അവലോകനം
ബോൺ ക്യാൻസർ അഥവാ അസ്ഥികളുടെ ക്യാൻസർ ശരീരത്തിലെ ഏത് എല്ലിനെയും ബാധിക്കാം, പക്ഷേ ഇത് സാധാരണയായി കാലുകളിലും കൈകളിലും അല്ലെങ്കിൽ ഇടുപ്പിലുള്ള നീളമുള്ള അസ്ഥികളെയാണ് ബാധിക്കുന്നത്. ബോൺ ക്യാൻസർ മിക്കവാറും അപൂർവമാണ്, ഇത് എല്ലാ അർബുദങ്ങളിലും 1 ശതമാനത്തിൽ താഴെയാണ്. യഥാർത്ഥത്തിൽ, ക്യാൻസറല്ലാത്ത അസ്ഥികളിലെ മുഴകൾ ക്യാൻസറുകളേക്കാൾ വളരെ സാധാരണമാണ്.
"ബോൺ ക്യാൻസർ" എന്നാൽ ശരീരത്തിന്റെ അറ്റ് ഏതെങ്കിലും ഭാഗത്ത് ആരംഭിച്ച് പിന്നീട് അസ്ഥിയിലേക്ക് പടരാൻ തുടങ്ങുന്ന (മെറ്റാസ്റ്റാസൈസ്) ക്യാൻസറുകൾ അല്ല. പകരം ഇത്തരം അർബുദങ്ങൾ അസ്ഥിയിൽ തന്നെ ആരംഭിക്കുന്നു. ഉദാഹരണത്തിന് സ്തനാർബുദം ഉണ്ടാകുന്നത് സ്തനങ്ങളിലാണ്. അത് പോലെ ബോൺ ക്യാൻസറും ആരംഭിക്കുന്നത് അസ്ഥികളിൽ തന്നെയാണ്.
ചില തരത്തിലുള്ള ബോൺ ക്യാൻസർ കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നു. മറ്റുള്ളവ കൂടുതലും മുതിർന്നവരെ ബാധിക്കുന്നു. ശസ്ത്രക്രിയയാണ് മിക്കപ്പോഴും ശുപാർശ ചെയ്യപ്പെടുന്ന ചികിത്സ. എന്നാൽ റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയും ഉപയോഗിക്കാറുണ്ട്. റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ അല്ലെങ്കിൽ കീമോതെറാപ്പി എന്നിവ ഉപയോഗിക്കാനുള്ള തീരുമാനം എല്ലിലെ ക്യാൻസറിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു.
രോഗലക്ഷണങ്ങൾ
ബോൺ ക്യാൻസറിന്റെ ലക്ഷണങ്ങളും അടയാളങ്ങളും താഴെ ചേർക്കുന്നു:
ദുർബലമായ അസ്ഥി, അതിന്റെ ഫലമായി ഒടിവുകൾ ഉണ്ടാകുക.
അസ്ഥി വേദന
ക്ഷീണം
രോഗം വന്ന ഭാഗത്ത് ഉണ്ടാകുന്ന വീക്കം, ആർദ്രത
ക്രമാതീതമായി ശരീരഭാരം കുറയുക
എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്?
നിങ്ങളുടെ കുട്ടിക്കോ നിങ്ങൾക്കോ അസ്ഥി വേദന അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്:
വേദന വരികയും പോകുകയും ചെയ്യുക
രാത്രിയിൽ വേദന കൂടുതലാവുക
സാധാരണ കഴിക്കുന്ന മരുന്നുകൾ കൊണ്ട് ആശ്വാസം ലഭിക്കാതെ വരിക.
കാരണങ്ങൾ
ഒട്ടുമിക്ക ബോൺ ക്യാൻസറിന്റെയും പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമാണ്. ചില ബോൺ കാൻസറുകൾ പാരമ്പര്യ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവ മുൻപ് ചെയ്തിട്ടുള്ള റേഡിയേഷന്റെ ഫലമായി ഉണ്ടാവാം.
ബോൺ ക്യാൻസർ വിവിധ തരം
ക്യാൻസർ ആരംഭിക്കുന്ന കോശത്തിന്റെ തരം അനുസരിച്ച് ബോൺ കാൻസറിനെ പ്രത്യേക തരങ്ങളായി വിഭജിക്കാം. ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട ബോൺ കാൻസറുകളിൽ ഇവ ഉൾപ്പെടുന്നു:
ഓസ്റ്റിയോസാർകോമ: ബോൺ കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ഓസ്റ്റിയോസാർകോമ. ഈ ട്യൂമറിൽ, അസ്ഥികളിൽ കാൻസർ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ബോൺ ക്യാൻസർ കൂടുതലും യുവാക്കളിലും കുട്ടികളിലും ആണ് കാണപ്പെടുന്നത്. കൈയിലോ കാലിലോ ഉള്ള അസ്ഥികളിലാണ് സംഭവിക്കുന്നത്. ചില സന്ദർഭങ്ങളിൽ, അസ്ഥികൾക്ക് പുറത്ത് ഓസ്റ്റിയോസാർകോമ ഉണ്ടാകാം (എക്സ്ട്രാസ്കെലെറ്റൽ ഓസ്റ്റിയോസാർകോമസ് എന്ന്അറിയപ്പെടുന്നു).
കോണ്ട്രോസർകോമ: ബോൺ കാൻസറിന്റെ ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രൂപമാണ് കോണ്ട്രോസർകോമ. ഈ ട്യൂമറിൽ, ക്യാൻസർ കോശങ്ങൾ തരുണാസ്ഥിയിൽ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. മധ്യവയസ്‌കർ മുതൽ പ്രായമായവർ വരെയുള്ളവരിൽ കാലുകൾ, ഇടുപ്പ് അല്ലെങ്കിൽ കൈകൾ എന്നിവിടങ്ങളിലാണ് കോണ്ട്രോസർകോമ കൂടുതലായും കാണപ്പെടുന്നത്.
എവിംഗ് സാർക്കോമ: യുവാക്കളുടെയും കുട്ടികളുടെയും കാലുകളിലോ ഇടുപ്പിലോ കൈകളിലോ ആണ് എവിംഗ് സാർക്കോമ മുഴകൾ കൂടുതലായി ഉണ്ടാകുന്നത്.
അപകടസാധ്യത ഘടകങ്ങൾ
ബോൺ കാൻസറിന് കാരണമാകുന്നത് എന്താണെന്ന് വ്യക്തമല്ല. എന്നാൽ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. അവ താഴെ ചേർക്കുന്നു:
പാരമ്പര്യ ജനിതക രോഗലക്ഷണങ്ങൾ : പാരമ്പര്യ റെറ്റിനോബ്ലാസ്റ്റോമ, ലി-ഫ്രോമേനി സിൻഡ്രോം എന്നിവയുൾപ്പെടെ, പാരമ്പര്യത്തിലൂടെ കടന്നുവരാവുന്ന ചില അപൂർവ ജനിതക രോഗലക്ഷണങ്ങൾ ബോൺ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
പേജെറ്റ്സ് അസ്ഥി രോഗം: പ്രായമായവരിൽ ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന, പേജെറ്റ്സ് അസ്ഥി രോഗം പിന്നീട് വികസിക്കുന്ന ബോൺ കാൻസർ സാധ്യത വർദ്ധിപ്പിക്കും.
ക്യാൻസറിനുള്ള റേഡിയേഷൻ തെറാപ്പി: ക്യാൻസറിനെ ചികിത്സിക്കുന്നതിനുള്ള റേഡിയേഷൻ തെറാപ്പി സമയത്ത് ഉൽപ്പാദിപ്പിക്കുന്നത് പോലെ വലിയ അളവിൽ റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്നത് ഭാവിയിൽ ബോൺ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
നിങ്ങൾ ഒരു രക്ഷിതാവ് ആണെങ്കിൽ നിങ്ങളുടെ കുട്ടിയുടെ അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ബലഹീനമായ അസ്ഥികൾ ഉണ്ടെങ്കിൽ, നിങ്ങൾ ഒരു ഓർത്തോപീഡിക് സർജനെ സന്ദർശിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാണെങ്കിൽ. 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ നിങ്ങളുടെ അവസ്ഥ നിർണ്ണയിക്കുകയും മുന്നോട്ടുള്ള വഴി നിർദ്ദേശിക്കുകയും ചെയ്യുന്നു.
Comments