എന്താണ് മ്യൂക്കോമൈക്കോസിസ്?
ചില ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കുന്ന ആളുകളിൽ പാരിസ്ഥിക രോഗകാരികളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ഇത്തരത്തിൽ ഉള്ള ആളുകളെ ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയാണ് മ്യൂക്കോമൈക്കോസിസ്. കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് ഈ രോഗം ബാധിച്ചതായി അടുത്തകാലത്തുള്ള പഠനങ്ങൾ പറയുന്നു.
രോഗം ബാധിച്ച വ്യക്തികളുടെ സൈനസ് അല്ലെങ്കിൽ ശ്വാസകോശത്തിൽ അണുബാധ കാണപ്പെടുന്നു. വായുവിൽ നിന്ന് ഫംഗസ് കണികകൾ ശ്വസിച്ച ശേഷമാണ് അണുബാധ ഉണ്ടാകുന്നത്.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
ഒരാളുടെ കണ്ണിനോ മൂക്കിനോ ചുറ്റുമുണ്ടാകുന്ന ചുവപ്പു നിറം, വേദന
തലവേദന
പനി
ശ്വാസതടസ്സം
ചുമ
രക്തം ഛർദ്ദിക്കുക
ഒരാളുടെ മാനസിക നിലയിലെ മാറ്റം
മ്യൂക്കോമൈക്കോസിസ് അണുബാധയ്ക്ക് അനുകൂലമാകുന്ന അവസ്ഥകൾ
രക്തത്തിലെ ഷുഗർ അഥവാ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുക
സ്റ്റിറോയിഡുകളുടെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷി കുറയുന്നത്
ഐസിയുവിൽ കിടന്നുള്ള ഉള്ള ദീർഘനാളത്തെ ചികിത്സ
ഒന്നിലധികം അസുഖങ്ങൾ ഉണ്ടായിരിക്കുന്ന അവസ്ഥ - അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം / കാൻസർ അഥവാ അർബുദം
മ്യൂക്കോമൈക്കോസിസ് എന്ന് സംശയിക്കാവുന്ന അവസ്ഥകൾ:
(കോവിഡ് -19 രോഗികളിൽ, പ്രമേഹരോഗികളിൽ അല്ലെങ്കിൽ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തികളിൽ)
സൈനസൈറ്റിസ് മൂലം മൂക്കിലുണ്ടാകുന്ന തടസ്സം , മൂക്കൊലിപ്പ്
മുഖത്തിന്റെ ഒരു വശത്ത് ഉണ്ടാകുന്ന വേദന, മരവിപ്പ്, നീര്
മൂക്കിന്റെയോ അണ്ണാക്കിന്റെയോ പാലത്തിന് മുകളിൽ ഉണ്ടാകുന്ന കറുത്ത നിറം
പല്ലുവേദന, പല്ലുകൾ ഇളകുക, താടിയെല്ലിന്റെ ചലനത്തിലെ പ്രശ്നങ്ങൾ
വേദനയോടു കൂടിയതോ, മങ്ങിയതോ, രണ്ടായോ കാണുന്ന കാഴ്ച
നെഞ്ചുവേദന, ശ്വാസമെടുക്കാൻ ഉള്ള ബുദ്ധിമുട്ട്
Commenti