പൈറക്സിയ എന്നും പനി അറിയപ്പെടുന്നു, ഇത് ഒരാളുടെ ശരീരത്തിൽ കാണുന്ന സാധാരണ താപ വ്യതിയാനത്തിനപ്പുറം ശരീര താപനിലയിൽ വർദ്ധനവ് ഉണ്ടാകുന്നു. സാധാരണയായി ശരീര താപനില 36.5℃ (97.7 ℉) നും 37.5 ℃(99.5℉) നും ഇടയിൽ വ്യത്യാസപ്പെടുന്നു .
വിവിധ തരം പനി
പനി പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു:
കാലയളവിനെ അടിസ്ഥാനമാക്കിയുള്ള പനി
താപനിലയുടെ ഉയർച്ചയെ അടിസ്ഥാനമാക്കിയുള്ള പനി
കാലയളവിനെ അടിസ്ഥാനമാക്കിയുള്ള പനിയുടെ വർഗ്ഗീകരണം
തീക്ഷ്‌ണമായ പനി : 7 ദിവസത്തിൽ താഴെ നീണ്ടു നിൽക്കുന്ന പനി; മലേറിയ, വൈറൽ അണുബാധ മൂലം ഉണ്ടാകുന്ന പനി എന്നിവ ഉദാഹരണങ്ങളാണ്.
നീണ്ടു നിൽക്കുന്ന പനി : പനി 2 ആഴ്ച വരെ നീണ്ടുനിൽക്കും; ടൈഫോയ്ഡ് പനി ഇതിന് ഒരു സാധാരണ ഉദാഹരണമാണ്.
വിട്ടുമാറാത്ത പനി - പനി 2 ആഴ്ചകൾക്കപ്പുറം നീണ്ടുനിൽക്കും; ക്ഷയരോഗവുമായി ബന്ധപ്പെട്ടു വരുന്ന പനി ഇതിനു ഒരു ഉദാഹരണമാണ്.
താപനിലയുടെ ഉയർച്ചയെ അടിസ്ഥാനമാക്കിയുള്ള പനിയുടെ വർഗ്ഗീകരണം
കുറഞ്ഞ തോതിലുള്ള പനി - 100.5℉ മുതൽ 102.2℉ എന്ന തോതിലുള്ളത്.
മിതമായ തോതിലുള്ള പനി - 102.2℉ മുതൽ 104℉ എന്ന തോതിലുള്ളത്.
ഉയർന്ന തോതിലുള്ള പനി പനി - 104.1℉ മുതൽ 106℉ എന്ന തോതിലുള്ളത്.
ഹൈപ്പർപിറെക്സിയ - 106℉ നേക്കാൾ കൂടുതലുള്ള പനി.
പനി പലപ്പോഴും ഏതെങ്കിലും ഒരു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ സാധാരണമല്ലാത്ത എന്തെങ്കിലും സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് പനി. മുതിർന്നവരിൽ, താപനില 103 ℉ അല്ലെങ്കിൽ അതിനുമുകളിൽ എത്തുമ്പോൾ പനി ഒരു ഗുരുതരമായ അവസ്ഥയാകുന്നു. ശിശുക്കൾക്കും പിഞ്ചുകുട്ടികൾക്കും, സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യതയായി കണക്കാക്കേണ്ടതാണ്.
നിങ്ങൾക്ക് പനി വരുമ്പോൾ തന്നെ ഒരു ഡോക്ടറെ സന്ദർശിക്കുക, ഒരിക്കലും പനിയെ നിസ്സാരമായി കാണരുത് !
Komentarze