ മറ്റോ ഉണ്ടാകുക


നിങ്ങളുടെ കൈമുട്ട്, കണങ്കാൽ, തോളെല്ല്, ഇടുപ്പ്, കാൽമുട്ട്, പിൻതുടയിലെ ഞരമ്പ്, പുറം അല്ലെങ്കിൽ കഴുത്ത് എന്നിവയുടെ വേദന പ്രശ്നങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഒരു വിദഗ്ദ്ധ ഓർത്തോപീഡിസ്റ്റിനെ നിങ്ങൾ ബംഗളുരുവിൽ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 1 ഹെൽത്തുമായി ബന്ധപ്പെടാം. ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിസ്റ്റ് രോഗനിർണ്ണയത്തിൽ നിങ്ങളെ സഹായിക്കുകയും കണ്ടെത്തലിനെ അടിസ്ഥാനമാക്കി വേദനയിൽ നിന്ന് മുക്തി നേടുന്നതിന് ചെയ്യേണ്ട ചികിത്സ ആസൂത്രണം ചെയ്യുകയും ചെയ്യും.

0 comments

Comments


bottom of page