പ്രായമേറുന്നതനുസരിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് കാൽ വേദന. ഭൂരിഭാഗം മുതിർന്നവരെയും ബാധിക്കുന്ന വേദനാജനകമായതും കാലിന്റെ പെരുവിരൽ വീക്കം ഉൾപ്പെടെ കാലിൽ അസ്വസ്ഥതയുണ്ടാക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്.
കാലിന്റെ പെരുവിരലിൽ ഉണ്ടാകുന്ന വീക്കം , ചെറിയ മുഴകൾ മുതൽ പെരുവിരലിന്റെ അസ്ഥിയെ ബാധിക്കുന്ന ഗുരുതരമായ വൈകല്യം വരെയാകാം. ആശ്വാസം കണ്ടെത്തുന്നതിന് എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്. 1 ഹെൽത്ത് മെഡിക്കൽ സെന്ററിലെ ഞങ്ങളുടെ വിദഗ്ധ ഓർത്തോപീഡിക്‌സ് ഡോക്ടർ കാലിലെ ഇത്തരം വീക്കങ്ങൾ ചികിത്സിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ്, ചെറുത് മുതൽ വലുത് വരെ, ഓരോ രോഗിയുടെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേകം പരിചരണം നൽകുന്നു.
എന്തുകൊണ്ടാണ് കാലിന്റെ പെരുവിരലിൽ വീക്കം രൂപം കൊള്ളുന്നത്?
കാൽവിരലിലെ സമ്മർദ്ദത്തിന്റെ ഫലമായി സാധാരണയായി രൂപം കൊള്ളുന്ന ഈ വീക്കം പെരുവിരൽ അസ്ഥി വൈകല്യമാണ്. നിങ്ങളുടെ കാൽവിരലിന്റെ അഗ്രഭാഗമോ മുകൾ ഭാഗമോ കാൽവിരലിന്റെ ബാക്കി ഭാഗത്തേക്ക് തള്ളപ്പെടുകയോ അല്ലെങ്കിൽ തിങ്ങിനിറഞ്ഞിരിക്കുകയോ ചെയ്യുമ്പോൾ, പെരുവിരൽ അസ്ഥിയിൽ തുടർച്ചയായ സമ്മർദ്ദം ഉണ്ടാകുന്നു. ഇത് ക്രമേണ അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് മാറുന്നതിനു ഇടയാക്കുന്നു. ഇതാണ് നിങ്ങളുടെ കാൽപ്പാദത്തിന്റെ വശത്ത് വീക്കം ഉണ്ടാവുകയും മുഴ രൂപപ്പെടുകയും ചെയ്യുന്നത്.
സാധാരണയായി പാകമാകാത്ത രീതിയിൽ വളരെ ഇറുകിയ ഷൂസ് ധരിക്കുന്നതിന്റെ ഫലമായി പെരുവിരൽ വീക്കം ഉണ്ടാകുന്നു. ഹൈഹീൽ ചെരിപ്പുകൾ പതിവായി ധരിക്കുന്നതാണ് മറ്റൊരു കാരണം. സാധ്യമായ മറ്റ് അപകട ഘടകങ്ങളിൽ താഴെ ചേർക്കുന്നു:
കാൽമുട്ടിനോ ഇടുപ്പിനോ ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്
പെരുവിരലിന് ഉണ്ടാകുന്ന പരിക്ക്
അസാധാരണമായ കാൽ ഘടന
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
പാരമ്പര്യം
കാലിന്റെ പെരുവിരലിൽ വീക്കം ശരിയായി ചികിത്സിക്കാത്തപ്പോൾ കാൽവിരൽസന്ധിയിൽ തുടർച്ചയായി സമ്മർദം ഉണ്ടാകുകയും അത് അങ്ങേയറ്റം അസ്വാസ്ഥ്യത്തിന് ഇടയാക്കുകയു ചെയ്യുന്നു. പെരുവിരൽ സമീപത്തെ കാൽവിരലുകൾക്ക് മുകളിലൂടെ കടന്നുപോകുന്നു. ഈ പ്രശ്നം ഉള്ളവർക്ക് അവരുടെ കാലിനു പാകത്തിനുള്ള ഷൂസ് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്.
കാലിലെ പെരുവിരൽ വീക്കം എങ്ങനെ ചികിൽസിക്കാം?
ഭാഗ്യവശാൽ, പെരുവിരൽ വീക്കം ചികിത്സിക്കുന്നത് അത്ര സങ്കീർണ്ണമല്ല, 1 ഹെൽത്തിൽ നിങ്ങളുടെ പ്രത്യേക അവസ്ഥയെ ആശ്രയിച്ച് ശാസ്ത്രക്രിയയോ അല്ലാത്തതുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
പെരുവിരൽ വീക്കത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, കാൽവിരൽ അസ്ഥി അയവുള്ളതായിരിക്കുമ്പോൾ, സ്ട്രെച്ചിംഗ്, ബ്രേസിംഗ് എന്നിവ പോലുള്ള ശാസ്ത്രക്രിയേതര മാർഗ്ഗങ്ങൾ ഉപയോഗിച്ച് കാൽ വിരൽ പൂർവ്വസ്ഥിതിയിലെത്തിക്കാൻ കഴിയും.നീർവീക്കവും വേദനയും കുറയ്ക്കുന്നതിന്, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നു. കൂടാതെ വിരലുകൾ കൂടിച്ചേരുന്നത് തടയുന്നതിനും സന്ധിയെ പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക പാദരക്ഷകൾ നിർദ്ദേശിക്കപ്പെടുന്നു.
കൂടുതൽ സങ്കീർണ്ണമായ പെരുവിരൽ വീക്കത്തിന് ഓർത്തോപീഡിക് ഡോക്ടർ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം. ശസ്ത്രക്രിയയിലൂടെ പെരുവിരലിന്റെ അസ്ഥി ശരിയായി സ്ഥാപിക്കാൻ കഴിയുന്നു. ശസ്ത്രക്രിയ ചെയ്യുന്നതിന് ആശുപത്രിയിൽ കിടക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ ചെറുതായി മയക്കിയതിനു ശേഷം ശാശ്ത്രക്രിയ ചെയ്യുന്നതിനാൽ നിങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുമില്ല.
ശസ്ത്രക്രിയക്ക് ശേഷം ഓർത്തോപീഡിക്‌സ് ഡോക്‌ടർ ഒരു പ്രത്യേക ചെരുപ്പ് നിങ്ങൾക്ക് നൽകും, അതുവഴി നിങ്ങൾക്ക് കാലിന്റെ സന്ധിയിൽ ഉണ്ടാകാവുന്ന സമ്മർദ്ദം ഒഴിവാക്കാനും കാൽവിരലിനെ സംരക്ഷിക്കാനും കഴിയും. പൂർണ്ണമായ സുഖപ്പെടലിനു ഏകദേശം അഞ്ച് മുതൽ ആറ് ആഴ്ച വരെ എടുത്തേക്കാം. നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ, പ്രത്യേക വ്യായാമങ്ങൾ ശുപാർശ ചെയ്തേക്കാം.
നിങ്ങളുടെ കാൽവേദന ഒരിക്കലും അവഗണിക്കരുത്
പെരുവിരൽ വീക്കം കാരണം നിങ്ങൾക്ക് നടക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ ഇവ കാരണം നിങ്ങളുടെ ഇടുപ്പ്, നാടുവിന്റെ താഴെ ഭാഗം, കാൽമുട്ടുകൾ എന്നിവയിൽ അധിക സമ്മർദം ഉണ്ടാകുന്നു. ശരിയായ ചികിത്സ നടത്തിയില്ലെങ്കിൽ നിങ്ങളുടെ ജീവിത നിലവാരത്തെ തടസ്സപ്പെടുത്തുന്ന കൂടുതൽ വേദനാജനകമായ പ്രശ്നങ്ങൾ ഭാവിയിൽ ഉയർന്നുവന്നേക്കാം.
1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ, ഡോ. രാകേഷ് മോഹൻ രോഗികൾക്ക് അവരുടെ പെരുവിരൽ വീക്കം ചികില്സിക്കുന്നതിനും രോഗലക്ഷണങ്ങൾ ഒഴിവാക്കാനും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും ആവശ്യമായ ഇഷ്‌ടാനുസൃത പരിചരണം ലഭ്യമാക്കാൻ സഹായിക്കുന്നു. ഈ ചികിത്സയെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓൺലൈനായി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക അല്ലെങ്കിൽ ഇന്ന് തന്നെ ഞങ്ങളുടെ ഓഫീസിൽ വിളിക്കുക (+91 9562090606).
留言