1 ഹെൽത്ത് ഡോക്ടർ ഡോ. രാകേഷ് മോഹൻ കർണാടകയിലെ ബാംഗ്ലൂരിലെ ദശരഹള്ളിയിലെ ഓർത്തോപീഡിസ്റ്റാണ്. വിറ്റാമിൻ ഡി കുറവ്വുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കായി അദ്ദേഹവുമായി ബന്ധപ്പെടുക. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ 098809 50950 എന്ന നമ്പറിൽ വിളിക്കുക.
വിറ്റാമിൻ ഡി കുറവുകൾക്ക് പ്രായം ഒരു ബാധക ഘടകം ആണോ ?
നമ്മുടെ ശരീരത്തിലെ രക്തത്തിൽ വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഇന്ന് സർവസാധാരണമായി കഴിഞ്ഞു. മുൻകാലങ്ങളിൽ ഇത് കുട്ടികളിലും പ്രായമായവരിൽ മാത്രം കണ്ടിരുന്ന രോഗമായിരുന്നു. എന്നാൽ ഇന്ന് ഇത് ചെറുപ്പക്കാരിലും പരക്കെ കാണുന്ന ഒന്നായി മാറിയിരിക്കുന്നു.
എന്തുകൊണ്ടാണ് വിറ്റാമിൻ ഡി സൂര്യപ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
വിറ്റാമിൻ ഡി (കോലാക്കാൽസിഫെറോൾ അല്ലെങ്കിൽ വിറ്റാമിൻ ഡി3) അറിയപ്പെടുന്നത് 'സൂര്യപ്രകാശത്തിൽ നിന്നുള്ള വിറ്റാമിൻ' എന്നാണ്. മനുഷ്യശരീരത്തിൽ വിറ്റാമിൻ ഡി യുടെ സംശ്ലേഷണം ശരിയായ രീതിയിൽ നടക്കുന്നതിനു സൂര്യപ്രകാശം വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ശരീരത്തിലെ കൊഴുപ്പിൽ നിന്നും ത്വക് വിറ്റാമിൻ ഡി ഉല്പ്പാദിപ്പിക്കുന്നു. സൂര്യപ്രകാശമേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയും വൈകുന്നേരങ്ങളിലും ആണ്.
വിറ്റാമിൻ ഡി യുടെ മറ്റുറവിടങ്ങൾ?
സൂര്യപ്രകാശം ഏൽക്കുന്നതിനോടൊപ്പം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷ്യ വസ്തുക്കളും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതായുണ്ട്. മൽസ്യ എണ്ണയിൽ ധാരാളമായി വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. മത്തി, കോര, ചൂര മുതലായ മത്സ്യങ്ങളും പാല്, മുട്ട എന്നിവയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡി യുടെ ഉല്പാദനത്തിന് സഹായിക്കുന്നു. സൂര്യപ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും പരസ്പര പൂരകങ്ങൾ ആണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതിനു മുകളിൽ പറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു.
വിറ്റാമിൻ ഡി അപര്യാപ്തതയുടെ കാരണങ്ങൾ?
ശരീരത്തിലെ ത്വക്ക് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ഉത്പാദിപ്പിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് ഓരോ വ്യക്തികളും വ്യത്യാസപ്പെട്ടിരിക്കുന്നു. അത് ഓരോരുത്തരും ജീവിക്കുന്ന കാലാവസ്ഥ, സൂര്യപ്രകാശം ഏൽക്കുന്ന സമയദൈര്‍ഖ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
SPF 15 നു മുകളിൽ ഉള്ള സൺസ്‌ക്രീൻ ലേപനങ്ങളുടെ ഉപയോഗം വിറ്റാമിൻ ഡി യുടെ സംശ്ലേഷണം തടയുന്നതിന് ഒരു പ്രധാന കാരണം ആകുന്നു. കൂടാതെ ഇരുണ്ട ശരീര നിറമുള്ള ആളുകളിൽ വിറ്റാമിൻ ഡി യുടെ കുറവ് കണ്ടു വരുന്നു. കാരണം ശരീരത്തിന് നിറം നല്കുന്ന 'മെലാനിൻ' എന്ന പദാർത്ഥത്തിന്റെ അളവ് ഇവരിൽ കൂടുതലായിരിക്കും. ശരീരത്തിൽ ഏൽക്കുന്ന അൾട്രാവയലെറ് രശ്മികളെ മെലാനിൻ തടഞ്ഞു നിർത്തുകയും തന്മൂലം ത്വക്കിനടിയിൽ നടക്കുന്ന വിറ്റാമിൻ ഡി യുടെ ഉല്പ്പാദനം കുറയുകയും ചെയ്യുന്നു.
ശരീരം മുഴുവൻ മൂടപ്പെടുന്ന തരത്തിലുള്ള വസ്ത്രധാരണം സൂര്യപ്രകശം ഏൽക്കുന്നതിൽ നിന്നും ശരീരത്തെ മാറ്റി നിർത്തുന്നു. ഉദാഹരണത്തിന് മുസ്ലിം വിഭാഗത്തിൽ പെട്ട പറുദകൾ ധരിക്കുന്ന സ്ത്രീകൾ , നീളമുള്ള മേലങ്കികൾ ധരിക്കുന്ന പുരുഷന്മാർ തുടങ്ങിയവർ സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നും ശരീരത്തെ തടയുന്നു.
മേൽപ്പറഞ്ഞ ജീവിത രീതികൾ പിന്തുടരുന്നവരിൽ വിറ്റാമിൻ ഡി അപര്യാപ്തത കണ്ടു വരുന്നു.
വിറ്റാമിൻ ഡി അപര്യാപ്തയുടെ പരിണിതഫലങ്ങൾ ?
കരൾ, വൃക്ക രോഗങ്ങൾ, ആഹാരത്തിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഉള്ള കഴിവ് നഷ്ടപ്പെടൽ, തുടങ്ങിയവ വിറ്റാമിൻ ഡി അപര്യാപ്തത മൂലം വന്ന് ചേരാം.
ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് വളരെ വിലപ്പെട്ടതാണ്. ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനു കാൽസ്യം അനിവാര്യമാണ്.
കുട്ടികളിലെ വിറ്റാമിൻ ഡി അപര്യാപ്ത അവരുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയെയും സാരമായി ബാധിക്കുന്നു.
എല്ലുകളുടെ വേദന, മാംസപേശികളിലെ വേദന, മാംസപേശികളുടെ ബലക്കുറവ്, ക്ഷീണം, പകലുടനീളം ഉണ്ടാകുന്ന ഉറക്കം തൂങ്ങൽ, അടിക്കടി ഉണ്ടാകുന്ന അണുബാധ എന്നിവയാണ് ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും വിറ്റാമിൻ ഡി അപര്യാപ്ത ഉണ്ടാക്കുന്നത്.
പ്രായമായവരിൽ വിറ്റാമിൻ ഡി അപര്യാപ്തത മൂലം രോഗങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കാരണം വിറ്റാമിൻ ഡി സംശ്ലേഷണം നടത്താൻ ഉള്ള അവരുടെ ശരീരത്തിന്റെ സ്വാഭാവിക കഴിവ് ചെറുപ്പക്കാരേക്കാൾ താരതമ്യേന 75% കുറവായിരിക്കും. അതിന്റെ പരിണിതഫലമായി ചെറിയ വീഴ്ച കൊണ്ട് പോലും ഉണ്ടാകുന്ന ഒടിവുകൾ, ദീർഘകാലമായി നിലനിൽക്കുന്ന വേദനകൾ എന്നിവയ്ക്ക് സാധ്യതയേറുന്നു.
വിറ്റാമിൻ ഡി അപര്യാപ്തത എങ്ങനെ കണ്ടുപിടിക്കാം?
ലളിതമായ ഒരു രക്തപരിശോധനയിലൂടെ നമുക്ക് ഇത് അറിയാൻ കഴിയും.
വിറ്റാമിൻ ഡി അപര്യാപ്തത എങ്ങനെ പരിചരിക്കാം?
രക്തത്തിലെ വിറ്റാമിൻ ഡി യുടെ തോതനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗുളികകൾ അല്ലെങ്കിൽ ഇൻജെക്ഷൻ ആഴ്ചയിൽ ഒന്ന് വീതമോ മാസത്തിൽ ഒന്ന് വീതമോ സ്വീകരിക്കാവുന്നതാണ്.
Comments