എന്താണ് കീറിയ മെനിസ്കസ്?
കാൽമുട്ടിൽ 3 പ്രധാന അസ്ഥികളുണ്ട്, മുട്ടുചിരട്ട, തുടയെല്ല്, ടിബിയ എന്നറിയപ്പെടുന്ന കാലിലെ വലിയ അസ്ഥി. ഈ എല്ലുകളുടെ അറ്റങ്ങൾ തരുണാസ്ഥിയാൽ മൂടപ്പെട്ടിരിക്കുന്നു (അസ്ഥിയെ കുഷ്യൻ ചെയ്യുന്ന മിനുസമാർന്ന പദാർത്ഥം, സന്ധി വേദനയില്ലാതെ എളുപ്പത്തിൽ നീങ്ങാൻ ഇത് അനുവദിക്കുന്നു). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തരുണാസ്ഥി ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുന്നു. കാൽമുട്ടിന്റെ അസ്ഥികൾക്കിടയിൽ കണക്റ്റീവ് ടിഷ്യുവിന്റെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 2 ഡിസ്കുകൾ ഉണ്ട്, മെനിസ്കി എന്ന് ഇത് അറിയപ്പെടുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരം താങ്ങുമ്പോൾ കാലിന്റെ താഴത്തെ ഭാഗം കുഷ്യൻ ചെയ്യുന്നതിനായി ഇവ ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്നു.
കീറിയ മെനിസ്കസിന് കാരണമാകുന്നത് എന്താണ്?
സ്‌പോർട്‌സും മറ്റ് പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ കാലിന്റെ മുകൾഭാഗം മുകൾഭാഗം വളയ്ക്കുകയോ ഭാരം താങ്ങി നിൽക്കുമ്പോൾ പെട്ടെന്ന് കാല് തിരിക്കുകയോ ചെയ്യുമ്പോൾ മെനിസ്‌കസിനു ക്ഷതം സംഭവിക്കാം. ഇതിനെ മെനിസ്‌ക്കൽ ടിയർ അല്ലെങ്കിൽ ട്രോമാറ്റിക് ടിയർ എന്ന് വിളിക്കുന്നു. ഇത് കാലക്രമേണ വികസിക്കും . സന്ധിവാതം, പ്രായം അല്ലെങ്കിൽ മറ്റ് അവസ്ഥകൾ എന്നിവ കാരണം കാലക്രമേണ മെനിസ്കസ് ദുർബലമാകുകയും പൂന്തോട്ടത്തിലെ ജോലി അല്ലെങ്കിൽ ജോഗിംഗ് പോലുള്ള പതിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മെനിസ്‌കസിനു ക്ഷതം സംഭവിക്കുകയും ചെയ്യുന്നു.
40 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഡീജനറേറ്റീവ് മെനിസ്‌ക്കൽ ടിയർ പലപ്പോഴും കാണപ്പെടുന്നു. ക്ഷതം ചെറുതായിരിക്കാം എന്നിരുന്നാലും അത് ഇപ്പോഴും കാൽമുട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ ക്ഷതം കൂടുതൽ വഷളാവാനും സാധ്യതയുണ്ട്. ഇങ്ങനെ ഉള്ളപ്പോൾ തരുണാസ്ഥി ചരടുകളാൽ അവ കഷ്ടിച്ച് കാൽമുട്ടുമായി ബന്ധിച്ചിരിക്കാം.
കീറിയ മെനിസ്കസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഓരോ വ്യക്തിക്കും വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇവയാണ്:
കാൽമുട്ടിന് അസ്ഥിരമോ ബലഹീനതയോ അനുഭവപ്പെടാം
വേദന, പ്രത്യേകിച്ച് കാൽമുട്ട് നേരെ പിടിക്കുമ്പോൾ
മുട്ട് ഇറുക്കിപ്പിടിക്കുകയോ വ്യക്തമായ ചെറിയ ശബ്ദം ഉണ്ടാകുകയോ ചെയ്യാം
കാഠിന്യവും വീക്കവും
ചലിക്കാനുള്ള ബുദ്ധിമുട്ട്
ഈ ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ അവസ്ഥകൾ പോലെ കാണപ്പെടുന്നു. രോഗനിർണയത്തിനായി എല്ലായ്പ്പോഴും നിങ്ങളുടെ ഓർത്തോപീഡിസ്റ്റുമായോ എല്ലുകളുടെ ഡോക്ടറുമായോ സംസാരിക്കുക.
എങ്ങനെയാണ് കീറിയ മെനിസ്കസിന് രോഗനിർണയം നടത്തുന്നത്?
നിങ്ങളുടെ ഓർത്തോപീഡിസ്റ്റോ എല്ലുകളുടെ ഡോക്ടറോ നിങ്ങളുടെ ആരോഗ്യ ചരിത്രത്തെക്കുറിച്ച് ചോദിക്കുകയും ശാരീരിക പരിശോധന നടത്തുകയും ചെയ്യും. നിങ്ങൾക്ക് ഇനിപ്പറയുന്നവയും ആവശ്യമായി വന്നേക്കാം:
ആർത്രോസ്കോപ്പി : സന്ധിബന്ധങ്ങളുമായി അഥവാ ജോയിന്റുമായി ബന്ധപ്പെട്ട അവസ്ഥകൾക്കായി ഉപയോഗിക്കുന്ന നടപടിക്രമമാണിത്. ഇതിൽ ആർത്രോസ്കോപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രകാശമുള്ള, ചെറിയ, ഒപ്റ്റിക് ട്യൂബ് ഉപയോഗിക്കുന്നു. ജോയിന്റിലെ ഒരു ചെറിയ മുറിവിലൂടെ, ട്യൂബ് ജോയിന്റിൽ ചേർക്കുന്നു. ജോയിന്റിനുള്ളിലെ ചിത്രങ്ങൾ പിന്നീട് ഒരു സ്ക്രീനിൽ പ്രൊജക്റ്റ് ചെയ്യുന്നു. സന്ധിയിലെ ഏതെങ്കിലും ആർത്രൈറ്റിക് അല്ലെങ്കിൽ ഡീജനറേറ്റീവ് മാറ്റങ്ങൾ വിലയിരുത്തുന്നതിന് അവ ഉപയോഗിക്കുന്നു. ഈ നടപടിക്രമം അസ്ഥി മുഴകളും രോഗങ്ങളും കണ്ടെത്താനും അതുപോലെ തന്നെ വീക്കം, അസ്ഥി വേദന എന്നിവയുടെ കാരണം നിർണ്ണയിക്കാനും സഹായിക്കും.
എം.ആർ.ഐ. : ശരീരത്തിനുള്ളിലെ ഘടനകളുടെയും അവയവങ്ങളുടെയും വിശദമായ ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി ഒരു കമ്പ്യൂട്ടറിനൊപ്പം റേഡിയോ തരംഗങ്ങളുടെയും വലിയ കാന്തങ്ങളുടെയും സംയോജനമാണ് ഈ പരിശോധനയിൽ ഉപയോഗിക്കുന്നത്. ചുറ്റുമുള്ള പേശികളിലോ ലിഗമെന്റിലോ അസ്ഥികളിലോ ടെൻഡോണിലോ രോഗമോ കേടുപാടുകളോ കണ്ടെത്താനും ഇത് സഹായിക്കും.
എക്സ്-റേ : ഈ പരിശോധന അദൃശ്യമായ വൈദ്യുതകാന്തിക ഊർജ്ജ രശ്മികൾ ഉപയോഗിച്ച് ആന്തരിക അവയവങ്ങൾ, അസ്ഥികൾ, ടിഷ്യുകൾ എന്നിവയുടെ ചിത്രങ്ങൾ ഫിലിമിലേക്ക് പകർത്തുന്നു.
എങ്ങനെയാണ് കീറിയ മെനിസ്‌കസ് ചികിത്സിക്കുന്നത്?
കീറിയമെനിസ്‌കസിന്റെ ചികിത്സ പ്രധാനമായും നിങ്ങളുടെ പൊതു ആരോഗ്യം, പ്രായം, ലക്ഷണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ചിരിക്കും.
ചികിത്സയിൽ ഇവ ഉൾപ്പെടാം:
വിശ്രമം, അസുഖം ബാധിച്ച കാൽമുട്ട് ഉയർത്തി വെയ്ക്കുക , ഐസിംഗ് ചെയ്യുക
പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യുക
വീക്കം കുറയ്ക്കാനും വേദന ഒഴിവാക്കാനും മരുന്ന് കഴിക്കുക
കംപ്രഷൻ ബാൻഡേജ് ഉപയോഗിക്കുക
ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ
കീറിയ മെനിസ്‌കസിന്റെ സാധ്യമായ സങ്കീർണതകൾ എന്തൊക്കെയാണ്?
കീറിയ മെനിസ്കസ് ചികിത്സിച്ചില്ലെങ്കിൽ അത് നീണ്ടുനിൽക്കുന്ന വേദനയ്ക്കും കാൽമുട്ടിന്റെ അസ്ഥിരതയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഞാൻ എപ്പോഴാണ് എന്റെ ഓർത്തോപീഡിസ്റ്റിനെ കാണേണ്ടത് ?
ഇനി പറയുന്ന ബുദ്ധിമുട്ടുകൾ നിങ്ങളുടെ കാൽമുട്ടുകൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഓർത്തോപീഡിസ്റ്റിനെ കാണാൻ മടിക്കരുത്.
ബലഹീനത അനുഭവപ്പെടുന്നുണ്ടെങ്കിൽ
വീർത്തതും വേദനാജനകവുമായ കാൽമുട്ടുകൾ
കാൽമുട്ടിൽ പിടുത്തം അനുഭവപ്പെടുകയോ ചെറിയ ശബ്ദം കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ
കീറിയ മെനിസ്കസിനെ കുറിച്ചുള്ള പ്രധാന വസ്തുതകൾ
ഭാരം താങ്ങുമ്പോൾ കാൽമുട്ടിന്റെ പെട്ടെന്നുള്ള ചലനത്തിന്റെ ഫലമാണ് സാധാരണയായി കീറിയ മെനിസ്കസ്. അല്ലെങ്കിൽ പതിവ് പ്രവർത്തനങ്ങളിൽ നിന്ന് കാലക്രമേണ ഇത് വികസിപ്പിച്ചെടുക്കുന്നതുമാകാം.
കാൽമുട്ടിൽ പിടുത്തം ചെറിയ ശബ്ദം കേൾക്കുക എന്നിവയും കാൽമുട്ടിന്റെ ബലഹീനതയ്ക്കും കീറിയ മെനിസ്കസ് കാരണമാകുന്നു.
കീറിയ മെനിസ്കസ് ചികിത്സിക്കുന്നതിനായി ആർത്രോസ്കോപ്പി, വ്യായാമങ്ങൾ, മരുന്ന് എന്നിവ ശുപാർശ ചെയ്തേക്കാം.
കീറിയ മെനിസ്‌ക്‌സുമായി ബന്ധപ്പെട്ട് നിങ്ങൾ ബാംഗ്ലൂരിൽ ഒരു ഓർത്തോപീഡിസ്റ്റിനെ അന്വേഷിക്കുകയാണെങ്കിൽ, കൺസൾട്ടേഷനായി നിങ്ങൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടാം. ഞങ്ങളുടെ വിദഗ്ദ്ധ ഓർത്തോപീഡിസ്റ്റ് ആവശ്യമായ നിരീക്ഷണങ്ങൾ നടത്തുകയും ശരിയായ പരിശോധനകൾ നിർദ്ദേശിക്കുകയും ഒടുവിൽ പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് പ്രശ്നം ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചികിത്സാ പദ്ധതിയിൽ എത്തിച്ചേരുകയും ചെയ്യും.
Comments