ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് മെലാസ്മ, ഇത് മുഖത്ത് നിറം മങ്ങിയ പാടുകൾ ഉണ്ടാക്കുന്നു. ഈ നിറവ്യത്യാസത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലും എങ്ങനെ ചികിത്സിക്കണമെന്ന് അറിയില്ലെങ്കിൽ, നിങ്ങൾക്ക് 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ സഹായം തേടാം.
ഞങ്ങളുടെ പരിചയസമ്പന്നനായ ഡെർമറ്റോളജിസ്റ്റ് അഥവാ ത്വക്‌രോഗവിദഗ്ധൻ കെമിക്കൽ പീൽസ് ഉൾപ്പടെ വിവിധതരം കുറഞ്ഞ പാർശ്വഫലങ്ങൾ ഉള്ള മെലാസ്മ ചികിത്സകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നിങ്ങളുടെ മുഖത്തെ നിറവ്യത്യാസം കുറയ്ക്കുന്നതിലും ത്വക്‌രോഗവിദഗ്ധൻ ശ്രദ്ധ കേന്ദ്രീകരിക്കും.
എന്താണ് മെലാസ്മയ്ക്ക് കാരണമാകുന്നത്?
നിങ്ങളുടെ ചർമ്മത്തിൽ നീലകലർന്ന ചാരനിറമോ തവിട്ടുനിറത്തിലുള്ള പാടുകളോ രൂപപ്പെടുന്ന ഒരു ചർമ്മ അവസ്ഥയാണ് മെലാസ്മ. മെലാസ്മയ്ക്ക് പിന്നിലെ അടിസ്ഥാന കാരണം നന്നായി മനസ്സിലായിട്ടില്ലെങ്കിലും, ചർമ്മത്തിലെ പിഗ്മെന്റുകൾ ഉൽപ്പാദിപ്പിക്കുന്ന മെലനോസൈറ്റുകൾ (കോശങ്ങളിലെ അപര്യാപ്തത) ഈ അവസ്ഥയ്ക്ക് കാരണമാകും.
നിങ്ങൾ കൂടുതലായി സൂര്യപ്രകാശം ഏൽക്കാൻ ഇടയായാൽ പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത രീതിയിൽ , ഇത് അധിക പിഗ്മെന്റുകൾ ഉത്പാദിപ്പിക്കാൻ മെലനോസൈറ്റുകളെ പ്രേരിപ്പിച്ചേക്കാം. ഈ അവസ്ഥ സാധാരണയായി ഇനിപ്പറയുന്ന ഭാഗങ്ങളിൽ സംഭവിക്കുന്നു:
നെറ്റി
താടി
കൈത്തണ്ടകൾ
കഴുത്ത്
കവിളുകൾ
മൂക്കിന്റെ പാലം
മേൽ ചുണ്ട്
സ്ത്രീകൾക്കും പുരുഷന്മാർക്കും മെലാസ്മയുടെ നിറവ്യത്യാസം ഉണ്ടാകാമെങ്കിലും, ഈ അവസ്ഥ സാധാരണയായി സ്ത്രീകളിൽ, പ്രത്യേകിച്ച് ഗർഭകാലത്ത് കാണപ്പെടുന്നു. ഇക്കാരണത്താൽ, മെലാസ്മയെ ഗർഭകാലത്തിന്റെ ആവരണം എന്ന് വിളിക്കുന്നു.
മെലാസ്മയ്ക്കുള്ള അപകട ഘടകങ്ങൾ എന്തൊക്കെയാണ്?
സൂര്യപ്രകാശം കൂടാതെ, മെലാസ്മ വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുള്ള മറ്റ് ഘടകങ്ങൾ ഇവയാണ്:
ഹോർമോൺ അസന്തുലിതാവസ്ഥ
കൂടുതലായി ചൂട് ഏൽക്കുക
ചില ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം
തവിട്ട് അല്ലെങ്കിൽ ഇരുണ്ട നിറമുള്ള ചർമ്മം
ഹോർമോൺ നിയന്ത്രണ മരുന്നുകളുടെ ഉപയോഗം
മെലാസ്മ നിങ്ങളെ ദോഷകരമായി ബാധിക്കുകയില്ലെങ്കിലും, നിങ്ങളുടെ രൂപത്തെയോ ചർമ്മത്തിന്റെ രൂപത്തെയോ കുറിച്ച് നിങ്ങൾക്ക് ഇത് ആശങ്ക ഉണ്ടാക്കുന്നു. നിറവ്യത്യാസം നിങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നാണെങ്കിൽ, ഞങ്ങളുടെ പരിചയസമ്പന്നരായ ത്വക്‌രോഗവിദഗ്ധന് നിങ്ങളുടെ ചർമ്മം വിലയിരുത്താനും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ ഏതെന്ന് നിർണ്ണയിക്കാനും കഴിയും.
നിങ്ങളുടെ ചർമ്മം ആരോഗ്യമുള്ളതാണെങ്കിൽ, മെലാസ്മ ലക്ഷണങ്ങളെ നേരിടാൻ ത്വക്‌രോഗവിദഗ്ധൻ ഒരു കെമിക്കൽ പീൽ ശുപാർശ ചെയ്തേക്കാം.
എന്താണ് കെമിക്കൽ പീൽസ് ?
ചർമ്മത്തിന്റെ ഘടന, രൂപം, നിറം എന്നിവ പുനരുജ്ജീവിപ്പിക്കാനുള്ള ഫലപ്രദവും ജനപ്രിയവുമായ മാർഗ്ഗമാണ് കെമിക്കൽ പീൽസ്.
1 ഹെൽത്ത് മെഡിക്കൽ സെന്റർ നിങ്ങളുടെ ചർമ്മത്തിന്റെ തരത്തെയും അതിന്റെ മൊത്തത്തിലുള്ള അവസ്ഥയെയും ആശ്രയിച്ച് നിരവധി തരം കെമിക്കൽ പീലുകൾ വാഗ്ദാനം ചെയ്യുന്നു. ചർമ്മത്തിന്റെ ഉപരിതലത്തിൽ രാസ ലായനി പ്രയോഗിക്കുന്നു. മെലാസ്മയും മറ്റ് ചർമ്മപ്രശ്നങ്ങളും നേരിടാൻ നിങ്ങളുടെ ചർമ്മത്തിന്റെ പാളികൾ നീക്കംചെയ്യുന്നു:
ചർമ്മത്തിൽ ഉണ്ടാകുന്ന വരകൾ
പ്രായത്തിന്റെ പാടുകൾ
ചുളിവുകൾ
സൂര്യാഘാതം മൂലമുണ്ടായ പാടുകൾ
പരുക്കാനായി തോന്നുന്ന ചർമ്മത്തെ മൃദുവാക്കാനും, മങ്ങിയതായി തോന്നുന്ന ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും, അസമമായ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും കെമിക്കൽ പീലുകൾക്ക് കഴിയും.
ഏതൊക്കെ തരം കെമിക്കൽ പീലുകൾ ലഭ്യമാണ്?
നിങ്ങളുടെ മെലാസ്മയും മറ്റ് ചർമ്മപ്രശ്നങ്ങളും എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ച്, ഞങ്ങളുടെ ത്വക്കരോഗവിദഗ്ധൻ ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ശുപാർശ ചെയ്തേക്കാം:
ഉപരിതലത്തിൽ മാത്രമുള്ള കെമിക്കൽ പീലുകൾ
പരുക്കൻ ഘടനയുള്ള ചർമ്മ തരങ്ങളും ചുവപ്പും പരിഹരിക്കുന്നതിന് നിങ്ങളുടെ ചർമ്മത്തിന്റെ മുകളിലെ പാളി മാത്രം നീക്കം ചെയ്യാൻ ഇത്തരം പീലുകൾ സഹായിക്കുന്നു. മെലാസ്മ ചികിത്സിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കെമിക്കൽ പീലുകളാണിവ.
ഇടത്തരം കെമിക്കൽ പീലുകൾ
ഇടത്തരം കെമിക്കൽ പീലുകൾ നിങ്ങളുടെ ചർമ്മത്തിന്റെ മധ്യഭാഗത്തെയും മുകളിലെയും പാളികൾ പുറംതള്ളുന്നതിലൂടെ, പ്രായത്തിന്റെ പാടുകൾ, മെലാസ്മ എന്നിവ പോലെ ചർമ്മത്തിന്റെ നിറവ്യത്യാസത്തെ കൈകാര്യം ചെയ്യുന്നു.
ആഴത്തിലുള്ള കെമിക്കൽ പീലുകൾ
നിങ്ങളുടെ ചർമ്മത്തിന്റെ പല പാളികൾ നീക്കം ചെയ്യുന്നതിലൂടെ, ആഴത്തിലുള്ള കെമിക്കൽ പീലുകൾ ഏറ്റവും ആന്റി-ഏജിംഗ് ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള പീലുകൾക്ക് അനസ്തേഷ്യ ആവശ്യമാണ്. ഇത്തരം ചികിത്സയുടെ ഫലങ്ങൾ കാണാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് ഏതാനും ആഴ്ചകൾക്കുള്ള രോഗശാന്തി സമയം ആവശ്യമാണ്. ഇവ സാധാരണയായി മെലാസ്മയ്ക്ക് ശുപാർശ ചെയ്യുന്നില്ല.
ത്വക്‌രോഗവിദദ്ധരുടെ സമഗ്രമായ ത്വക്ക് വിലയിരുത്തലിന് ശേഷം, നിങ്ങളുടെ മെലാസ്മയെ ചികിത്സിക്കാൻ ഏറ്റവും അനുയോജ്യമായ കെമിക്കൽ പീൽ ഏതു തരം വേണമെന്ന് നമുക്ക് നിർണ്ണയിക്കാനാകും.
നിങ്ങൾ ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുമ്പോൾ, ആളുകൾ ആദ്യം നിരീക്ഷിക്കുന്നത് നിങ്ങളുടെ മുഖമാണ്. അതിനാൽ, നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഉൽപ്പന്നങ്ങളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്ന് അറിയേണ്ടത് പ്രധാനമാണ്.
അതിനാൽ നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന വ്യവസ്ഥയുടെ ഭാഗമായി നിങ്ങൾ ഒരു കെമിക്കൽ പീൽ പരിഗണിക്കുകയാണെകിൽ, അവ യഥാർത്ഥത്തിൽ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പ്രൊഫഷണലിനെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. മെലാസ്മയ്‌ക്കുള്ള കെമിക്കൽ പീലുകളെക്കുറിച്ചും മറ്റ് ചികിത്സകളെക്കുറിച്ചും കൂടുതലറിയാൻ 1 ഹെൽത്ത് മെഡിക്കൽ സെന്ററിലേക്ക് വരിക, അല്ലെങ്കിൽ നിങ്ങളുടെ സ്കിൻ കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിന് ഇന്ന് തന്നെ വിളിക്കുക (+91 9562090606).
Commentaires