top of page

ഒരു ഓർത്തോപീഡിക് ഡോക്ടർ എന്താണ് ചെയ്യുന്നത് ഒപ്പം എപ്പോഴാണ് ഒരു ഓർത്തോപീഡിക് ഡോക്ടറെ കാണേണ്ടത് ?

Updated: Mar 7, 2021

1 ഹെൽത്തിന്റെ ഡോ. രാകേഷ് മോഹൻ കർണാടകയിലെ ബാംഗ്ലൂരിലെ ദശരഹള്ളിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിസ്റ്റാണ്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് 1 ഹെൽത്ത് മെഡിക്കൽ സെന്ററിൽ 098809 50950 എന്ന നമ്പറിൽ വിളിക്കുക.


ആരാണ് ഒരു ഓർത്തോപീഡിക് ഡോക്ടർ?


അസ്ഥികള്‍, സന്ധികള്‍, മാംസപേശികൾ, ചലന ഞരമ്പുകൾ, സന്ധിബന്ധം എന്നിവയിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കും രോഗലക്ഷണങ്ങൾക്കും ആണ് നമ്മൾ ഒരു ഓർത്തോപീഡിക് ഡോക്ടറെ കാണേണ്ടത്. ഒരു ഓർത്തോപീഡിക് ഡോക്ടർ വേണ്ട പരിശോധനകളിലൂടെ അസുഖങ്ങൾ കണ്ടെത്തുകയും അതിനു ആവശ്യമായ ചികിത്സാരീതികൾ നിർദേശിക്കുകയും ചെയുന്നു. അസ്ഥി സംബന്ധമായിട്ടുള്ള എല്ലാ രോഗങ്ങളും ഭൂരിപക്ഷം ഓർത്തോപീഡിക് ഡോക്ടർമാർ ചികിൽസിക്കുമെങ്കിലും ഓരോ വിഭാഗവും പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യുന്നവരും ഉണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നു:


  • കാൽമുട്ട് , ഇടുപ്പെല്ല് എന്നിവയെ സംബന്ധിക്കുന്ന രോഗങ്ങൾ

  • കാൽപാദം സംബന്ധം ആയ രോഗങ്ങൾ

  • തോൾ, കൈമുട്ട് എന്നിവയെ സംബന്ധിക്കുന്ന രോഗങ്ങൾ

  • കൈകൾ സംബന്ധം ആയ രോഗങ്ങൾ

  • നട്ടെല്ല് സംബന്ധം ആയ രോഗങ്ങൾ

  • കുട്ടികളിലെ സന്ധി രോഗങ്ങൾ


ഏതു പ്രായക്കാരാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ സഹായം തേടുന്നത്?


ഇതിനു ഒരു പ്രായപരിധി ഇല്ലാ എന്നുള്ളതാണ് യഥാർത്ഥ വസ്തുത. ഒരാളുടെ ജീവിത കാലയളവിൽ ഒരിക്കലെങ്കിലും ഒരു ഓർത്തോപീഡിക് ഡോക്ടറുടെ സഹായം തേടാത്തവർ ഇന്നത്തെ കാലത്തു വിരളമാണെന്ന് തന്നെ പറയാം. കലാ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ, ഒടിവുകൾ , ചതവുകൾ, നട്ടെലിനു ഏൽക്കുന്ന ക്ഷതം അല്ലെങ്കിൽ പരിക്കുകൾ എന്നിവ ഉണ്ടാകുമ്പോൾ നമ്മൾ ഓർത്തോപീഡിക് ഡോക്ടറുടെ സഹായം തേടുന്നു.


എന്തൊക്കെയാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ചികിത്സാരീതികൾ ?


ഉചിതമായ പരിശോധനകളിലൂടെ രോഗം വന്ന കോശഘടനകൾ തിരിച്ചറിയുകയും ചികിത്സകൾ ആരംഭിക്കുകയും ചെയ്യുന്നു. തുടർച്ചയായ ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ നിർദേശിക്കാറുണ്ട്. ഇങ്ങനെയുള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദേശപ്രകാരം തുടർപരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്.


ഒടിവുകൾ, സന്ധികളുടെ തേയ്മാനം എന്നിവ കൂടാതെ സന്ധി സംബന്ധമായ മറ്റ് രോഗങ്ങൾക്കും നമുക് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ സഹായം തേടാം. അവയിൽ ചിലത് താഴെ ചേർക്കുന്നു:


  • കായിക സംബന്ധമായ മുറിവ് അല്ലെങ്കിൽ ചതവ്

  • നട്ടെല്ല് സംബന്ധമായ വേദന, നടുവേദന

  • എല്ലുകളിലെ മുഴ

  • കൈകളിലും കാലുകളിലും ഉണ്ടാവുന്ന മരവിപ്പ്, ഒടിവുകൾ, സന്ധിവാതം

  • ഇടുപ്പെല്ല് വേദന

  • വാതരോഗങ്ങൾ


നമ്മുടെ ജീവിതത്തിൽ ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ആവശ്യകത എന്ത്?


വർഷങ്ങളുടെ പ്രവൃത്തിപരിചയവും കർമനൈപുണ്യവും ആണ് ഒരു ഓർത്തോപീഡിക് ഡോക്ടറെ വാർത്തെടുക്കുന്നത്. രോഗലക്ഷണങ്ങളിലൂടെയും ആവശ്യമായ പരിശോധനകളിലൂടെയും രോഗനിർണയം നടത്തുന്നതിനും അവശ്യ സന്ദർഭങ്ങളിൽ ശസ്ത്രക്രിയയിലൂടെ രോഗിയെ ദൈനംദിന ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനും ഒരു ഓർത്തോപീഡിക് ഡോക്ടർ നമ്മെ സഹായിക്കുന്നു.


ധാർമിക ബോധത്തോടെയുള്ള ഗുണനിലവാരമുള്ള പരിചരണമാണ് ഓരോ ഓർത്തോപീഡിക് ഡോക്ടർമാരും നമ്മുടെ സമൂഹത്തിനു വാഗ്ദാനം ചെയ്യുന്നത്.


ഓർത്തോപീഡിക് ഡോക്ടർമാരുടെ വിദ്യാഭ്യാസ പരിശീലനങ്ങൾ?


10 വർഷത്തിലേറെ ഉള്ള നിതാന്ത പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും ഒരു ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഓർത്തോപീഡിക് ഡോക്ടർമാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. ഇതിനു വ്യത്യസ്ത തലങ്ങളിൽ ഉള്ള പരീക്ഷകളും അഭിമുഖീകരിക്കേണ്ടതാണ്.


വ്യക്തികളിലൂടെ സമൂഹത്തിലും അതിലൂടെ രാജ്യത്തിന്റെയും ചടുലമായ മുന്നേറ്റത്തിന് ആരോഗ്യമേഖലയിലെ ഓർത്തോപീഡിക് ഡോക്ടർമാർ നമ്മെ സഹായിക്കുന്നു.


ഓർത്തോപീഡിക് പരിചരണം വിലമതിക്കാനാവാത്തതും നിങ്ങളുടെ ശാരീരികക്ഷമത കൂട്ടി ദൈനംദിന ജീവിതം സുഗമം ആക്കുന്നതിനു സഹായിക്കുന്നതുമാണ്.


കുടുംബത്തോടൊപ്പം ആരോഗ്യപരമായ ജീവിതം നയിക്കുന്നതിനും കൂടുതൽ ഊർജസ്വലരായി ജീവിക്കുന്നതിനും ഓർത്തോപീഡിക് ഡോക്ടർമാരുടെ സേവനം നമ്മെ സഹായിക്കുന്നു.


Recent Posts

See All

Comments


bottom of page