മസാജ്, പ്രത്യേക വ്യായാമമുറകൾ, മറ്റ് ചികിത്സാ മാർഗ്ഗങ്ങൾ എന്നിവയിലൂടെ രോഗങ്ങൾ, പരിക്കുകൾ, ശരീര ഭാഗങ്ങൾക്ക് ഉണ്ടായ തകരാറുകൾ എന്നിവ ചികിത്സിക്കുന്ന പ്രക്രിയയാണ് ഫിസിയോതെറാപ്പി.
പ്രധാനമായും സ്‌പോർട്‌സുമായി ബന്ധപ്പെട്ട പരിക്കുകൾക്കും നടുവേദനയുമായും ബന്ധപ്പെട്ടാണ് ഫിസിയോതെറാപ്പിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് മിക്ക ആളുകളും ഇപ്പോഴും കരുതുന്നു. എന്നാൽ ഈ സാഹചര്യങ്ങൾ കൂടാതെ രോഗം, പരിക്ക്, വാർദ്ധക്യം എന്നിവ മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ചികിത്സ നൽകുന്നതിന് സമഗ്രമായ പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്ധരാണ് ഫിസിയോതെറാപ്പിസ്റ്റുകൾ.
ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ പ്രധാന ലക്ഷ്യം, വേദന ലഘൂകരിക്കുന്നതും അവയവങ്ങളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതും ആണ്. പരിക്കോ മറ്റ് രോഗങ്ങളോ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവിധ ചികിത്സാരീതികളുടെ സഹായത്തോടെ കുറച്ച് വ്യക്തിയുടെ ജീവിതനിലവാരം കുറച്ചു കൂടി മെച്ചപ്പെടുത്താൻ ഫിസിയോതെറാപ്പിസ്റ്റിനു കഴിയുന്നു.
ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ പങ്ക്
ഒരു ഫിസിയോതെറാപ്പിസ്റ്റിന് എല്ലാ ദിവസവും വ്യത്യസ്തമായ ചികിത്സാരീതികൾ ആയിരിക്കും സ്വീകരിക്കേണ്ടതായി വരുന്നത്. ഇത് ഓരോ രോഗികൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഫിസിയോതെറാപ്പിസ്റ്റ് ഒരു രോഗിയുടെ ശാരീരിക അവസ്ഥ വിലയിരുത്തേണ്ടതുണ്ട്. അതുവഴി പ്രശ്നങ്ങൾ കണ്ടെത്തി ഒരു ചികിത്സാ പദ്ധതി തയ്യാറാക്കുന്നു. രോഗികളെ വീണ്ടും നടക്കാൻ പരിശീലിപ്പിക്കുക, വീൽചെയറുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക , നടക്കാൻ ഉപയോഗിക്കുന്ന ഫ്രെയിമുകൾ, ഊന്നുവടികൾ എന്നിവ ഉപയോഗിച്ച് അവരെ നടക്കാൻ സഹായിക്കുക എന്നിങ്ങനെ പലതരം ജോലികൾ അവർ ചെയ്യേണ്ടതുണ്ട്.
ഫിസിയോതെറാപ്പിയിലും വിദ്യാഭ്യാസത്തിന് ഒരു പ്രധാന പങ്കുണ്ട്. രോഗികളെയും അവരുടെ കുടുംബങ്ങളെയും മുഴുവൻ സമൂഹത്തെ തന്നെയും ബോധവൽക്കരിക്കാൻ ഫിസിയോതെറാപ്പിസ്റ്റുകൾ ധാരാളം സമയം ചെലവഴിക്കുന്നു. അതുവഴി ഭാവിയിൽ പരിക്കുകൾ ഉണ്ടാകുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നു.
ഒരു ഫിസിയോതെറാപ്പിസ്റ്റിന് സമൂഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി ഒരു പദ്ധതി നിർദ്ദേശിക്കാനും ഫിറ്റ്നസ് പ്രോഗ്രാമുകൾ നടപ്പിലാക്കാനും കഴിയും. ഒരു ഫിസിയോതെറാപ്പിസ്റ്റിന് ആവശ്യമെങ്കിൽ അസുഖ അവധി സർട്ടിഫിക്കറ്റുകളും നൽകാനുള്ള അധികാരമുണ്ട്.
ഫിസിയോതെറാപ്പിസ്റ്റുകൾ അവരുടെ പ്രവൃത്തികാലത്തു ഉടനീളം പുനരധിവാസത്തിന് വിധേയരായ ആളുകൾ, ഗർഭിണികൾ, സെറിബ്രൽ പാൾസി ഉള്ള കുട്ടികൾ, മാസം തികയാതെയുള്ള ശിശുക്കൾ, പ്രായമായവർ എന്നിവരെ അവരുടെ ശാരീരിക ക്ഷമത കൈവരിക്കാൻ സഹായിക്കുന്നു. പ്രധാനപ്പെട്ട ചില ശസ്ത്രക്രിയകൾ , ഹൃദയാഘാതം അല്ലെങ്കിൽ ഹൃദ്രോഗം ഉള്ള ആളുകൾ, കായികതാരങ്ങൾ എന്നിവരുൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഫിസിയോതെറാപ്പിസ്റ്റുകൾ ചികിത്സിക്കുന്നു.
വിവിധ തരം ഫിസിയോതെറാപ്പികൾ
ഫിസിയോതെറാപ്പി പല അവസ്ഥകൾക്കും വളരെ ഫലപ്രദവും അത്യാവശ്യവുമായ ചികിത്സയാണ്. വൈവിധ്യമാർന്ന ശസ്ത്രക്രിയകൾക്ക് ശേഷമുള്ള വീണ്ടെടുക്കൽ സമയം കുറയ്ക്കാൻ സഹായിക്കുന്ന ചില ചികിത്സകൾ താഴെ ചേർക്കുന്നു.
ഫിസിയോതെറാപ്പിസ്റ്റുകൾക്ക് കുട്ടികളുടെ ആരോഗ്യം (ശിശുചികിത്സ), സ്പോർട്സ് മെഡിസിൻ, സ്ത്രീകളുടെ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും അവയിൽ ഏതു മേഖല വേണമെങ്കിലും തിരഞ്ഞെടുക്കാനും കഴിയും. അവയെത്തന്നെ പ്രധാനമായും മൂന്ന് വ്യത്യസ്ത പരിശീലന മേഖലകളായി തരം തിരിച്ചിരിക്കുന്നു:
മസ്‌കുലോസ്‌കെലെറ്റൽ : ഓർത്തോപീഡിക് ഫിസിയോതെറാപ്പി എന്നും ഇത് അറിയപ്പെടുന്നു. നടുവേദന, ഉളുക്ക്, സമ്മർദ്ദം, സന്ധിവാതം, നടക്കുകയോ നിൽക്കുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ , ബർസിറ്റിസ്, സ്‌പോർട്‌സ് മൂലം ഉണ്ടാകുന്ന പരിക്കുകൾ, ജോലിസ്ഥലത്തെ പരിക്കുകൾ തുടങ്ങിയ അവസ്ഥകൾക്ക് ഉള്ള ചികിത്സകൾ ഈ വിഭാഗത്തിൽ പെടുന്നു. ഈ ചികിത്സാരീതി ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പുനരധിവാസവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂറോളജിക്കൽ : ഇത് നാഡീവ്യവസ്ഥയുടെ തകരാറുകൾ ചികിൽസിക്കുന്ന വിഭാഗമാണിത് . ഇതിൽ സുഷുമ്നാ നാഡിക്ക് പറ്റിയ പരിക്കുകൾ, സ്ട്രോക്കുകൾ, മസ്തിഷ്ക ക്ഷതം, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവ ഉൾപ്പെടുന്നു. മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുനരധിവാസ പ്രക്രിയയിലും ഇത് ഉപയോഗിക്കാം.
കാർഡിയോതൊറാസിക് : ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസെമ, ആസ്ത്മ, മറ്റ് കാർഡിയോ-റെസ്പിറേറ്ററി ഡിസോർഡേഴ്സ് എന്നിവയുടെ ചികിത്സ ഈ വിഭാഗത്തിൽ പെടുന്നു.
ഫിസിയോതെറാപ്പിയിലെ ചികിത്സയുടെ വിവിധ തരങ്ങൾ
ഓരോ വ്യക്തിയുടെയും ചികിത്സാ പദ്ധതി അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു ഫിസിയോതെറാപ്പിസ്റ്റ് താഴെ പറയുന്നവ ഉൾപ്പെടെ നിരവധി ചികിത്സാരീതികൾ തിരഞ്ഞെടുക്കാം :
ഇലക്ട്രോതെറാപ്പി ടെക്നിക്കുകൾ - ഇതിൽ അൾട്രാസൗണ്ട്, ട്രാൻസ്ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ (TENS), ഡയതെർമി, ലേസർ തെറാപ്പി എന്നിവ ഉൾപ്പെടുന്നു.
വ്യായാമ പരിപാടികൾ - പോസ്ചർ റീട്രെയിനിംഗ്, പേശികളെ ശക്തിപ്പെടുത്തൽ, ഹൃദയ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മാനുവൽ തെറാപ്പികൾ - മാനുവൽ റെസിസ്റ്റൻസ് പരിശീലനം, ജോയിന്റ് മൊബിലൈസേഷൻ, സ്പൈനൽ മൊബിലൈസേഷൻ, പേശികളുടെ വഴക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പലപ്പോഴും മറ്റ് അടിസ്ഥാന ഘടകങ്ങളാൽ നടുവിന് ഒരു പരിക്ക് സംഭവിക്കാം. ആവർത്തിച്ചുള്ളതും തുടർച്ചയായതുമായ ജോലി സംബന്ധമായ പ്രവർത്തനങ്ങൾ, അമിതഭാരം,ശരിയല്ലാത്ത രീതിയിലുള്ള ഇരിപ്പ്, നിൽപ്പ്, കിടപ്പ് എന്നിവ , സ്പോർട്സ് കളിക്കുമ്പോൾ തെറ്റായ സാങ്കേതികത സ്വീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് എന്നിവ മൂലം നടുവേദന ഉണ്ടാവാം .
അതനുസരിച്ച്, 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റ് നടുവേദനയെ ചികിത്സിക്കുക മാത്രമല്ല, വേദനയ്ക്ക് പരോക്ഷമായി കാരണമായേക്കാവുന്ന മറ്റ് ചില ഘടകങ്ങളെ കണ്ടെത്തുകയും ചെയ്യും. ഈ സമഗ്രമായ സമീപനം വീണ്ടും ഒരു പരിക്ക് സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഞങ്ങളെ (+91 9562090606) എന്നതിൽ വിളിച്ച് നിങ്ങൾക്ക് ഞങ്ങളുമായി ഒരു അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാം. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ശരീര വേദനയിൽ നിന്ന് മുക്തി നേടാനുള്ള മികച്ച തെറാപ്പി നിങ്ങൾക്ക് നിർദ്ദേശിക്കാൻ ഞങ്ങളുടെ വിദഗ്ധ ഫിസിക്കൽ തെറാപ്പിസ്റ്റിനെ സമീപിക്കുക.
Σχόλια