top of page

ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം നിങ്ങൾക്ക് ഉണ്ടാകുന്ന വേദന എങ്ങനെ കൈകാര്യം ചെയ്യാം?



ഓർത്തോപീഡിക് ചികിത്സയുടെയും പരിചരണത്തിന്റെയും നിർണായക ഭാഗമാണ് വേദന നിയന്ത്രിക്കുന്നത്. നിങ്ങളുടെ വേദന കൈകാര്യം ചെയ്യുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന് 1 ഹെൽത്ത് മെഡിക്കൽ സെന്റർ ഓർത്തോപീഡിക് സർജൻ ഒരു വ്യക്തിഗത പ്ലാൻ രൂപകൽപ്പന ചെയ്യാൻ നിങ്ങളെ സഹായിക്കും.


നിങ്ങളുടെ പ്ലാനിൽ വിശ്രമം, മസാജ് അല്ലെങ്കിൽ ഐസ്/ഹീറ്റ് തെറാപ്പി, വേദന സംഹാരികൾ , മറ്റ് തെറാപ്പികൾ എന്നിവ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയതിന് ശേഷം ഫിസിക്കൽ തെറാപ്പിയും മറ്റ് ചലന ചികിത്സകളും ഉൾപ്പെടുത്തിയേക്കാം. ഏത് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ഇനിപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

  • നിങ്ങളുടെ വ്യക്തിഗത ആരോഗ്യ ചരിത്രം

  • നിങ്ങൾക്ക് വേദനയുണ്ടാക്കുന്ന ഓർത്തോപീഡിക് പരിക്ക് അല്ലെങ്കിൽ അവസ്ഥയ്ക്ക് നിങ്ങൾ ഏത് തരത്തിലുള്ള ശസ്ത്രക്രിയാ ചികിത്സയാണ് തിരഞ്ഞെടുക്കുന്നത്

  • വേദന മരുന്നും മറ്റ് വേദന മാനേജ്മെന്റ് തെറാപ്പികളും ഉപയോഗിച്ചുള്ള നിങ്ങളുടെ മുൻപ് ഉണ്ടായ അനുഭവം

നിങ്ങളുടെ പെയിൻ മാനേജ്മെന്റ് പ്ലാൻ നിങ്ങൾ ചികിത്സ യാത്രയിൽ എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്ക് മുമ്പ് നിങ്ങൾക്ക് നിർദ്ദേശിച്ചേക്കാവുന്ന തരത്തിലുള്ള മരുന്നുകൾ നിങ്ങളുടെ ആശുപത്രിവാസ സമയത്ത് നിങ്ങൾക്ക് നിർദ്ദേശിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നിങ്ങളുടെ പെയിൻ മാനേജ്മെന്റ് പ്ലാനിൽ മിക്കവാറും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.


നിങ്ങളുടെ ഓർത്തോപീഡിക് ശസ്ത്രക്രിയയ്‌ക്ക് മുമ്പോ ശേഷമോ നിങ്ങൾക്ക് നൽകാവുന്ന വേദനയ്ക്കുള്ള ചില തരം മരുന്നുകളിൽ ഇവ ഉൾപ്പെടുന്നു:

  • സ്കേൽറ്റൽ മസ്സിൽ റിലാക്‌സറേസ്

  • ഓവർ ദി കൌണ്ടർ പെയ്ൻ മെഡിക്കേഷൻസ്

  • ലോക്കൽ അനസ്തെറ്റിക്സ്

  • നാർക്കോട്ടിക് വേദന മരുന്നുകൾ

  • ആൻറി-ഇൻഫ്ലമേറ്ററി, സ്റ്റിറോയിഡ് അല്ലെങ്കിൽ എപ്പിഡ്യൂറൽ കുത്തിവയ്പ്പ് (പേശികളിലേക്കോ അല്ലെങ്കിൽ നാഡിക്ക് സമീപമുള്ള സിരകളിലേക്കോ ഉള്ള കുത്തിവയ്പ്പുകൾ ഒരു നാഡി ബ്ലോക്ക് എന്ന് വിളിക്കപ്പെടുന്നു)

വേദനയ്ക്കുള്ള മരുന്ന് ഇപ്രകാരം ആവാം നൽകുന്നത് :

  • ഞരമ്പിലൂടെ (ഐ വി മരുന്ന്)

  • കുത്തിവയ്പ്പ് വഴി

  • വായിലൂടെ (ദ്രാവകം അല്ലെങ്കിൽ ഗുളിക രൂപത്തിൽ)

ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് നിങ്ങളുടെ ഓർത്തോപീഡിസ്റ്റ് ചില മരുന്നുകൾ കഴിക്കാൻ ആവശ്യപ്പെട്ടേക്കാം. നിങ്ങളുടെ ഓപ്പറേഷൻ സമയത്തും അതിനുശേഷവും നിങ്ങളുടെ വേദന കുറയ്ക്കാൻ സഹായിക്കുന്നതിന് ഇത് ആവശ്യമാണ്.


ലോക്കൽ അനസ്തേഷ്യ ഓപ്പറേഷൻ ചെയ്യുന്ന സ്ഥലത്തെ മരവിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് ഒരു കുത്തിവയ്പ്പിലൂടെ നൽകാം അല്ലെങ്കിൽ ഒരു അനസ്‌തേഷ്യോളജിസ്റ്റ് നെർവ് ബ്ലോക്ക് അല്ലെങ്കിൽ എപ്പിഡ്യൂറൽ ഇഞ്ചക്ഷൻ ആയി നൽകാം. നിങ്ങളുടെ വേദന കുറയ്ക്കാൻ നിങ്ങളുടെ അനസ്‌തേഷ്യോളജിസ്റ്റ് ശസ്ത്രക്രിയയ്ക്കിടയിലും അതിനുശേഷവും ഐ വി മരുന്നുകൾ ഉപയോഗിച്ചേക്കാം.


ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര വേദന മാനേജ്മെന്റ് പ്ലാൻ എന്നിവയെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ശസ്ത്രക്രിയയ്ക്ക് മുമ്പ് നിങ്ങളുടെ ഓർത്തോപീഡിസ്റ്റുമായി സംസാരിക്കുക.


ശസ്ത്രക്രിയയ്ക്കു ശേഷം


നിങ്ങളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം, നിങ്ങളുടെ നഴ്‌സുമാരും ഓർത്തോപീഡിക് സർജനും നിങ്ങളുടെ വേദനയുടെ അളവ് വിലയിരുത്തും. നിങ്ങളുടെ സ്പെഷ്യലിസ്റ്റ് നിങ്ങളുടെ വേദനയ്ക്കുള്ള മരുന്നുകളും ചികിത്സകളും അതിനനുസരിച്ച് ക്രമീകരിക്കും. നിങ്ങളുടെ അവസ്ഥയെ അടിസ്ഥാനമാക്കി, നിങ്ങൾ ആശുപത്രിയിൽ രാത്രി തങ്ങുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഔട്ട്പേഷ്യന്റ് നടപടിക്രമം നടത്തി വീട്ടിലേക്ക് പോകുകയാണെങ്കിൽ, നിങ്ങൾക്ക് താഴെ പറയുന്ന മരുന്നുകൾ ലഭിച്ചേക്കാം:


  • ആവശ്യാനുസരണം, ഒരു നിയന്ത്രിത അനൽജീഷ്യ ഉപകരണത്തിന്റെ സഹായത്തോടെ, ഒരു ഐ വി വഴി മരുന്നുകൾ നൽകി നിങ്ങളുടെ വേദന നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

  • ആവശ്യമെങ്കിൽ, നിങ്ങളുടെ ഓർത്തോപീഡിസ്റ്റിൽ നിന്ന് ആവശ്യപ്പെടുമ്പോൾ മാത്രം

  • വേദന അപ്രതീക്ഷമായി കൂടുന്നത് തടയാൻ കൃത്യമായ ഇടവേളകളിൽ

നിർദ്ദേശിച്ച പ്രകാരം തന്നെ വേദനയ്ക്കുള്ള മരുന്ന് കഴിക്കേണ്ടത് പ്രധാനമാണ്. വേദന നിയന്ത്രണവിധേയമാക്കുന്നതിന് ആദ്യം വേദന ആരംഭിക്കുമ്പോൾ മരുന്ന് കഴിക്കേണ്ടതുണ്ട്. മറ്റ് വേദന ചികിത്സകളും മരുന്നുകളും നൽകിയിട്ടും വിട്ടുമാറാത്ത സ്ഥിരമായ വേദന നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ ഓർത്തോപീഡിസ്റ്റിനെയോ ഡോക്ടറെയോ അറിയിക്കാൻ മടിക്കരുത്.


ഡിസ്ചാർജ് ആയതിനു ശേഷം


ശസ്ത്രക്രിയ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വേദന ഉടൻ മാറില്ല. ശസ്ത്രക്രിയയിലേക്ക് നയിച്ച വേദനയ്ക്ക് പുറമേ, ശസ്ത്രക്രിയ ചെയ്തത് മൂലം നിങ്ങൾക്ക് കുറച്ച് വേദന ഉണ്ടാകും. നിങ്ങളുടെ ഓർത്തോപീഡിസ്റ്റോ ഡോക്ടറോ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പോസ്റ്റ്-സർജിക്കൽ വേദന മാനേജ്മെന്റ് പ്ലാൻ രൂപകൽപ്പന ചെയ്യും. വേദനയ്ക്കുള്ള മരുന്ന് കൂടാതെ, വേദനയിൽ നിന്ന് മുക്തി നേടാനുള്ള നിങ്ങളുടെ പോസ്റ്റ്-ഓപ്പറേറ്റീവ് പ്ലാനിൽ ഇവ ഉൾപ്പെടാം:


  • രോഗബാധിത ഭാഗം ഉയർത്തി വെയ്ക്കുക

  • ചൂട് അല്ലെങ്കിൽ ഐസ് ഉപയോഗിച്ചുള്ള തെറാപ്പി

  • മസാജ് ചെയ്യുക

  • മസിൽ റിലാക്സേഷൻ ടെക്നിക്കുകൾ

  • ബ്രേസിംഗ് അല്ലെങ്കിൽ കാസ്റ്റിംഗ്

  • ഫിസിക്കൽ തെറാപ്പി, ഔട്ട്‌പേഷ്യന്റ് തെറാപ്പി സൗകര്യത്തിൽ അല്ലെങ്കിൽ ഇൻ-ഹോം തെറാപ്പി

  • മറ്റ് ചലന ചികിത്സകൾ

പാർശ്വ ഫലങ്ങൾ


വേദനയ്ക്കുള്ള മരുന്നുകൾ പലപ്പോഴും ചില പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു:


  • മയക്കം

  • ചൊറിച്ചിൽ

  • തലകറക്കം

  • മലബന്ധം

  • ഛർദ്ദി അല്ലെങ്കിൽ ഓക്കാനം

  • മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്


നിങ്ങൾ എല്ലാ മരുന്ന് കഴിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പാലിക്കുകയും വാഹനമോടിക്കുന്നതിനോ മദ്യം ഉപയോഗിക്കുന്നതിനോ ജോലികൾ ചെയ്യുന്നതിനോ എതിരെ ഡോക്ടർ തന്നിരിക്കുന്ന മുന്നറിയിപ്പ് പാലിക്കേണ്ടതും പ്രധാനമാണ്.


നിങ്ങളുടെ ഓർത്തോപീഡിസ്റ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം ഉടൻ തന്നെ നിങ്ങളുടെ മയക്കം വരുത്തുന്ന വേദന വേദന സംഹാരികളുടെ ഇടവേള കുറയ്ക്കാൻ തുടങ്ങും.


താഴെ പറയുന്നത് പോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറെയോ ഓർത്തോപീഡിസ്റ്റിനെയോ അറിയിക്കുന്നത് ഉറപ്പാക്കുക:


  • ഉറക്കമില്ലായ്മ

  • ബലക്കുറവ്

  • മൂക്കൊലിപ്പ് അല്ലെങ്കിൽ കണ്ണ് നിറഞ്ഞു വരിക

  • അസ്വസ്ഥത

  • പേശി വേദന

  • ഉത്കണ്ഠ

  • വയറുവേദന അല്ലെങ്കിൽ ഛർദ്ദി, ഓക്കാനം, അല്ലെങ്കിൽ വയറിളക്കം

  • കൂടുതൽ വിയർക്കുക അല്ലെങ്കിൽ തണുക്കുക

നിങ്ങളുടെ മനസ്സിൽ വേദന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടെങ്കിൽ ദയവായി ബാംഗ്ലൂരിലെ 1 ഹെൽത്ത് മെഡിക്കൽ സെന്റർ സന്ദർശിക്കുക, ഓർത്തോപീഡിക് സർജൻ ഡോ രാകേഷ് മോഹനെ സമീപിക്കുക.


നിങ്ങളുടെ കണങ്കാൽ, ഹാംസ്ട്രിംഗ് അഥവാ കാലിന്റെ പിൻതുടയിലെ ഞരമ്പ് , കൈമുട്ട്, തോൾ, ഇടുപ്പ്, കൈ, കാൽമുട്ട്, പുറം അല്ലെങ്കിൽ കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ വേദന പരിശോധിക്കാൻ നിങ്ങൾ ഒരു വിദഗ്ധ ഓർത്തോപീഡിസ്റ്റിനെ തിരയുകയാണെങ്കിൽ, ദയവായി 1 ഹെൽത്ത് -ഇൽ വിളിക്കാൻ മടിക്കേണ്ടതില്ല. 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ വിദഗ്ദ്ധ ഓർത്തോപീഡിസ്റ്റ് രോഗനിർണയം നടത്തിയ നിരീക്ഷണങ്ങൾക്ക് അനുസൃതമായി മികച്ച രോഗനിർണയം നിർദ്ദേശിക്കുകയും ഒരു ചികിത്സാ പദ്ധതി ചാർട്ട് ചെയ്യുകയും ചെയ്യും.


Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
bottom of page