നിങ്ങളുടെ പല്ലുകൾക്ക് ഉണ്ടാകുന്ന സൂക്ഷ്മമായ കറുത്തപൊട്ടുകളോ അല്ലെങ്കിൽ നിറം മാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുന്നത് നിങ്ങളുടെ പല്ലുകൾ നല്ല നിലയിൽ നിലനിർത്താൻ അനിവാര്യമാണ്. പല്ലിൽ ഉണ്ടാകുന്ന കറുത്തപൊട്ടുകളോ അല്ലെങ്കിൽ നിറം മാറ്റമോ ക്രമേണ പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിക്കും, എന്നാൽ നിങ്ങൾ എത്രയും വേഗം അത് പരിഹരിച്ചാൽ, പല്ല് നശിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ മാറ്റുന്നതിനും കൂടുതൽ നശിക്കുന്നത് തടയുന്നതിനുമുള്ള നിങ്ങളുടെ സാധ്യതകൾ തെളിയുന്നു. എത്രയും വേഗം പല്ലിൽ ഉണ്ടാകുന്ന ക്ഷതങ്ങൾക്ക് ചികിത്സ നൽകുന്നതിലൂടെ വേദന കുറയ്ക്കാനും കഴിയുന്നു, കൂടാതെ ചികിത്സാരീതികളും ലളിതമായിരിക്കും.
പല്ലിന്റെ കേടുപാടുകളെ ചെറുക്കാൻ ഏതൊക്കെ ചികിത്സാരീതികൾ ലഭ്യമാണ്?
ദന്തക്ഷയത്തിന്റെ തീവ്രതക്ക് അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടുന്നു. അവയിൽ ചില ചികിത്സാ രീതികൾ ചുവടെ ചേർക്കുന്നു:
ഫ്ലൂറൈഡ് ഉപയോഗിച്ചുള്ള ചികിത്സ
പല്ലിൽ സൂക്ഷ്മമായി ഉണ്ടാകുന്ന ദന്തക്ഷയത്തിന്റെ ആദ്യഘട്ടത്തിൽ ആണെകിൽ ഫ്ലൂറൈഡ് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. ഫ്ലൂറൈഡ് ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമൽ പുനസ്ഥാപിക്കാൻ സഹായിക്കുന്നു. പ്രാരംഭ ഘട്ടത്തിലാണെങ്കിൽ പല്ലിലെ ഈ കറുത്ത പൊട്ടുകൾ അടച്ച് പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുന്നു. ഒരു ദന്തരോഗവിദഗ്ധൻ ഉപയോഗിക്കുന്ന ഫ്ലൂറൈഡിന്റെ അളവ് ടാപ്പ് വെള്ളം, മൗത് വാഷ് , ടൂത്ത് പേസ്റ്റ് എന്നിവയിൽ ലഭ്യമായതിനേക്കാൾ കൂടുതലാണ്. ഒരു ദന്തരോഗവിദഗ്ദ്ധൻ ദൃഢമായത്, മിനുസലേപം, പത, അല്ലെങ്കിൽ ദ്രാവക രൂപത്തിൽ ഫ്ലൂറൈഡ് ഉപയോഗിക്കുകയും അത് പല്ലിലേക്ക് തേക്കുകയോ പല്ലുകൾക്ക് അനുയോജ്യമായ ഒരു ട്രേയിൽ അഥവാ താലത്തിൽ സ്ഥാപിക്കുകയോ ചെയ്യും.
ഫില്ലിങ്ങുകൾ ഉപയോഗിച്ചുള്ള ചികിത്സ
ദന്തക്ഷയം പ്രാരംഭ ഘട്ടത്തിനപ്പുറത്തേക്ക് കടന്നാൽ, ഫില്ലിങ്ങുകൾ ആവശ്യമായി വരുന്നു. നിരവധി വസ്തുക്കൾ ഒരു ഫില്ലിംഗ് നിർമാണത്തിൽ ഉപയോഗിക്കാറുണ്ട്. പല്ലിന്റെ നിറമുള്ള കോമ്പോസിറ്റ് റെസിൻ, പോർസലൈൻ അല്ലെങ്കിൽ ഡെന്റൽ അമാൽഗാം ഇവയിൽ ഏതും ഫില്ലിങ്ങിനായി ഉപയോഗിക്കുന്നു.
ക്രൗൺസ് , ബ്രിഡ്ജസ് എന്നിവ ഉപയോഗിച്ചുള്ള ചികിത്സ
ദന്തക്ഷയം ഒരു വികസിത ഘട്ടത്തിലേക്ക് പുരോഗമിക്കുമെങ്കിലും ഇതുവരെ പല്ലിന്റെ ഉള്ളിനെ ബാധിച്ചിട്ടില്ലെങ്കിൽ, ക്രൗൺസ് ഉപയോഗിക്കാം. ദന്തഡോക്ടർ സാധാരണയായി പല്ലിന്റെ വിസ്തീർണ്ണം കണക്കാക്കി ദ്വാരത്തിനു അനുസൃതമായി ക്രൗൺസ് അഥവാ ബ്രിഡ്ജസ് പാകപ്പെടുത്തി എടുക്കുന്നു. പല്ലു പോലെ തന്നെ തോന്നിപ്പിക്കുന്ന നിറത്തിൽ ഉള്ളതാണിത്.
കൂടാതെ സ്വർണ്ണം, പോർസലൈൻ, റെസിൻ അല്ലെങ്കിൽ ഒരു ലോഹവുമായി സംയോജിപ്പിച്ച പോർസലൈൻ എന്നിവ ഉപയോഗിച്ചും ഇവ നിർമ്മിക്കാം.
റൂട്ട് കനാൽ ചികിത്സ
ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു പല്ലിന്റെ ആന്തരിക ഭാഗത്തെ അല്ലെങ്കിൽ ദന്തമജ്ജയെ ബാധിക്കുന്ന ഒരു ഘട്ടത്തിലെത്തിയാൽ, റൂട്ട് കനാൽ ചികിത്സ മാത്രമാണ് പരിഹാരം. പല്ല് നീക്കം ചെയ്യാതെ സംരക്ഷിക്കാൻ റൂട്ട് കനാൽ ചികിത്സയാണ് ഏക മാർഗം. ഈ ചികിത്സയുടെ ഭാഗമായി, പല്ലിനുള്ളിലെ പൾപ്പ് അഥവാ ദന്തമജ്ജ പൂർണ്ണമായും നീക്കംചെയ്യുന്നു. അണുബാധ ഉണ്ടായിട്ടുണ്ടെകിൽ അത് ഒഴിവാക്കാനായി റൂട്ട് കനാലിനുള്ളിൽ മരുന്ന് സ്ഥാപിക്കുന്നു. അണുബാധ പൂർണമായും മാറിക്കഴിഞ്ഞാൽ ദന്തമജ്ജ മുഴുവൻ വേർതിരിച്ചെടുക്കുന്നു, കൂടാതെ പല്ലിന്റെ വേര് ഒരു ഫില്ലിംഗ് കൊണ്ട് നിറയ്ക്കുന്നു. പല്ലിന് ഘടന നൽകാൻ ഒരു ക്രൗൺ ഉപയോഗിക്കുന്നു.
പല്ല് പറിച്ചെടുക്കുക
റൂട്ട് കനാൽ ചികിത്സ പോലും നടത്താൻ കഴിയാത്തവിധം ദന്തക്ഷയം പുരോഗമിച്ചിട്ടുണ്ടെങ്കിൽ, പല്ല് പറിച്ചെടുക്കുക എന്നതാണ് ഏക പരിഹാരം. പറിച്ചെടുക്കൽ പലപ്പോഴും അവസാന ആശ്രയമാണ്, പല്ല് സംരക്ഷിക്കാൻ മാർഗങ്ങളില്ലെങ്കിൽ മാത്രമേ ഇത് ചെയ്യൂ. ഒരു പല്ല് പറിച്ചെടുക്കുന്നത് ഒരിക്കൽ പല്ല് നിന്ന സ്ഥലത്ത് ഒരു വിടവ് ഉണ്ടാക്കുന്നു. ഈ വിടവിലേക്ക് ബാക്കി ഉള്ള പല്ലുകൾ നീങ്ങാൻ തുടങ്ങുന്നു. ഇത് പല്ലുകൾക്ക് ഇടയിലുള്ള വിടവ് കൂടാൻ കാരണമാകുന്നു. ഇത് ഭാവിയിൽ മറ്റ് പല്ലുകൾ കൂടി 'ഇളകാൻ' കാരണമാകുന്നു. പലപ്പോഴും ഒരു ബ്രിഡ്ജിന്റെ സഹായത്തോടെ അടുത്തുള്ള പല്ലുകളുടെ പിന്തുണ ഉപയോഗിച്ച് ഈ വിടവ് നികത്തുന്നു.
Comments