top of page

ആയാസം മൂലം ഉണ്ടാകുന്ന പരിക്കുകൾ, ബുദ്ധിമുട്ടുകൾ, ഉളുക്ക്, മൃദുവായ കോശങ്ങൾക്ക് ഉണ്ടാകുന്ന പരിക്കുകൾ



എന്തൊക്കെയാണ് മൃദുവായ കോശങ്ങൾക്ക് ഉണ്ടാകുന്ന പരിക്കുകൾ ?


മിക്ക പ്രവർത്തനങ്ങളും ലിഗമെന്റുകൾ, പേശികൾ, ടെൻഡോണുകൾ എന്നിവയുടെ മൃദുവായ കോശങ്ങളുടെ നാശത്തിലേക്ക് നയിച്ചേക്കാം. ഇത് ചതവ്, വീക്കം, വേദന എന്നിവയ്ക്ക് കാരണമാകും. മൃദുവായ കോശങ്ങളുടെ പരിക്കുകളെ സാധാരണയായി ഇനിപ്പറയുന്ന രീതിയിൽ തരംതിരിക്കുന്നു:

  • ടെൻഡോണൈറ്റിസ്

  • ചതവുകൾ

  • ഉളുക്ക്

  • ആയാസം മൂലമുള്ള പരിക്കുകൾ

  • പിരിമുറുക്കം

  • ബർസിറ്റിസ്

അത്‌ലറ്റുകളല്ലാത്തവരും അത്‌ലറ്റുകളും സമാനമായ നിരവധി പരിക്കുകൾ നേരിടുന്നു.


എന്താണ് ടെൻഡോണൈറ്റിസ്?


ടെൻഡോണൈറ്റിസ് എന്നത് ടെൻഡോണിന്റെ അഥവാ ചലനഞരമ്പുകളുടെ വീക്കം സൂചിപ്പിക്കുന്നു, പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നത് ചലനഞരബുകൾ ആണ് . പലപ്പോഴും ആവർത്തിച്ചുള്ള ചലനം കാരണം ബാധിത പ്രദേശത്ത് അമിതമായ ഉപയോഗത്തിന്റെ ഫലമായാണ് ടെൻഡോണൈറ്റിസ് ഉണ്ടാകുന്നത്. കൈത്തണ്ട, കൈമുട്ട്, കാൽമുട്ട്, കൈ, തോളെല്ല്, ഇടുപ്പ്, കാൽ, കണങ്കാൽ എന്നിവയാണ് സാധാരണയായി ബാധിക്കുന്ന മേഖലകൾ. ജംബർസ്‌ നീ, സ്വിമ്മെർസ് ഷോൾഡർ, ടെന്നീസ് അല്ലെങ്കിൽ ഗോൾഫ് എൽബോ എന്നിവ പോലുള്ള വീക്കം ഉണ്ടാക്കുന്ന ചലനത്തിന്റെയോ കായിക വിനോദത്തിന്റെയോ പേരിലാണ് ടെൻഡോണൈറ്റിസ് പലപ്പോഴും അറിയപ്പെടുന്നത്.


സങ്കോചിപ്പിക്കുക, വിശ്രമം, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ഉയർത്തി വെയ്ക്കുക എന്നിവ ഉപയോഗിച്ച് വീക്കം സംഭവിച്ച ഭാഗം സുഖപ്പെടുത്താൻ ശ്രമിക്കുന്നത് ചികിത്സയിൽ ഉൾപ്പെടുന്നു. പരിക്കേറ്റ ഉടൻ ഐസും ഉപയോഗിക്കാം. കൂടുതൽ പരിക്ക് തടയാൻ സഹായിക്കുന്നതിന് ക്രമേണ അതിനനുസൃതമായ വ്യായാമങ്ങൾ ചെയ്യാം. വിട്ടുമാറാത്ത വേദന തുടരുകയാണെങ്കിൽ, ചില തരത്തിലുള്ള ടെൻഡോണൈറ്റിസിന് സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ ഉപയോഗിക്കാം. ഒരു ടെൻഡോൺ പൂർണ്ണമായും കീറിയിട്ടുണ്ടെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.


എന്താണ് ചതവ്?


ചതവ് എന്നത് മൃദുവായ കോശത്തിനുണ്ടാകുന്ന പരിക്കിനെ സൂചിപ്പിക്കുന്നു. അടി, വീഴ്‌ച അല്ലെങ്കിൽ ചവിട്ട് തുടങ്ങിയ ബലപ്രയോഗത്തിന്റെ ഫലമാണിത്. ഈ പരിക്കുകൾ കോശങ്ങളിൽ രക്തസ്രാവം ഉണ്ടാക്കുകയും തന്മൂലം വേദന, നിറവ്യത്യാസം, വീക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചതവുകൾക്ക് ശുപാർശ ചെയ്യുന്ന ചികിത്സയിൽ റെസ്റ്, ഐസ്, കംപ്രഷൻ, എലവേഷൻ (ആർ.ഐ.സി.ഇ.) എന്നിവ ഉൾപ്പെടുന്നു. കൂടുതൽ ഗുരുതരമായ മുറിവുകൾ ആണെങ്കിൽ ഒരു ഡോക്ടർ പരിശോധിക്കേണ്ടതുണ്ട്.


എന്താണ് ഉളുക്ക്?


ഉളുക്ക് ഒരു ലിഗമെന്റിന്റെ ഭാഗിക കീറലിനെ സൂചിപ്പിക്കുന്നു. ലിഗമെന്റ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി തിരിയുകയോ മറിയുകയോ ചെയ്യുമ്പോൾ ആണ് ഉളുക്ക് ഉണ്ടാകുന്നത്. ഉളുക്ക് സാധാരണയായി കൈത്തണ്ട, കണങ്കാൽ അല്ലെങ്കിൽ കാൽമുട്ടുകൾ എന്നിവയെ ബാധിക്കുന്നു. ഉളുക്കിനുള്ള ചികിത്സയിൽ റെസ്റ്, ഐസ്, കംപ്രഷൻ, എലവേഷൻ (ആർ.ഐ.സി.ഇ.) എന്നിവ ഉൾപ്പെടുന്നു. ലിഗമെന്റ് പൂർണ്ണമായും കീറിപ്പോയെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.


എന്താണ് സ്ട്രെസ് ഫ്രാക്ചർ?


സ്ട്രെസ് ഫ്രാക്ചർ എന്നത് ഒരു അസ്ഥിയിലെ ചെറിയ വിള്ളലിനെ സൂചിപ്പിക്കുന്നു. ഇത് സാധാരണയായി ഇടുപ്പ്, പാദങ്ങൾ, കാലുകൾ എന്നിവയുടെ ഭാരം വഹിക്കുന്ന അസ്ഥികളിലാണ് സംഭവിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ വർദ്ധനവും അമിതമായ ഉപയോഗവുമാണ് അവ ഉണ്ടാക്കാൻ പൊതുവായ കാരണം. ഒടിവുണ്ടാക്കിയ പ്രവർത്തനം ആദ്യം തന്നെ നിർത്തുക , ഐസ്, എലിവേഷൻ, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു.


തുടർ ചികിത്സയിൽ വിശ്രമം, ഷൂ ഇൻസെർട്ടുകൾ അല്ലെങ്കിൽ ബ്രേസുകൾ, ബാധിത പ്രദേശത്ത് ഭാരം കുറയ്ക്കൽ എന്നിവ ഉൾപ്പെടുന്നു. അസ്ഥിയിലെ വിള്ളൽ ഒടുവിൽ പൂർണ്ണമായ തോതിലേക്ക് പുരോഗമിക്കുകയാണെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.


എന്താണ് ഒരു സ്ട്രെയിൻ അഥവാ പിരിമുറുക്കം?

ഒരു ചലനഞരമ്പിനോ പേശിക്കോ ഉണ്ടാകുന്ന പരിക്കാണ് പിരിമുറുക്കം. ഇത് സാധാരണയായി അമിതമായ ഉപയോഗം, വലിച്ചുനീട്ടൽ അല്ലെങ്കിൽ ബലപ്രയോഗം എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇതര പിരിമുറുക്കത്തിന് ശുപാർശ ചെയ്യുന്ന ചികിത്സ സാധാരണയായി റെസ്റ്, ഐസ്, കംപ്രഷൻ, എലവേഷൻ (ആർ.ഐ.സി.ഇ.) എന്നിവയാണ്. ചലനഞരമ്പിലോ പേശികളിലോ ഒരു കീറൽ സംഭവിക്കുകയാണെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.


എന്താണ് ബർസിറ്റിസ്?

എല്ലുകൾക്കും ചലനഞരമ്പുകൾക്കും പേശികൾക്കും ഇടയിൽ ഒരു തലയണ പോലെ പ്രവർത്തിക്കുന്ന ദ്രാവകം നിറഞ്ഞ സഞ്ചിയാണ് ബർസ. ഇതിന്റെ വീക്കത്തെ ബർസിറ്റിസ് സൂചിപ്പിക്കുന്നു. ടെൻഡോണൈറ്റിസിന് സമാനമായി, ബർസിറ്റിസ് സാധാരണയായി അമിതമായ ഉപയോഗത്തിന്റെ ഫലമാണ്, പക്ഷേ സന്ധികൾക്ക് നേരിട്ടുള്ള ക്ഷതം മൂലവും ഇത് സംഭവിക്കാം. ബർസിറ്റിസ് സാധാരണയായി കാൽമുട്ട്, തോൾ, കൈമുട്ട്, കണങ്കാൽ, ഇടുപ്പ്, കാൽ എന്നിവയെ ബാധിക്കുന്നു.


ചികിത്സയിൽ വിശ്രമം, എലവേഷൻ, കംപ്രഷൻ, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് പരിക്കേറ്റ ഉടൻ, വീക്കം കുറയ്ക്കാൻ ഐസ് ഉപയോഗിക്കാം. വീക്കവും വേദനയും തുടരുകയാണെങ്കിൽ കുത്തിവയ്പ്പുകൾ ആവശ്യമായി വന്നേക്കാം. ബർസിറ്റിസ് അണുബാധയുടെ ഫലമാണെങ്കിൽ, നിങ്ങളുടെ ഓർത്തോപീഡിസ്റ്റ് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിച്ചേക്കാം. സാധാരണയായി ശസ്ത്രക്രിയ ആവശ്യമില്ല.


നിങ്ങളുടെ ശരീരത്തിന്റെ ഒന്നോ അതിലധികമോ ഭാഗങ്ങളിലെ വേദനയുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ, രോഗനിർണയം, ചികിത്സ എന്നിവയ്ക്കായി നിങ്ങൾ ബാംഗ്ലൂരിൽ ഒരു ഓർത്തോപീഡിസ്റ്റിനെ തിരയുകയാണോ? നിങ്ങളുടെ കാലിലിന്റെ പിൻതുടയിലെ ഞരമ്പ് , കൈമുട്ട്, കാൽമുട്ട്, കണങ്കാൽ, തോളിൽ, കൈ, ഇടുപ്പ്, കഴുത്ത് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിൽ വേദനയുണ്ടെകിൽ നിങ്ങൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടാം. ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിസ്റ്റ് ആവശ്യമായ ശരിയായ പരിശോധനകൾ ശുപാർശചെയ്യും. അവസാനം പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് പ്രശ്നം ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ചികിത്സാ പദ്ധതി നിർദേശിക്കുകയും ചെയ്യും.






0 comments

Comentários


bottom of page