ബർസിറ്റിസ് ഒരു ബർസയുടെ വീക്കം സൂചിപ്പിക്കുന്നു. ശരീരത്തിലെ കോശജാലങ്ങൾ തമ്മിലുള്ള ഘർഷണം കുറയ്ക്കുന്നതിന് വഴുതലുള്ള ഉപരിതലത്തോടുകൂടിയതും തലയിണ പോലെ പ്രവർത്തിക്കുന്നതുമായ ദ്രാവകം നിറഞ്ഞ അടഞ്ഞ സഞ്ചിയാണ് ബർസ. കൈമുട്ടുകൾ, തോളുകൾ, കാൽമുട്ടുകൾ, ഇടുപ്പ് എന്നിവ പോലുള്ള വലിയ സന്ധികൾക്ക് അടുത്തുള്ള ചലഞ്ചരമ്പുകൾക്ക് സമീപമാണ് പ്രധാന ബർസകൾ സ്ഥിതി ചെയ്യുന്നത്.
ബർസിറ്റിസ് സാധാരണയായി ഒരു താൽക്കാലിക അവസ്ഥയാണ്. ഇത് ചിലപ്പോൾ ചലനത്തെ പരിമിതപ്പെടുത്തിയേക്കാം, പക്ഷേ സാധാരണയായി വൈകല്യത്തിന് കാരണമാകാറില്ല.
ശരീരത്തിനുള്ളിലെ ഏത് ബർസയിലും ബർസിറ്റിസ് ഉണ്ടാകാം, എന്നാൽ സാധാരണയായി കാണപ്പെടുന്ന ചില തരം ബർസിറ്റിസ് ഉണ്ട്. ഇതിൽ ഇവ ഉൾപ്പെടുന്നു :
ആന്റീരിയർ അക്കില്ലെസ് ടെൻഡോൺ ബർസിറ്റിസ്: ഇത്തരത്തിലുള്ള ബർസിറ്റിസ് റെട്രോമല്ലോലാർ ബർസിറ്റിസ് അല്ലെങ്കിൽ ആൽബർട്ട് രോഗം എന്നും അറിയപ്പെടുന്നു. നടുവിനെ പിന്തുണയ്ക്കാത്ത തരത്തിലുള്ള ഷൂസ്, രോഗം അല്ലെങ്കിൽ പരിക്കുകൾ പോലുള്ള സംഭവങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. അക്കില്ലസ് ടെൻഡോണിന്റെ താഴത്തെ ഭാഗത്ത് ഇവ അധിക ആയാസം നൽകുന്നു. കാഫ് പേശിയെ ഉപ്പൂറ്റിയുടെ പിന്നിലേക്ക് ബന്ധിപ്പിക്കുന്നത് അക്കില്ലസ് ടെൻഡോൺ ആണ്. അക്കില്ലസ് ടെൻഡോൺ ഉപ്പൂറ്റിയുമായി ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ബർസയുടെ വീക്കത്തിന് ഇത് കാരണമാകും.
എൽബോ ബർസിറ്റിസ്: കൈമുട്ടിന്റെ അസ്ഥികൾക്കും (ഒലെക്രാനോൺ ബർസ) ചർമ്മത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബർസയുടെ വീക്കത്തിന്റെ ഫലമാണ് എൽബോ ബർസിറ്റിസ്. കൈമുട്ടിൽ തുടർച്ചയായ സമ്മർദ്ദം ചെലുത്തുന്നതിലൂടെയോ പരിക്ക് മൂലമോ എൽബോ ബർസിറ്റിസ് ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു നിശ്ചിത സമയത്തേക്ക് കട്ടിയുള്ള പ്രതലത്തിലേക്ക് ചെരിയുമ്പോൾ ഇത് സംഭവിക്കാം.
പോസ്റ്റീരിയർ അക്കില്ലസ് ടെൻഡോൺ ബർസിറ്റിസ്: അക്കില്ലസ് ടെൻഡോണിനും കുതികാൽ ചർമ്മത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബർസയിലാണ് ഇത്തരത്തിലുള്ള ബർസിറ്റിസ് കാണപ്പെടുന്നത്. ഇത് ഉപ്പൂറ്റിയെയും കഫ് പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. നടക്കുമ്പോൾ ഉപ്പൂറ്റിയിലെ മൃദുവായ കോശങ്ങൾ ഷൂവിന്റെ കട്ടിയുള്ള ഭാഗത്ത് കൂടുതലായി അമരാൻ ഇടയാകുന്നു. സ്ഥിരമായി ഉപ്പൂറ്റിയിൽ സമ്മർദ്ദം ചെലുത്തുന്ന ഷൂ അഥവാ ഹൈ ഹീൽ ചെരുപ്പുകൾ എന്നിവ ധരിച്ച് നടക്കുന്നത് ഉപ്പൂറ്റിക്കു പിന്നിലെ അസ്ഥി വലുതാകാൻ ഇടയാക്കും. ഇങ്ങനെ അസ്ഥി വലുതാകുന്നതിനെ ഹാഗ്ലണ്ട് വൈകല്യം എന്നാണ് അറിയപ്പെടുന്നത്.
കാൽമുട്ടിലെ ബർസിറ്റിസ്: കാൽമുട്ടിലെ ബർസിറ്റിസ് പെസ് അൻസറിൻ ബർസിറ്റിസ് അല്ലെങ്കിൽ ഗൂസ്ഫൂട്ട് ബർസിറ്റിസ് എന്നും അറിയപ്പെടുന്നു. കാൽമുട്ടിന്റെ ഉള്ളിൽ പിൻതുടയിലെ പേശികളുടെയും കാൽമുട്ടിന് താഴെയുള്ള വലിയ അസ്ഥിയുടെയും മൂന്ന് ചലനഞരമ്പുകൾക്കിടയിലാണ് പെസ് അൻസറിൻ ബർസ സ്ഥിതി ചെയ്യുന്നത്. അമിതഭാരം, വ്യായാമത്തിന് മുമ്പ് ശരീരം ചൂടാകാനുള്ള ചെറുവ്യായാമങ്ങൾ ചെയ്യാതെ ഇരുന്നാൽ, കാൽമുട്ട് അല്ലെങ്കിൽ കാലിന്റെ താഴെഭാഗം പുറത്തേക്ക് തിരിയുക, പിൻതുടയിലെ മുറുകിയ പേശികൾ അല്ലെങ്കിൽ സന്ധിവേദന എന്നിവയുടെ ഫലമായിരിക്കാം ഇത്തരത്തിലുള്ള ബർസിറ്റിസ്.
ഹിപ് ബർസിറ്റിസ്: ഇത് ട്രോകന്ററിക് ബർസിറ്റിസ് എന്നും അറിയപ്പെടുന്നു. ഹിപ് ബർസിറ്റിസ് സാധാരണയായി സന്ധിവാതം, പരിക്ക്, ശസ്ത്രക്രിയ അല്ലെങ്കിൽ അമിത ഉപയോഗം എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ബർസിറ്റിസ് കൂടുതലും സ്ത്രീകളിലും പ്രായമായവരിലും മധ്യവയസ്കരിലും കാണപ്പെടുന്നു.
മുട്ടുചിരട്ടയിൽ ഉണ്ടാകുന്ന ബർസിറ്റിസ്: ഇത് പ്രീപറ്റെല്ലാർ ബർസിറ്റിസ് എന്നും അറിയപ്പെടുന്നു. മുട്ടുകുത്തി നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരത്തിലുള്ള ബർസിറ്റിസ് സാധാരണയായി കാണപ്പെടുന്നത്.
എന്താണ് ബർസിറ്റിസിന് കാരണമാകുന്നത്?
ബർസിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ അമിതമായ ഉപയോഗമോ പരിക്കോ ആണ്. ചിലപ്പോൾ അണുബാധയും ഇതിന് കാരണമായേക്കാം.
ബർസിറ്റിസ് മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെൻഡോണൈറ്റിസ്, സന്ധിവാതം, ഗൗട്ട് , തൈറോയ്ഡ് രോഗം, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബർസിറ്റിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ബർസിറ്റിസിന്റെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങൾ താഴെ ചേർക്കുന്നു. എന്നാൽ ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും എന്നത് ഓർത്തിരിക്കേണ്ടതാണ്.
പരിമിതമായ ചലനം
വേദന
വീക്കം സംഭവിച്ച ബർസ ചർമ്മത്തിന്റെ ഉപരിതലത്തോട് അടുത്താണെങ്കിൽ ഉണ്ടാകുന്ന ചുവപ്പും വീക്കവും
ബലഹീനത
ദീർഘകാല (ക്രോണിക്) ബർസിറ്റിസിൽ ആർദ്രത, വേദന, വീക്കം എന്നിവയുടെ ആവർത്തിച്ചുള്ള ഉപദ്രവങ്ങൾ ഉൾപ്പെടാം. ഇവ ബാധിച്ച സന്ധി പരിമിതമായ ചലനത്തിനും പേശികളുടെ അപചയത്തിനും കാരണമായേക്കാം.
ബർസിറ്റിസിന്റെ ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് സമാനമായി അനുഭവപ്പെടാം. കൃത്യമായ രോഗനിർണയത്തിനായി എല്ലായ്പ്പോഴും ഒരു ഡോക്ടറെ കാണുക.
എങ്ങനെയാണ് ബർസിറ്റിസ് രോഗനിർണയം നടത്തുന്നത്?
നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ ആരോഗ്യ ചരിത്രത്തെക്കുറിച്ച് ചോദിക്കുകയും ശാരീരിക പരിശോധന നടത്തുകയും ചെയ്തേക്കാം. നിങ്ങൾക്ക് ഇതുപോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം:
ആസ്പിരേഷൻ : ഈ പരിശോധനയ്ക്കായി, വീർത്ത ബർസയിൽ നിന്ന് ദ്രാവകം പുറത്തെടുക്കാൻ ഡോക്ടർ നേർത്ത സൂചി ഉപയോഗിക്കും. സന്ധിവാതം അല്ലെങ്കിൽ അണുബാധയുണ്ടോ എന്നറിയാൻ ദ്രാവകം പരിശോധിക്കുന്നു. കാരണം ഈ കാരണങ്ങൾ ബർസിറ്റിസിലേക്ക് നയിച്ചേക്കാം.
എക്‌സ്-റേ: എല്ലുകളുടെയും ആന്തരിക കോശങ്ങളുടെയും അവയവങ്ങളുടെയും ചിത്രങ്ങളെടുക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നു.
അൾട്രാസൗണ്ട്: ഈ പരിശോധനയിൽ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് കോശങ്ങളെയും ആന്തരിക അവയവങ്ങളെയും പരിശോധിക്കുന്നു.
എംആർഐ: ഈ പരിശോധനയിൽ ഒരു കമ്പ്യൂട്ടർ, വലിയ കാന്തങ്ങൾ, റേഡിയോ തരംഗങ്ങൾ എന്നിവ ഉപയോഗിച്ച് ശരീരത്തിനുള്ളിലെ ഘടനകളുടെയും അവയവങ്ങളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു.
രക്തപരിശോധന: മറ്റ് അവസ്ഥകൾ തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ ലാബ് പരിശോധനകൾ നടത്താം.
ബർസിറ്റിസ് എങ്ങനെയാണ് ചികിത്സിക്കുന്നത്?
ഏത് ബർസിറ്റിസിന്റെ ചികിത്സയും അതിൽ അണുബാധയുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
സെപ്റ്റിക് ബർസിറ്റിസ്: ബർസയിൽ ബാക്‌ടീരിയ ബാധിച്ച് വീക്കവും വേദനയും ഉണ്ടാകുന്നു. ചികിത്സയിൽ ഇവ ഉൾപ്പെടുന്നു:
ഒരു സൂചി ഉപയോഗിച്ച് ദ്രാവകം പുറത്തെടുക്കുന്നു.
ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.
രോഗബാധയുള്ള ബർസ (ബർസെക്ടമി) നീക്കം ചെയ്യൽ, ശസ്ത്രക്രിയാ ഡ്രെയിനേജ് എന്നിവ
അസെപ്റ്റിക് ബർസിറ്റിസ്: ഈ വീക്കം സംഭവിക്കുന്നത് മൃദുവായ കോശങ്ങൾക്ക് ഉണ്ടാകുന്ന പിരിമുറുക്കം അല്ലെങ്കിൽ പരിക്ക് മൂലമാണ്. ബർസയ്ക്ക് രോഗബാധ ഉണ്ടാകുന്നില്ല . അസെപ്റ്റിക് ബർസിറ്റിസ് ചികിത്സയിൽ ഇവ ഉൾപ്പെടാം:
ആർ.ഐ.സി.ഇ. അഥവാ റെസ്റ് , ഐസ്, കംപ്രഷൻ, എലവേഷൻ.
വീക്കവും വേദനയും ലഘൂകരിക്കാൻ സഹായിക്കുന്നതിന് രോഗബാധിത ഭാഗത്ത് എടുക്കുന്ന സ്റ്റിറോയിഡിന്റെ കുത്തിവയ്പ്പ് .
വേദനയും മറ്റും കുറയ്ക്കുന്ന ആന്റി -ഇൻഫ്ളമേറ്ററി മരുന്നുകൾ
രോഗം ബാധിച്ച സന്ധിയുടെ ചലനം പരിമിതപ്പെടുത്തുന്നതിന് ബ്രേസുകൾ അല്ലെങ്കിൽ സ്പ്ലിന്റ് ഉപയോഗിക്കുക
ബർസിറ്റിസ് തടയാൻ എനിക്ക് എന്തുചെയ്യാൻ കഴിയും?
ബർസിറ്റിസ് തടയാൻ ഈ നടപടികൾ സ്വീകരിക്കുക:
പുതിയ സ്പോർട്സ് അല്ലെങ്കിൽ വ്യായാമങ്ങൾ സാവധാനം ആരംഭിക്കുക, നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ ചെലുത്തുന്ന സമ്മർദ്ദം ക്രമേണ വർദ്ധിപ്പിക്കുക.
ആവർത്തിച്ചുള്ള ജോലികൾ ചെയ്യുമ്പോൾ പതിവായി ഇടവേളകൾ എടുക്കുക.
ദൈനംദിന പ്രവർത്തനങ്ങൾ നടത്തുമ്പോൾ, എല്ലായ്പ്പോഴും നിങ്ങളുടെ ശരീരം ശരിയായ അവസ്ഥ സ്വീകരിക്കാൻ ശ്രദ്ധിക്കുക.
കാൽമുട്ട് അല്ലെങ്കിൽ എൽബോ പാഡുകൾ ഉപയോഗിച്ച് "അപകടത്തിൽ ആയ സന്ധികളെ " സംരക്ഷിക്കുക.
വേദനയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിർത്തുക.
ഒരു സ്പോർട്സിൽ ഏർപ്പെടുന്നതിന് മുമ്പ്, അല്ലെങ്കിൽ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ ഏതെങ്കിലും ആവർത്തന ചലനങ്ങൾ നടത്തുന്നതിന് മുമ്പ് ശരീരം ചൂടാക്കുന്ന വ്യായാമങ്ങൾ ചെയ്യുക.
ഞാൻ എപ്പോഴാണ് ഒരു ഡോക്ടറെ വിളിക്കേണ്ടത്?
നിങ്ങൾക്ക് ഇനിപ്പറയുന്നവയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളുടെ ഫിസിക്കൽ തെറാപ്പിസ്റ്റിനെയോ ഡോക്ടറെയോ വിളിക്കുക:
നിങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ വേദനയോ ചലിക്കാനുള്ള ബുദ്ധിമുട്ടോ ഉണ്ടായാൽ
ചികിത്സ കൊണ്ട് വേദന കൂടുതൽ വഷളാകുകയോ നിങ്ങളുടെ അവസ്ഥ മെച്ചപ്പെടാതെ ഇരിക്കുകയോ ചെയ്താൽ
രോഗം ബാധിച്ച സന്ധിയിൽ മുഴ അല്ലെങ്കിൽ വീക്കം ഉണ്ടായാൽ
രോഗം ബാധിച്ച സന്ധിയിൽ നീര് അല്ലെങ്കിൽ ചുവപ്പുനിറ കാണപ്പെട്ടാൽ
പനി, വിറയൽ അല്ലെങ്കിൽ രാത്രികാലങ്ങളിൽ കൂടുതലായി വിയർക്കുക എന്നിവ ഉണ്ടായാൽ
നിങ്ങളുടെ പിന്തുടയിലെ ഞരമ്പിനുണ്ടാകുന്ന വേദന, കൈമുട്ട്, കാൽമുട്ട്, തോളിൽ, ഇടുപ്പ്, കൈ, കണങ്കാൽ, പുറം അല്ലെങ്കിൽ കഴുത്ത് എന്നിവയിലെ വേദന ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്ന പരിചയസമ്പന്നനായ ഒരു ഓർത്തോപീഡിസ്റ്റിനെ നിങ്ങൾ ബാംഗ്ലൂരിൽ അന്വേഷിക്കുകയാണെങ്കിൽ, ദയവായി 1 ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടുക. . ഞങ്ങളുടെ ഓർത്തോപീഡിസ്റ്റ് പ്രശ്നം കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുകയും കൂടാതെ ഈ അവസ്ഥയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന മികച്ച ചികിത്സാ പദ്ധതി നിർദ്ദേശിക്കുകയും ചെയ്യും.
Comments