ആധുനിക ലോകത്ത് ടാറ്റൂ ചെയ്യുന്നത് സർവസാധാരണമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കലാസൃഷ്ടികളിൽ നിങ്ങൾക്ക് മടുപ്പ് തോന്നുകയോ നിങ്ങൾ വിചാരിച്ച പോലെ ടാറ്റൂ കുത്താതിരിക്കുമ്പോഴോ, നിങ്ങൾക്ക് ഇത് നീക്കം ചെയ്യാനുള്ള സാധ്യതകൾ പരിഗണിക്കാം . ടാറ്റൂകൾ ശാശ്വതമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ടാറ്റൂ നീക്കംചെയ്യുന്നതിന് സുരക്ഷിതവും നിയമാനുസൃതവുമായ ധാരാളം മാർഗ്ഗങ്ങൾ ഉണ്ടെന്നതാണ് വസ്തുത.
നിങ്ങളുടെ ടാറ്റൂ നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ, എങ്ങനെ സുരക്ഷിതമായി അത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ, ഫലപ്രദവും സുരക്ഷിതവുമായ ലേസർ ടാറ്റൂ നീക്കം ചെയ്യുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
ടാറ്റൂ ആത്മവിശ്വാസം വർധിപ്പിക്കുമോ?
നിങ്ങൾ ആദ്യം ടാറ്റൂ ചെയ്തപ്പോൾ നിങ്ങൾക്ക് നല്ല ആത്മവിശ്വാസം തോന്നിയിരിക്കാം. 2015-ൽ 2000-ലധികം കോളേജ് വിദ്യാർത്ഥികളുമായി നടത്തിയ പഠനമനുസരിച്ച് യഥാർത്ഥത്തിൽ ആത്മാഭിമാനവും ടാറ്റുവും തമ്മിൽ ഒരു പരസ്പരബന്ധം കണ്ടെത്തി. പ്രത്യേകിച്ചും, മൂന്നിൽ കൂടുതൽ ടാറ്റൂ ഉള്ള ആളുകൾക്ക് ടാറ്റൂ കുറവോ ഇല്ലാത്തതോ ആയ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ആത്മാഭിമാനം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ടാറ്റൂ സ്വയം മതിപ്പ് കുറയുന്നതിന്റെ അടയാളമാണോ?
കാലക്രമേണ, നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറിയേക്കാം. ഒരിക്കൽ നിങ്ങളുടെ ടാറ്റൂ(കൾ) ഇഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും നിങ്ങൾ ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ചേക്കാം. നിങ്ങൾ ഒരിക്കൽ അഭിമാനത്തോടെ പ്രകടിപ്പിച്ച ടാറ്റൂ, ഇപ്പോൾ നിങ്ങൾക്ക് ഒഴിവാക്കണമെന്ന് തോന്നിയേക്കാം. ടാറ്റൂ ചെയ്യുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുമെങ്കിലും മോശമായി ചെയ്ത ടാറ്റൂ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നതാണ് യാഥാർത്ഥ്യം.
സ്ഥിരമായ ടാറ്റൂകൾ നീക്കം ചെയ്യാൻ കഴിയുമോ?
ഈ പദം സൂചിപ്പിക്കുന്നതിന് വിപരീതമായി, സ്ഥിരമായ ടാറ്റൂകൾ നീക്കം ചെയ്യാവുന്നതാണ്. എന്നിരുന്നാലും, നിങ്ങൾ തിരഞ്ഞെടുക്കുന്ന നീക്കം ചെയ്യൽ രീതി നിർണായകമാണ്. കാരണം ഇത് നിങ്ങളുടെ ടാറ്റൂ, ചർമ്മത്തിന്റെ തരം, നിങ്ങളുടെ ജീവിതശൈലി എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഏറ്റവും സാധാരണമായ ചില ടാറ്റൂ നീക്കംചെയ്യൽ മാർഗ്ഗങ്ങൾ ഇവയാണ്; ആദ്യമായി ലേസർ ഉപയോഗിച്ച ടാറ്റൂ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നു. തുടർന്ന് ഉയർന്ന തീവ്രതയുള്ള ലേസർ രശ്മികൾ ചർമ്മത്തിലൂടെ കടത്തിവിടുകയും ടാറ്റൂവിന്റെ വർണ്ണക്കൂട്ടുകൾ ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. മിക്ക സമയത്തും മികച്ച ഫലങ്ങൾ നേടുന്നതിന്, ലേസർ ടാറ്റൂ നീക്കംചെയ്യൽ പല തവണ ചെയ്യേണ്ടതാണ് - എന്നാൽ ടാറ്റൂവിന്റെ സങ്കീർണ്ണതയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.
മറ്റൊരു ടാറ്റൂ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗ്ഗം മൈക്രോഡെർമാബ്രേഷൻ ആണ്. അതിൽ സാധാരണയായി ടാറ്റൂ കളർ അടങ്ങിയിരിക്കുന്ന ചർമ്മത്തിന്റെ മുകളിലെ പാളികൾ നീക്കം ചെയ്യുന്നു. ചെറിയ ടാറ്റൂകൾക്ക് എക്‌സിഷൻ എന്നറിയപ്പെടുന്ന ഒരു രീതിയും പരിഗണിക്കാം. ഈ പ്രക്രിയയിൽ ടാറ്റൂ ചെയ്ത ചർമ്മം അക്ഷരാർത്ഥത്തിൽ മുറിച്ച് തൊലി വീണ്ടും ഒരുമിച്ച് തുന്നിച്ചേർക്കുന്നു.
വീട്ടിൽ തന്നെ ടാറ്റൂ നീക്കം ചെയ്യാൻ കഴിയുമോ?
ടാറ്റൂ നീക്കം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ അന്വേഷിക്കുകയാണെകിൽ , ലോഷനുകളുടെയോ ക്രീമുകളുടെയോ സഹായത്തോടെ വീട്ടിലിരുന്ന് സ്വയം നീക്കം ചെയ്യാൻ സാധിക്കുമെന്ന പരസ്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിരിക്കാം. എന്നാൽ ഇവയ്‌ക്കൊന്നും ആരോഗ്യ മേഖലയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ അവ എത്രത്തോളം സുരക്ഷിതമാണോ എന്നതിന് യാതൊരു ഉറപ്പുമില്ല. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ചർമ്മത്തിൽ തിണർപ്പ് , കുരുക്കൾ തുടങ്ങി പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ ഇവയിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ടാറ്റൂ നീക്കം ചെയ്യാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിൽ വൈദഗ്ധ്യം ഉള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുക.
ലേസർ ടാറ്റൂ നീക്കംചെയ്യൽ നിങ്ങൾക്ക് അനുയോജ്യമാണോ?
ടാറ്റൂ നീക്കംചെയ്യുന്നത് പരിഗണിക്കുന്ന പലർക്കും പ്രായോഗികമായ മാർഗ്ഗയാണ് ലേസർ ചികിത്സ . ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ഡോ. നീതു രാകേഷിന് ടാറ്റൂകൾ ഒഴിവാക്കാൻ സഹായിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഡോക്ടറാണ്. നൂതനമായ ഡ്യുവൽ ലേസറുകൾ ഉപയോഗിച്ച്, ലേസർ എനർജിയുടെ വളരെ ചെറിയ രശ്മികൾ ടാറ്റൂ ചെയ്ത ചർമത്തിലേക്ക് കടത്തി വിടുന്നു. ഇത് തീരെ ചെറിയ രീതിയിൽ ഉള്ള അസ്വാസ്ഥ്യവും വേദനയും ഉണ്ടാക്കുന്നതാണ്. ഈ രശ്മികൾ ടാറ്റൂ ഫലപ്രദമായി നീക്കം ചെയ്യുന്നതിനായി സഹായിക്കുന്നു. 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ, പിക്കോവേ ലേസറിന്റെയും ലഭ്യമായ എല്ലാ ഹാൻഡ്‌പീസുകളുടെയും സഹായത്തോടെ ടാറ്റൂ നീക്കം ചെയ്യുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ
ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ നിലയിൽ, ഓരോ ഘട്ടത്തിലും ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യവും വേദനയും ഉള്ള മിക്കവാറും എല്ലാ ടാറ്റൂ പാടുകളും നീക്കം ചെയ്യാൻ കഴിയുന്ന മികച്ച ചികിത്സാ ലേസറുകൾ ഞങ്ങളുടെ പക്കലുണ്ട്. കാരണം, മികച്ച ഫലങ്ങൾക്കായി ഉപയോഗിക്കുന്ന ഞങ്ങളുടെ നൂതന ലേസർ മറ്റ് ലേസറുകളെ അപേക്ഷിച്ച് ചര്മത്തില് ഉണ്ടാക്കുന്ന പാടുകൾ കുറവാണ്. ചികിത്സയ്ക്കിടെ നിങ്ങളുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്, ചികിത്സയ്‌ക്ക് മുമ്പ് ചെറുതായി ആ ഭാഗം മരവിപ്പിക്കാനും ഞങ്ങൾക്ക് കഴിയും. 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ നിങ്ങളുടെ ടാറ്റൂ നീക്കം ചെയ്താലുള്ള ഏറ്റവും ഗുണം എന്തെന്നാൽ അവ ഒരു പാടും അവശേഷിപ്പിക്കില്ല എന്നതാണ്.
എന്തൊക്കെ പ്രതീക്ഷിക്കാം?
1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ ലേസർ ടാറ്റൂ നീക്കം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, ആദ്യം തന്നെ ഞങ്ങളുടെ ആശുപത്രിയിൽ വന്ന് ഡോക്ടറുമായി നേരിട്ട് സംസാരിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് എത്ര ചികിത്സാ സെഷനുകൾ ആവശ്യമാണെന്ന് ഞങ്ങൾക്ക് നന്നായി മനസ്സിലാക്കുകയും നിങ്ങളുടെ ചികിത്സാ പ്രക്രിയ എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കുകയും ചെയ്യും. മൊത്തം ടാറ്റൂ നീക്കംചെയ്യൽ സാധാരണയായി ആറ് മുതൽ പത്ത് സെഷനുകൾ വരെ എടുക്കും. എന്നിരുന്നാലും, ഇതിനു ഉപയോഗിച്ച നിറങ്ങൾ, നിങ്ങളുടെ ടാറ്റൂവിന്റെ സ്ഥാനം, ചികിത്സയ്ക്ക് മുമ്പ് ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് നിങ്ങളുമായി ചർച്ച ചെയ്യുന്ന മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ആരംഭിക്കാൻ നിങ്ങൾ തയ്യാറാണോ?
ഞങ്ങളുമായുള്ള നിങ്ങളുടെ കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യാനോ ഞങ്ങളുടെ ലേസർ ടാറ്റൂ നീക്കം ചെയ്യൽ സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് 1 ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടുക (+91 9562090606). ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങൾ തയ്യാറാണ്.
Comments